ഒട്ടിയ കവിൾ വെളുത്തു തുടുക്കാൻ ഒറ്റമൂലി
സൗന്ദര്യം നിലനിർത്തുക എന്നത് എല്ലാരും ആഗ്രഹിക്കുന്ന ഒന്നാണ് .അതിനുവേണ്ടി വിലകൂടിയ മരുന്നുകൾ വാങ്ങി സൗന്ദര്യം സംരക്ഷിക്കുക എന്നത് എല്ലാവർക്കും പറ്റിയ കാര്യമല്ല .എന്നാൽ വളരെ ചിലവ് കുറഞ്ഞതും എല്ലാവർക്കും വീട്ടിൽത്തന്നെ ചെയ്യാൻ പറ്റിയ ചില മുഖസൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങളെ പരിചയപ്പെടാം
ദിവസവും കുളിക്കുന്ന സമയത്ത് വായിൽ വെള്ളം നിറച്ച് 10 മിനിറ്റ് ഇരിക്കുക.രാത്രിയിൽ കിടക്കാൻ നേരം കവിളുകളിൽ ബദാം എണ്ണ പുരട്ടി നല്ലപോലെ മസ്സാജ് ചെയ്യുക ഇങ്ങനെ ദിവസവും തുടർച്ചയായി ചെയ്താൽ കവിൾ തുടുക്കും
ദിവസവും കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപ് ഈന്തപ്പഴം നല്ലതുപോലെ അരച്ച് കവിളിൽ പുരട്ടുക.രാത്രിയിൽ ഉറങ്ങാൻ നേരത്ത് ഒരു ഗ്ലാസ് പാൽ കുടിക്കുക ദിവസവും ചെയ്താൽ കവിൾ ചുവന്ന് തുടുക്കും
പത്തോ ,പതിനഞ്ചോ മില്ലി തേങ്ങാപ്പാൽ രാവിലെ വെറുംവയറ്റിൽ 3 ആഴ്ച പതിവായി കഴിച്ചാൽ കവിൾ തുടുക്കും ഇതേ പോലെ ഇളനീരിൽ തേൻ ചേർത്ത് കഴിക്കുന്നതും കഴിച്ചാലും കവിൾ തുടുക്കും