കാലിലെ ആണി രോഗം മാറ്റാൻ വീട്ടു വൈദ്യം
കാലിന്റെ അടിഭാഗത്തുണ്ടാകുന്ന ഒരുരോഗമാണ് ആണിരോഗം വൈറസാണ് ഇതുണ്ടാകാനുള്ള പ്രധാന കാരണം ,ഈ വൈറസ് ചർമ്മത്തിന്റെ ഉള്ളിൽ കയറുന്നതോടെ ഈ രോഗം ഗുരുതരമാകുന്നത് .ചെരിപ്പില്ലാതെ നടക്കുന്നതും വൃത്തിഹീനമായ സഥലങ്ങളിലൂടെ നടക്കുന്നതുമാണ് ആണിരോഗം വരാനുള്ള പ്രധാന കാരണം .നടക്കുമ്പോൾ അധികഠിനമായ വേദനയാണ് ആണിരോഗത്തിന്റെ പ്രത്യേകത
പഴുത്ത അടയ്ക്കയുടെ തൊലി ചതച്ച് കിട്ടുന്ന നീരിൽ ഓരോ ടീസ്പൂൺ നെയ്യും ,കുള വെണ്ണ എന്നിവയും ചേർത്ത് അണിയുള്ള ഭാഗത്ത് പതിവായി പുരട്ടിയാൽ ആണിരോഗം മാറിക്കിട്ടും
സ്പിരിറ്റ് പഞ്ഞിയിൽ മുക്കി അണിയുള്ള ഭാഗത്ത് ദിവസം മൂന്നോ ,നാലോ തവണ പുരട്ടുക ഇങ്ങനെ കുറച്ചുദിവസം പതിവായി പുരട്ടിയാൽ ആണിരോഗം പരിപൂർണ്ണമായും മാറും ,ഇതേപോലെ കഞ്ഞിവെള്ളത്തിൽ ഇന്തുപ്പ് ചാലിച്ച് പുരട്ടിയാലും ആണിരോഗം മാറും
എരുക്കിൻ കറ അണിയുള്ള ഭാഗത്ത് പതിവായി പുരട്ടിയാലും ആണിരോഗം മാറും
മൈലാഞ്ചിയില പച്ചമഞ്ഞൾ ,വയമ്പ് ,കർപ്പൂരം എന്നിവ ചേർത്തരച്ച് കുറച്ചുദിവസം പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും
കശുവണ്ടി തോടിലെ കറയും കടുകെണ്ണയും ചേർത്ത് ചാലിച്ച് കുറച്ചുദിവസം പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും
തുരിശ് വാരത്തുപൊടിച്ച് കോഴിമുട്ടയുടെ വെള്ളയിൽ ചാലിച്ച് കുറച്ചുദിവസം പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും
ഉപ്പും ,വെളിച്ചെണ്ണയും ചാലിച്ച് കുറച്ചുദിവസം പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും
ചെറുനാരങ്ങയുടെ നീര് പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും
ചുണ്ണാമ്പ് ഇഞ്ചിനീരിൽ ചാലിച്ച് പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും
കൊടുവേലിയുടെ വേര് അരച്ച് പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും
മഞ്ഞളും ,കടുക്കയും അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും
ചിത്രപ്പാലയുടെ പാൽ ആണിയുള്ള ഭാഗത്ത് പതിവായി പുരട്ടിയാലും ആണിരോഗം മാറും