മുടി പെട്ടന്ന് വളരാൻ പ്രകൃതിദത്ത മരുന്ന്
200 മില്ലി വെളിച്ചെണ്ണയിൽ ,100 മില്ലി കയ്യോന്നി നീരും ,100 മില്ലി കടുക്കാവെള്ളം ,50 ഗ്രാം വാസനഗോഷ്ടവും പൊടിച്ചു ചേർത്ത് നന്നായി യോജിപ്പിച്ച് ദിവസവും തലയിൽ തേച്ചാൽ മുടി നല്ല രീതിയിൽ വളരാൻ സഹായിക്കും മാത്രമല്ല മുടിക്ക് നല്ല കറുപ്പ് നിറവും കിട്ടും
കേശവർദ്ധിനി എന്ന സസ്യത്തിന്റെ ഇല ഒരു കിലോ എടുത്ത് അരച്ച് ഒരു ലിറ്റർ വെളിച്ചെണ്ണയിൽ കാച്ചി അരപ്പ് കരിഞ്ഞുതുടങ്ങുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം ഈ എണ്ണ പതിവായി തലയിൽ തേച്ച് കുളിക്കുക മുടി വളരാൻ ഏറ്റവും നല്ലൊരു നല്ലൊരു എണ്ണയാണിത് .ഇതെപോലെ നീലയമരിയുടെ ഇല അരച്ച് എണ്ണ കാച്ചി തലയിൽ തേച്ചാലും മുടി വളരും
കയ്യോന്നി ,വിഷ്ണുക്രാന്തി എന്നിവ കാടിയിൽ അരച്ച് പിഴിഞ്ഞ് നീരെടുത്ത് വെളിച്ചെണ്ണയും ,നല്ലെണ്ണയും തുല്യമായ അളവിൽ ഇതിൽ ചേർത്ത് യോജിപ്പിച്ച് തലയിൽ പതിവായി തേച്ചാൽ മുടി നല്ല രീതിയിൽ വളരും
ചെമ്പരത്തിപ്പൂവ് ,കറിവേപ്പില ,ബാലതാളിയില ,വെള്ളറൊട്ടിക്കുരുന്ന് ,കരിമ്പനക്കൂമ്പ് ,നെല്ലിക്ക നീര്ഇവയെല്ലാം ചേർത്ത് നന്നായി അരച്ച് ഉരുക്കുവെളിച്ചണ്ണയിൽ കാച്ചി ദിവസവും തലയിൽ തേച്ചാൽ മുടി സമൃദ്ധമായി വളരും
നെല്ലിക്ക ചതച്ച് പാലിലിട്ട് ഒരു ദിവസം വയ്ക്കുക പിറ്റേദിവസം ഇത് തലയിൽ പുരട്ടി 15 മിനിട്ടിന് ശേഷം കുളിക്കുക ഇങ്ങനെ ആഴ്ചയിൽ 3 ദിവസം പതിവായി ചെയ്താൽ മുടി നല്ലരീതിയിൽ വളരുന്നതാണ്
ചിരട്ടക്കരിയും ,കോഴിമുട്ടയുടെ വെള്ളയും ചേർത്ത് തലയിൽ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കുളിക്കുക പതിവായി ഇപ്രകാരം ചെയ്താൽ മുടി തഴച്ചുവളരും
മൈലാഞ്ചിയില അരച്ച് ഉണങ്ങിയ ശേഷം എണ്ണയിലിട്ട് കാച്ചി അരിച്ചെടുത്ത് തലയിൽ തേച്ച് പതിവായി കുളിച്ചാൽ മുടി വളരാൻ സഹായിക്കും
ആവണക്കെണ്ണ കിടക്കാൻ നേരം തലയിൽ തേച്ച് രവിലെ താളി ഉപയോഗിച്ച് തല കഴുകുക ഇങ്ങനെ ദിവസവും ചെയ്താൽ മുടി വളരുന്നതിന് വളരെ പ്രയോജനം ചെയ്യും
കിഴാർനെല്ലി നന്നായി അരച്ച് തലയിൽ തേച്ച് അരമണിക്കൂറിന് ശേഷം കുളിക്കുക പതിവായി ചെയ്താൽ മുടി നല്ല രീതിയിൽ വളരും
ആര എന്ന സസ്യത്തിന്റെ ഇല ഒരു കിലോ എടുത്ത് അരച്ച് ഒരു ലിറ്റർ വെളിച്ചെണ്ണയിൽ കാച്ചി അരപ്പ് കരിഞ്ഞുതുടങ്ങുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം ഈ എണ്ണ പതിവായി തലയിൽ തേച്ച് കുളിക്കുക മുടി മുടി നന്നായി വളരും
മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാൻ
കറിവേപ്പില അരച്ച് മോരിൽ കലർത്തി ദിവസവും കുടിച്ചാൽ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടും
കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ നിത്യവും തലയിൽ തേച്ചാൽ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടും