തൊലിപ്പുറത്തെ ചൊറിച്ചിൽ മാറാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി
100 ഗ്രാം ചുവന്നുള്ളി അരിഞ്ഞു 100 മില്ലി വെളിച്ചെണ്ണയിൽ ഉള്ളി കരിയുന്നത് വരെ കാച്ചി അരിച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കാം ഈ എണ്ണ ശരീരത്തിൽ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കക ശരീരത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ വളരെ ഗുണകരമാണ്
തവരയില ചതച്ച് നീരെടുത്ത് പുരട്ടുന്നത് ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കാൻ വളരെ നല്ലതാണ്
തുളസിയില അരച്ച് അൽപം പാലിൽ ചാലിച്ച് ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടുന്നത് വളരെ ഗുണം ചെയ്യും
ത്രിഫലാദി ചൂർണ്ണം ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കി രാത്രിയിൽ കിടക്കാൻ നേരത്ത് കുടിക്കുക ശരീരത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ വളരെ നല്ലതാണ്
വെളിച്ചെണ്ണ തേച്ച് കുറച്ചുനേരം ഇളംവെയിൽ കൊണ്ടതിന് ശേഷം കുളിക്കുന്നതും ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കാൻ വളരെ നല്ലതാണ്
കുരുമുളക് വെളിച്ചെണ്ണയിൽ മൂപ്പിച്ച് ഈ എണ്ണ ശരീരത്തിൽ തേച്ച് അരമണിക്കൂറിന് ശേഷം കുളിക്കുക ചർമ്മത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ വളരെ നല്ലതാണ്
കറ്റാർവാഴയുടെ ജെൽ ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടുന്നത് അസഹനീയമായ ചൊറിച്ചിൽ മാറാൻ സഹായിക്കും ഇത് ഒരു ദിവസം രണ്ടു പ്രാവശ്യമെങ്കിലും പുരട്ടണം
തേങ്ങാവെള്ളം ശരീരമാസകലം പുരട്ടി കുറച്ചുസമയത്തിന് ശേഷം കുളിക്കുന്നതും ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കാൻ വളരെ നല്ലതാണ്
എള്ളെണ്ണ ഉപയോഗിച്ച് ചൊറിച്ചിലുള്ള ഭാഗത്ത് മസാജ് ചെയ്യുന്നത് ചൊറിച്ചിൽ മാറാൻ സഹായിക്കും
കൊഴിഞ്ഞിലിന്റെ വിത്ത് അരച്ച് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടുന്നതും ചൊറിച്ചിൽ ഇല്ലാതാക്കാൻ വളരെ ഗുണപ്രദമാണ്
ഉപ്പും ,മഞ്ഞളും ,കറിവേപ്പിലയും ഇട്ട് വെള്ളം തിളപ്പിച്ച് കുളിക്കുന്നത് അലർജി കൊണ്ട് ഉണ്ടാകുന്ന ചൊറിച്ചിൽ മാറാൻ നല്ലതാണ് . മാത്രമല്ല ചൊറിച്ചിൽ മൂലം ഉണ്ടായ തടിപ്പ് മാറുന്നതിനും ഇത് വളരെ നല്ലതാണ്
മൂന്നോ ,നാലോ ചുവന്നുള്ളി അരിഞ്ഞു സ്വല്പം പഞ്ചസാരയും ഒരു സ്പൂൺ വിഴാലരി ഉണക്കിപ്പൊടിച്ചതും ചേർത്ത് കഴിക്കുന്നത് ശരീരം ചൊറിഞ്ഞു തടിക്കുന്നത് മാറാൻ വളരെ നല്ലതാണ്
Tags:
ചർമ്മ രോഗങ്ങൾ