മുടി കൊഴിച്ചിൽ ഇല്ലാതാക്കാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്
മുടികൊഴിച്ചിൽ ഉള്ളവർ തലയിൽ സോപ്പ് ഉപയോഗിക്കരുത് പകരം ചെമ്പരത്തി പൂവിന്റെ ഇതളുകൾ അരച്ച് ഷാംപുവായി ഉപയോഗിക്കുക ,ദിവസവും 5 നെല്ലിക്ക കഴിക്കുക ,ആഴ്ചയിൽ ഒരിക്കൽ ചെറുനാരങ്ങയുടെ നീര് ഉപയോഗിച്ച് തല കഴുകുക
കൂവളത്തില ,കുറുന്തോട്ടിയില, ചെമ്പരത്തിയില എന്നിവ തുല്യമായി എടുത്ത് നല്ലതുപോലെ അരച്ച് തലയിൽ തെച്ച്പിടിപ്പിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞു കഴുകികി കളയാം ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുടികൊഴിച്ചിൽ പരിപൂർണ്ണമായും മാറും
നാടൻ ചെമ്പരത്തിപൂവ് ( അഞ്ചിതളുള്ള ചെമ്പരത്തി ) തെച്ചിപ്പൂവ് ,കൃഷ്‌ണതുളസി എന്നിവ വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ തേച്ച് കുളിച്ചാൽ മുടികൊഴിച്ചിൽ പരിപൂർണ്ണമായും മാറും
100 മില്ലി വെളിച്ചെണ്ണയിൽ 20 ഗ്രാം കറിവേപ്പില ഇട്ട് മൂപ്പിച്ചെടുത്ത എണ്ണ തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ പരിപൂർണ്ണമായും മാറും
ആനത്തകരയുടെ ഇലയും ,ചുണ്ടപ്പനയുടെ വേരും കൂട്ടിയരച്ച് നീരെടുത്ത് അതെ അളവിൽ വെളിച്ചെണ്ണയും ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ പരിപൂർണ്ണമായും മാറും
കരിംജീരകം പൊടിച്ച് എണ്ണകാച്ചി തലയിൽ തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ മാറും
നാടൻ ചെമ്പരത്തിപൂവ് ,കയ്യോന്നി നീര് എന്നിവ വെളിച്ചണ്ണയും ചേർത്ത് കാച്ചി പതിവായി തലയിൽ തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ പരിപൂർണ്ണമായും മാറും
കടുക്കത്തോട് ,നെല്ലിക്കാത്തോട് ,ചെമ്പരത്തിപ്പൂവ് എന്നിവ നൂറ് ഗ്രാം എടുത്ത് അരക്കിലോ വെളിച്ചെണ്ണയിൽ ഇവ കരയുന്നതുവരെ മൂപ്പിച്ച് തണുത്തതിന് ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം ഈ എണ്ണ പതിവായി തലയിൽ തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ പരിപൂർണ്ണമായും മാറും