തലയിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ പ്രകൃതിദത്ത മരുന്ന്
ചർമ്മത്തിലെ അണുബാധ ,തല വൃത്തിയായി സൂക്ഷിക്കാത്തത് ,ചിലയിനം കേശസംരക്ഷണ വസ്തുക്കളുടെ ഉപയോഗം ,ചർമ്മത്തിന്റെ ആരോഗ്യക്കുറവ് തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും തലയിൽ ചൊറിച്ചിൽ ഉണ്ടാകാം .ഇതിനെല്ലാം പരിഹാരമായി നമുക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് പരിശോധിക്കാം.
തുളസിയില കഞ്ഞിവെള്ളവും ചേർത്ത് അരച്ച് കുഴമ്പ് പരുവത്തിലാക്കി തലയിൽ പുരട്ടുക അര മണിക്കൂറിന് ശേഷം കഴുകികളയാം ഇങ്ങനെ 10 ദിവസം പതിവായി ചെയ്താൽ തലചൊറിച്ചിൽ പൂർണ്ണമായും മാറും
ഉമ്മത്തില ഇടിച്ചുപിഴിഞ്ഞു നീരെടുത്ത് വെളിച്ചെണ്ണയും ചേർത്ത് കാച്ചി തലയിൽ തേച്ചാൽ തലചൊറിച്ചിൽ മാറും
10 ഗ്രാം അഞ്ജനക്കല്ല് പൊടിച്ചതും 10 ഗ്രാം പച്ചക്കർപ്പൂരവും 30 മില്ലി ചെറുനാരങ്ങാ നീരിൽ ചേർത്ത് തലയിൽ പുരട്ടിയാൽ തലചൊറിച്ചിൽ പൂർണ്ണമായും മാറും
വെറ്റിലയുടെ നീര് തലയിൽ പുരട്ടിയാൽ തലചൊറിച്ചിൽ ഇല്ലാതാകും