നരസിംഹരസായനം ആയുർവേദ ഔഷധത്തിന്റെ ഉപയോഗങ്ങളും ഗുണങ്ങളും
ആയുർവേദത്തിലെ വളരെ സ്രേഷ്ടമായ ഒരു ഔഷധമാണ് നരസിംഹരസായനം.രസായന രൂപത്തിലുള്ള ഒരു ആയുർവേദ മരുന്നാണ് നരസിംഹരസായനം.ശരീരഭാരം കുറഞ്ഞ അവസ്ഥയിലും ,ബലഹീനതയ്ക്കും .മുടി വളർച്ചയ്ക്കും , ശരീരഭാരം കൂട്ടാനും ,പേശികളുടെ ബലം മെച്ചപ്പെടുത്താനും ,ബുദ്ധി വര്ധിപ്പിക്കുന്നത്തിനും ,മുടിയുടെ വളർച്ച കൂട്ടാനും,പുരുഷൻ മാരിൽ താടി വളരാനും ,മസിലുകളുടെ വികാസത്തിനും നരസിംഹരസായനം ഉപയോഗിക്കുന്നു അതുകൂടാതെ,മുടി നരയ്ക്കൽ ,മുടികൊഴിച്ചിൽ ,മുടിയുടെ അറ്റം പൊട്ടുന്നതിനും ,അകാല നര ,മുടിയുടെ നിറവിത്യാസം ,മുടിയുടെ കാട്ടിക്കുറവ് തുടങ്ങിയ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും നരസിംഹരസായനം ഉപയോഗിച്ച് വരുന്നു
പുരുഷൻമരിലെ ലൈഗീക ശേഷിക്കുറവിനും ,ലൈഗീക താല്പര്യക്കുറവിനും, ശീഘ്രസ്ഖലനത്തിനും , നരസിംഹരസായനം പതിവായി കകഴിക്കുന്നത് വളരെ ഗുണം ചെയ്യും
പല പല രോഗങ്ങൾ വന്നുപോയതിന് ശേഷമുള്ള ശരീര ക്ഷീണത്തിനും ,ശരീരം ക്ഷീണിച്ച അവസ്ഥയിലും ഇവ പരിഹരിക്കുന്നതിന് നരസിംഹരസായനം കഴിക്കാവുന്നതാണ് അതുപോലെ ഓജസ്സും ,തേജസ്സും ,ആരോഗ്യമയില്ലാത്തവരും ,മാനസിക ശേഷി ഇല്ലാത്തവരും നരസിംഹരസായനം പതിവായി കകഴിക്കുന്നത് വളരെ ഗുണം ചെയ്യും . അതുപോലെ പ്രസവാനന്തരം സ്ത്രീകളുടെ ശരീരസൗന്ദര്യം നിലനിർത്താനും നരസിംഹരസായനം ഉപയോഗിക്കാം
10 ഗ്രാം മുതൽ 20 ഗ്രാം വരെ ദിവസം രണ്ടുനേരം ആഹാരത്തിന് ശേഷം നരസിംഹരസായനം കഴിക്കാം ശരിയാ ഫലം കിട്ടാൻ ഒരു മാസം മുതൽ രണ്ട് മാസം വരെ വിധിപ്രകാരം മുടങ്ങാതെ കഴിക്കുക
കരിങ്ങാലിക്കാതൽ ,കൊടുവേലിക്കിഴങ്ങ്,വിഴാലരി ,വേങ്ങാക്കാതൽ ,കന്മദം,താന്നിക്ക ,കയ്യോന്നി ,ത്രിഫല ,നെയ്യ് ,പാല് തുടങ്ങിയവ ചേർത്താണ് നരസിംഹരസായനം തയാറാക്കുന്നത് .