മുഖക്കുരു മാറാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്
ജീവിതത്തിൽ ഒരിക്കലെങ്കിലും മുഖക്കുരു വരാത്തവർ വളരെ ചുരുക്കമായിരിക്കും .പല കാരണങ്ങൾ കൊണ്ട് മുഖക്കുരു വരാം .അതുപോലെ തന്നെ മുഖക്കുരു ഇല്ലാതാക്കാൻ പല പ്രതിവിധികളുമുണ്ട് ,അത്തരത്തിൽ മുഖക്കുരു ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
പേരയുടെ തളിരിലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് കട്ടിയിൽ മുഖത്ത് പുരട്ടുക ഉണങ്ങിയ ശേഷം കഴുകിക്കളയാം കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും ,ഇതെപോലെ മൈലാഞ്ചിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് മുഖത്ത് പുരട്ടിയാലും മുഖക്കുരു മാറും
കടലമാവ് ,വേപ്പില ,മഞ്ഞൾപ്പൊടി എന്നിവ പാൽ ചേർത്ത് നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം കഴുകിക്കളയുക ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും
ചെറുപയർ പൊടിയും ,മഞ്ഞൾപ്പൊടിയും ഒരേ അളവിൽ എടുത്ത് കുറച്ച് വേപ്പിലയും പാലും ചേർത്തരച്ച് കുളിക്കുന്നതിന്റെ അര മണിക്കൂർ മുൻപ് കട്ടിയിൽ മുഖത്ത് പുരട്ടുക ഒരാഴ്ച ദിവസവും പിന്നീട് ആഴ്ചയിൽ മുന്ന് തവണ ചെയ്താൽ മതിയാകും
കടലപ്പൊടി പശുവിൻ പാലിൽ കുഴച്ച് സ്വല്പം നാരങ്ങാനീരും ചേർത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക അരമണിക്കൂറിന് ശേഷം കഴുകിക്കളയാം ഒരാഴ്ച പതിവായി ചെയ്താൽ മുഖക്കുരു പാടെ മാറും
ഉണക്ക മുന്തിരി നന്നായി അരച്ച് നാരങ്ങാനീരും ചേർത്ത് കിടക്കാൻ നേരം മുഖക്കുരു ഉള്ളഭാഗത്ത് പുരട്ടുക രാവിലെ കഴുകിക്കളയാം ഒരാഴ്ച പതിവായി ചെയ്താൽ മുഖക്കുരു പാടെ മാറും
കസ്തുരിമഞ്ഞളും ചെറുപയർപ്പൊടിയും പനിനീര് ചേർത്ത് നന്നായി അരച്ച് കട്ടിയിൽ മുഖത്ത് പുരട്ടുക നല്ലപോലെ ഉണങ്ങിയ ശേഷം കഴുകിക്കളയാം ഒരാഴ്ച പതിവായി ചെയ്താൽ മുഖക്കുരു പാടെ മാറും
പച്ചച്ചമഞ്ഞളും ,വേപ്പിലയും ചേർത്തരച്ച് കട്ടിയിൽ മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകി കളയാം ഒരാഴ്ച പതിവായി ചെയ്താൽ മുഖക്കുരു പാടെ മാറും
ചുവന്നുള്ളി നന്നായി അരച്ച് ചറുനാരങ്ങാ നീരും ചേർത്ത് കിടക്കാൻ നേരം മുഖത്ത് പുരട്ടി രാവിലെ ചെറുപയർ പൊടി ഉപയോഗിച്ച് കഴുകി കളയുക കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരു മാറും
മഞ്ഞളും ,വേപ്പിലയും അരച്ച് കോഴിമുട്ടയുടെ വെള്ളയും ചേർത്ത് കിടക്കാൻ നേരം മുഖത്ത് പുരട്ടി രാവിലെ കാടിവെള്ളത്തിൽ മുഖം കഴുകുക കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരു മാറും
ഓറഞ്ചുനീരും അതെ അളവിൽ തേനും ചേർത്ത് മൂക്കത്തുപുരട്ടി അര മണിക്കൂറിന് ശേഷം കഴുകിക്കളയുക കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരു മാറും
പഴുത്ത പേരയ്ക അരച്ച് മുഖത്ത് പുരട്ടിയാലും മുഖക്കുരു മാറും