മുടികൊഴിച്ചിൽ പൂർണ്ണമായും മാറ്റാൻ പ്രകൃതിദത്ത മരുന്ന്
ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ .സ്ത്രീകളിൽ ഏറെ മനപ്രയാസം ഉണ്ടാക്കുന്ന ഒന്നുകൂടിയാണ് .പോഷകാഹാരക്കുറവ് ,ചില രാസവസ്തുക്കളുടെ ഉപയോഗം ,മാനസിക പ്രശ്നങ്ങൾ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം .എന്നാൽ മുടികൊഴിച്ചിൽ പൂർണ്ണമായും മാറ്റാൻ ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
ചെമ്പരത്തിയില്ല ,കൂവളത്തില ,കുറുന്തോട്ടിയില ഇവ മൂന്നും ഓരോ പിടി എടുത്ത് അരച്ച് തലയോട്ടിയിൽ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം കുളിക്കാം പതിവായി ആവർത്തിച്ചാൽ മുടികൊഴിച്ചിൽ മാറും
ഉമ്മത്തിന്റെ ഇല ഇട്ട് വെളിച്ചെണ്ണ കാച്ചി തലയിൽ തേച്ചാൽ മുടികൊഴിച്ചിൽ മാറും ഇത് തലയിലെ താരൻ പോകുന്നതിനും വളരെ നല്ലതാണ് വിഷാംശം അടങ്ങിയിട്ടുള്ള ഒരു ചെടിയാണ് ഉമ്മം അതുകൊണ്ടു ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം
100 ഗ്രാം കടുക്കാത്തോടും ,100 ഗ്രാം നെല്ലിക്കാത്തോടും ,100 ഗ്രാം ചെമ്പരത്തിപ്പൂവും അരക്കിലോ വെളിച്ചെണ്ണയിൽ ഇവ കറിയുന്നതുവരെ കാച്ചിഎടുക്കുക തണുത്തതിന് ശേഷം അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കാം ഈ എണ്ണ ദിവസവും തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ ,മുടി നരയ്ക്കൽ ,എന്നിവ മാറിക്കിട്ടും
ആനത്തകരയുടെ ഇലയും ,ചുണ്ടപ്പനയുടെ വേരും അരച്ച് നീരെടുത്ത് അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് കാച്ചി പതിവായി തലയിൽ തേച്ചാൽ മുടികൊഴിച്ചിൽ മാറും
ചെമ്പരത്തിയുടെ 20 ഇലകൾ അരച്ച് വെളിച്ചെണ്ണയിൽ കാച്ചി ദിവസവും തലയിൽ തേക്കുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കും
കറുത്ത എള്ളും ,ഉണക്ക നെല്ലിക്കയും ,ശർക്കരയും ചേർത്ത് നന്നായി ഇടിച്ച് പൊടിച്ച് ചില്ലുകുപ്പിയിൽ സൂക്ഷിക്കാം ദിവസവും ഒരു നെല്ലിക്കയോളം വലിപ്പത്തിൽ ഈ മരുന്ന് കഴിച്ചാൽ മുടികൊഴിൽ പൂർണ്ണമായും മാറും .ഇത് അകാല നര മാറുന്നതിനും വളരെ നല്ല മരുന്നാണ്
കയ്യോന്നി,കയ്യെണ്ണ,കഞ്ഞുണ്ണി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചെടി സമൂലം ചതച്ച് നീരെടുത്ത് കുളിക്കുന്നതിന്റെ അര മണിക്കൂർ മുൻപ് തലയിൽ പുരട്ടുക ദിവസവും ആവർത്തിച്ചാൽ മുടികൊഴിച്ചിൽ പൂർണ്ണമായും മാറും
മുടികൊഴിച്ചിൽ ,അകാല നര ,മുടി പൊട്ടിപോകൽ ,മുടിയുടെ കട്ടിക്കുറവ് എന്നിവയ്ക്ക് ഏറ്റവും നല്ല മരുന്നാണ് നാരസിംഹരസായനം 10 ഗ്രാം മുതൽ 20 ഗ്രാം വരെ ദിവസം രണ്ടുനേരം ഭക്ഷണത്തിണ് ശേഷം കഴിക്കാം
കരിംജീരകം ചതച്ച് എണ്ണകാച്ചി തലയിൽ പതിവായി തേയ്ക്കുന്നതും മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ നല്ലതാണ്
100 മില്ലി വെളിച്ചെണ്ണയിൽ 20 ഗ്രാം കറിവേപ്പില ഇട്ട് മൂപ്പിച്ച എണ്ണ പതിവായി തലയിൽ തേച്ചാൽ മുടികൊഴിച്ചിൽ മാറും
ശുദ്ധമായ വെളിച്ചെണ്ണയിൽ നാരങ്ങാനീരും ,ചുണ്ണാമ്പ് വെള്ളവും ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ മാറും
കുഞ്ഞുണ്ണി ചതച്ച് നീരെടുത്ത് അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ തേയ്ക്കുന്നതും മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ വളരെ നല്ലതാണ്
പടവലങ്ങയുടെ നീര് തലയിൽ തേയ്ക്കുന്നതും മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കും
ദിവസവും അഞ്ചോ ആറോ പച്ചനെല്ലിക്ക കഴിച്ചാലും മുടികൊഴിച്ചിൽ മാറും
ബദാം എണ്ണയും ,നെല്ലിക്ക നീരും തുല്യ അളവിൽ എടുത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം കുളിക്കാം പതിവായി ആവർത്തിച്ചാൽ മുടികൊഴിച്ചിൽ മാറും