വയറുവേദന മാറാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്
മലബന്ധം, ഗ്യാസ്, അമിതഭക്ഷണം, ടെൻഷൻ,കൃമിരോഗം ,ആഹാരത്തോടൊപ്പം തണുത്തവെള്ളം ധാരാളം കുടിക്കുക ,വിശപ്പില്ലാത്ത സമയത്ത് ആഹാരം കഴിക്കുക ,കഴിച്ച്ശീ ലമില്ലാത്ത ഭക്ഷണം കഴിക്കുക എന്നിവ കാരണമാണ് സാധാരണയായി വയറു വേദന ഉണ്ടാകുന്നത്.എന്നാൽ കടുത്ത നീണ്ടുനിൽക്കുന്ന വയറുവേദന ഉണ്ടായാൽ വിദക്ത ചികിത്സ തേടണം .സാധരണയുണ്ടാകുന്ന വയറുവേദനയ്ക്ക് വീട്ടിൽത്തന്നെ പരിഹാരമുണ്ട്
ഒരു പിടി കറിവേപ്പില അരച്ച് ഒരു ഗ്ലാസ് പുളിച്ച മോരിൽ കലക്കി കുടിച്ചാൽ വയറുവേദന മാറും
കറിവേപ്പിലയും ,നെല്ലിക്കയും ചേർത്തരച്ച് ഒരു ചെറുനാരങ്ങയുടെ വലിപ്പത്തിൽ വലിപ്പത്തിൽ കഴിച്ചാൽ വയറുവേദനയ്ക്ക് ശമനമുണ്ടാകും
അമ്പഴ മരത്തിന്റെ തൊലി ചതച്ച് നീരെടുത്ത് ആട്ടിൻപാലിൽ ചേർത്ത് കഴിച്ചാൽ വയറുവേദനയ്ക്ക് ശമനം കിട്ടും
ചുക്കുപൊടിയും ,ശർക്കരയും ചേർത്ത് കഴിച്ചാൽ വയറുവേദന മാറും
പേരയുടെ തളിരിലയും ,പാണലിന്റെ തളിരിലയും ചതച്ച് നീരെടുത്ത് 30 മില്ലി കഴിക്കുന്നത് വയറുവേദന ഇല്ലാതാക്കാൻ സഹായിക്കും
ഇഞ്ചിയും ,കാന്താരി മുളകും ,ഉപ്പും ചേർത്ത് ഇടിച്ചുപിഴിഞ്ഞ നീര് കഴിക്കുന്നത് വയറുവേദന ഇല്ലാതാക്കാൻ സഹായിക്കും
അര ഗ്ലാസ് ഇഞ്ചി നീരിൽ അല്പം പഞ്ചസാര ചേർത്ത് കഴിച്ചാൽ വയറുവേദന മാറും
മുള്ളുമുരിക്കിന്റെ തൊലി ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി കഴിച്ചാൽ വയറുവേദനയ്ക്ക് ശമനം കിട്ടും
മുരിക്കിൻ തൊലിയുടെ നീരിലോ ,ആവണക്കിലയുടെ നീരിലോ ,ആടലോടകത്തിന്റെ ഇലയുടെ നീരിലോ എണ്ണ ചേർത്ത് കഴിച്ചാൽ വയറുവേദന മാറും
വെളുത്തുള്ളി ,ഇഞ്ചി ,ഏലയ്ക്ക എന്നിവ ചേർത്ത് വെള്ളം തിളപ്പിച്ച് കുടിച്ചാലും വയറുവേദന മാറും
5 ഗ്രാം കുരുമുളകുപൊടി 2 ടീസ്പൂൺ തേനിൽ ചാലിച്ച് ഒരാഴ്ച തുടർച്ചയായി രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ എത്ര പഴകിയ വയറുവേദനയും മാറും
അണച്ചുവടിയുടെ വേര് അരച്ച് ഒരു സ്പൂൺ കഴിച്ചാൽ വയറുവേദന ഇല്ലാതാകും
മൂന്നോ ,നാലോ പാവലിന്റെ ഇല അരച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിച്ചാൽ വയറുവേദന മാറും
കൃഷ്ണതുളസി ഇലയുടെ നീരും ,നല്ലെണ്ണയും ,കായവും ചേർത്ത് ഒരു സ്പൂൺ കഴിച്ചാൽ വയറുവേദന മാറും
ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ടോ ,മൂന്നോ തുള്ളി പുൽത്തൈലം ചേർത്ത് കഴിച്ചാൽ വയറുവേദന മാറും
തിപ്പലിയും ,കുരുമുളകും ,ഉപ്പും ചേർത്ത് അരച്ച് കഴിച്ചാൽ വയറുവേദന മാറും
അല്പം പാൽക്കായം വെള്ളത്തിൽ കലക്കി കുടിച്ചാലും വയറുവേദന മാറും
വെളുത്തുള്ളി ,കയം ,അയമോദകം എന്നിവ ചേർത്ത് അരച്ചുകഴിച്ചാൽ വയറുവേദന മാറും
കുട്ടികൾക്കുണ്ടാകുന്ന വയറുവേദനയ്ക്ക്
വയമ്പ് അരച്ച് മുലപ്പാലിൽ ചേർത്ത് കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന വയറുവേദന മാറും
മുത്തങ്ങയുടെ കിഴങ്ങ് അരച്ച് കുട്ടികൾക്ക് കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന വയറുവേദന മാറും
അഷ്ടചൂർണ്ണം പഞ്ചസാരയും ചേർത്ത് കൊടുക്കുന്നത് കുട്ടികൾക്കുണ്ടാകുന്ന വയറുവേദന മാറാൻ നല്ലതാണ്
Tags:
Ottamoolikal