പുരികത്തിന് കട്ടി കൂടാൻ പ്രകൃതിദത്ത മരുന്നുകൾ
മുഖത്തിന്റെ പ്രധാന ആകർത്തങ്ങളിലൊന്നാണ് പുരികങ്ങൾ പ്രത്യകിച്ച് കട്ടിയുള്ള പുരികങ്ങൾ .എല്ലാ പെൺകുട്ടികളുടെയും സ്വപ്നമാണ് നല്ല കട്ടിയുള്ള മനോഹരമായ പുരികങ്ങൾ .പുരികത്തിന്റെ ഭംഗി കൂട്ടാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും .എന്നാൽ പുരികത്തിന്റെ കട്ടിക്കൂട്ടാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
നിയോ ഹെയർ ലോഷൻ കഷണ്ടിയിൽ മുടി കിളിർക്കാൻ വെറും 3 മാസം
ആവണക്കെണ്ണയും പാൽപ്പാടയും സമമെടുത്ത് യോചിപ്പിച്ച് രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് പുരികത്തിൽ പുരട്ടി കിടക്കുക പതിവായി ഇങ്ങനെ ചെയ്താൽ പുരികത്തിന് കട്ടിക്കൂടും
ആവണക്കെണ്ണയും ,തേനും യോചിപ്പിച്ച് പുരികങ്ങളിൽ പുരട്ടി അരമണിക്കൂറിന് ശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകി കളയുക പതിവായി ഇങ്ങനെ ചെയ്താൽ പുരികത്തിന് കട്ടിക്കൂടും
മുട്ടയുടെ വെള്ള പുരികത്തിൽ നന്നായി തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക ഇങ്ങനെ ചെയ്താൽ പുരികത്തിന് കട്ടിക്കൂടും
സവാള ഉള്ളിയുടെ നീര് പുരികങ്ങളിൽ തേച്ച് നന്നായി മസ്സാജ് ചെയ്യുക ഉണങ്ങിയ ശേഷം കഴുകിക്കളയാം
ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളംകൊണ്ട് പുരികം മസ്സാജ് ചെയ്യുക
കൺപീലികൾ വളരാൻ
ആവണക്കെണ്ണ പതിവായി രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് കൺപീലികളിൽ പുരട്ടുക