കാൽമുട്ടിലെ നീര് മാറാൻ പ്രകൃതിദത്ത മരുന്ന്
പുത്രൻചാരി എന്ന സസ്യസം സമൂലമൊ ,ആനച്ചുവടി സമൂലമോ ,ആനത്തകരയുടെ ഇലയോ,ഉമ്മത്തിലയോ,എരുക്കിലയോ ഇവയിൽ ഏതെങ്കിലും ഒന്ന് അരച്ച് മുട്ടിൽ പുരട്ടിയാൽ കാൽമുട്ടിലെ നീര് മാറും
കുപ്പമേനി ഇലയുടെ നീരും എണ്ണയും ചേർത്ത് പുരട്ടിയാൽ കാൽമുട്ടിലെ നീര് മാറും
മുരിങ്ങയിലയും ,ഉപ്പും ചേർത്ത് നന്നായി അരച്ച് നീരുള്ള ഭാഗത്ത് വച്ചുകെട്ടുന്നത് നീര് മാറാൻ സഹായിക്കും
വെളുത്തുള്ളിയും വെണ്ണയും ചേർത്ത് കിടക്കാൻ നേരം ദിവസവും കഴിക്കുക കാൽമുട്ടിലെ നീര് ശമിക്കും
ആവണക്കില എണ്ണപുരട്ടി തീയ്യിൽ ചൂടാക്കി മുട്ടിൽ വച്ച് കെട്ടുന്നത് കാൽമുട്ടിലെ നീര് ഇല്ലാതാക്കാൻ സഹായിക്കും
കടുക്കാത്തോട് ,നറുനീണ്ടിക്കിഴങ്ങ്,അമൃത് ,എള്ള് ,മഞ്ഞൾ ,തെങ്ങിൻപൂക്കുല ,പ്രസാരിണി ,ശതകുപ്പ ,അവനാക്കിൻ കുരു എന്നിവ പാലിൽ പുഴുങ്ങി അരച്ച് കുറച്ച് നെയ്യും ചേർത്ത് പുരട്ടിയാൽ കാൽമുട്ടിലെ നീര് വേഗം ശമിക്കും
പാറയുള്ള പ്രദേശങ്ങളിൽ കാണുന്ന ഒരു ഔഷധസസ്യമാണ് പാറമുള്ള് ഇതിന്റെ ഇല അരച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാൽ എത്ര പഴകിയ നീരും മാറും
ഉഴിഞ്ഞയില ആവണക്കെണ്ണയിൽ വേവിച്ച് നന്നായി അരച്ച് കാൽമുട്ടിൽ പൂശിയാൽ കാൽമുട്ട് നീര് മാറും
കശുമാവിന്റെ തൊലി കാടിയിൽ അരച്ച് മുട്ടിൽ പുരട്ടിയാൽ കാൽമുട്ടിലെ നീര് മാറും
കണിക്കൊന്നയുടെ തൊലിയും ,ഇലയും എള്ളണ്ണയും ചേർത്ത് അരച്ച് പുരട്ടിയാൽ കാൽമുട്ടിലെ നീര് മാറും