വാതരോഗങ്ങൾ അകറ്റാൻ പ്രകൃതിദത്ത മരുന്ന്
പ്രായമായവർക്ക് മാത്രം വരുന്ന ഒരു രോഗമാണ് വാതരോഗത്തെ കരുതിയിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാരുടെ ഇടയിലും ഈ രോഗം ധാരാളമായി കണ്ടുവരുന്നു .തണുപ്പുകാലത്താണ് ഈ രോഗം പൊതുവെ കൂടുന്നത് .രാവിലെയും ,രാത്രിയിലും സസന്ധികളില്‍ വേദന,സന്ധികൾ ചലിപ്പിക്കാൻ പറ്റാതെ വരിക ,കുത്തിനോവ്, കഴപ്പ് ,തരിപ്പ് ,സന്ധികൾക്ക് ചുറ്റും ചൂട് അനുഭവപ്പെടുക ,നീരും .ചർമ്മം ചുവപ്പു നിറമാകുക ,പനി ,അരുചി എന്നിവയെല്ലാം വാതരോഗത്തിന്റെ ലക്ഷണങ്ങളാണ്
പാരമ്പര്യം ,ശരീരഭാരം കൂടുക ,സന്ധികളിലുണ്ടാകുന്ന പരിക്കുകൾ ,അമിത ഭാരം ചുമക്കുന്ന ജോലി ,വിശ്രമമില്ലാത്ത ജോലി ,സന്ധികളിലെ തേയ്മാനം,സിനോവിയല്‍ ദ്രാവകം കുുറഞ്ഞു എല്ലുകള്‍ കൂട്ടിമുട്ടാന്‍ ഇടവരുക തുടങ്ങിയ വാതരോഗങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളാണ്
വാതസംബന്ധമായ രോഗങ്ങൾക്ക് നാച്ചുറൽ റെമഡി
കുറുന്തോട്ടി പാൽക്കഷായം
അഞ്ചു ഗ്ലാസ് വെള്ളവും ഒരു ഗ്ലാസ് പാലും ഒരു മൺ കലത്തിൽ ഒഴിച്ച് കുറുന്തോട്ടിയുടെ വേര് നന്നായി കഴുകി ചതച്ചെടുത്ത് ഒരു തുണിയിൽ കിഴികെട്ടി കലത്തിലിട്ട് ചെറിയ തീയിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് എടുക്കുക ഈ കഷായം ദിവസം രണ്ടുനേരമായി കഴിക്കാം വാതസംബന്ധമായ എല്ലാ രോഗങ്ങൾക്കും കുറുന്തോട്ടി പാൽക്കഷായം വളരെ ഗുണകരമാണ് . അതുപോലെ കുറുന്തോട്ടിയുടെ വേര് മാത്രം കഷായം വച്ച് കഴിക്കുന്നതും വാതസംബന്ധമായ എല്ലാ രോഗങ്ങൾക്കും വളരെ നല്ലതാണ്
മുയൽചെവിയന്റെ ഇലയും ,കുരുമുളകും ചേർത്ത് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ചുക്ക് കഷായത്തിൽ ചേർത്ത് കഴിച്ചാൽ വാതരോഗം ശമിക്കും
കരിങ്കുറിഞ്ഞിയുടെ വേര് അരച്ച് കഷായം വച്ച് കഴിക്കുന്നതും വാതരോഗത്തിന് നല്ല മരുന്നാണ്
കരിനൊച്ചി ഇലയുടെ നീരും അതെ അളവിൽ ആവണക്കെണ്ണയും ചേർത്ത് രാവിലെ വെറും വയറ്റിൽ കുറച്ചുദിവസം പതിവായി കഴിച്ചാൽ വാതം ശമിക്കും
വെളുത്തുള്ളി എള്ളണ്ണയിൽ അരച്ച് കഴിക്കുന്നതും വാതരോഗത്തിന് നല്ല മരുന്നാണ്
ചെറുതിപ്പലി അരച്ച് പാലിൽ കലർത്തി കഴിച്ചാൽ വാതം ശമിക്കും
വെറ്റിലയും ,കുറുന്തോട്ടിയും ചേർത്ത് കഷായം വാച്ചുകഴിക്കുന്നതും വാതരോഗംശമിക്കുന്നതിന് ഗുണം ചെയ്യും
വയൽച്ചുള്ളിയുടെ വേര് കഷായം വച്ചുകഴിക്കുന്നതും വാതരോഗത്തിന് നല്ല മരുന്നാണ്
വേലിപ്പരത്തിയുടെ വേര് അരച്ച് പാലിൽ കലർത്തി കഴിച്ചാൽ വാതം ശമിക്കും
കർപ്പുരം കടുകെണ്ണയിൽ ചേർത്ത് ചുടാക്കി പുരട്ടുന്നതും വാതരോഗം ശമിക്കുന്നതിന് ഗുണം ചെയ്യും
ജാതിക്ക പൊടിച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ വാതം ശമിക്കും
പ്ലാവിലയൊ ,കശുമാവിന്റെ തൊലിയോ ഇട്ട് വെള്ളം തിളപ്പിച്ച് ആ വെള്ളത്തിൽ ചെറിയ ചൂടോടെ കുളിച്ചാൽ വാതം ശമിക്കും
വാതവേദനയ്‌ക്ക്
മുരിങ്ങയിലയുടെ നീരിൽ അല്പം ഉപ്പും ചേർത്ത് ചൂടാക്കി പുരട്ടുന്നത് വാതവേദനയ്ക്കും നീരിനും വളരെ നല്ല മരുന്നാണ്
എരിക്കില തീയിൽ വാട്ടി ചൂട് പിടിപ്പിച്ചാൽ വാതവേദന മാറും
ഒരു മൂട് കുറുന്തോട്ടിയുടെ വേര് കഷായം വച്ച് അതിൽ അര ഗ്ലാസ് പാലും .,അല്പം ചുക്കും ,ജീരകവും ചേർത്ത് പതിവായി കഴിക്കുന്നത് വാതസംബന്ധമായ എല്ലാ വേദനകൾ മാറുന്നതിനും വളരെ നല്ലതാണ്
കാട്ടുക്കുറിഞ്ഞി വേര് കഷായം വച്ച് കഴിച്ചാലും വാതസംബന്ധമായ എല്ലാ വേദനകളും മാറും
ദിവസവും രാവിലെ ഒരു ടീസ്പൂൺ വേപ്പെണ്ണ കഴിക്കുന്നതും വാതസംബന്ധമായ എല്ലാ വേദനകൾ മാറുന്നതിനും വളരെ നല്ലതാണ്
ഉള്ളിയുടെ നീര് കടുകെണ്ണയിൽ ചേർത്ത് മൂപ്പിച്ച് പുരട്ടിയാൽ വാതവേദന മാറും
വാതനീരിന്
ഉമ്മത്തിന്റെ ഇല അരച്ച് അതെ അളവിൽ അരിമാവും ചേർത്ത് കുറുക്കി ചെറിയ ചൂടോടെ പുരട്ടുന്നത് വാതനീര് ശമിക്കുന്നതിന് വളരെ നല്ലതാണ്
പച്ചമഞ്ഞൾ ,പുകയിറ (ഇല്ലിനക്കരി, അട്ടത്തെ കരി ) ഉമ്മത്തില എന്നിവ തുല്ല്യ അളവിൽ അരച്ച് തേനും ചേർത്ത് പുരട്ടിയാൽ വാതനീരിന് ശമിക്കും
ശുദ്ധമായ വേപ്പണ്ണയിൽ കോഴിമുട്ട മാത്രം ചേർത്ത് പൊരിച്ച് രാവിലെ വെറുംവയറ്റിൽ 7 ദിവസം കഴിച്ചാൽ വാതനീര് മാറും