ചുമ അകറ്റാൻ സഹായിക്കുന്ന ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റംകൊണ്ടോ ശ്വാസകോശത്തിലോ, തൊണ്ടയിലോ അഹിതവസ്തുക്കൾ കടന്നാലോ ,കഫം വർധിച്ചാലോ ഒക്കെ ചുമ ഉണ്ടാകാറുണ്ട് കഫത്തോട് കൂടിയ ചുമ, വരണ്ട ചുമ എന്നീ രണ്ട് രീതിയിൽ ചുമ അനുഭവപ്പെടാറുണ്ട്.ചുമയുണ്ടാകാൻ കാരണങ്ങൾ പലതാണ് .നിങ്ങളുടെ ചുമ അകറ്റാൻ സഹായിക്കുന്ന ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം
വെറ്റഞെട്ട് ഉണങ്ങിയത് 20 എണ്ണം ,കുരുമുളക് 6 എണ്ണം ,ഇരട്ടിമധുരം 5 ഗ്രാം , ചൊറിയണത്തിന്റെ ഇല ഉണക്കിപ്പൊടിച്ചത് ഒരു പിടി .അരിപ്പൊടി ഒരു പിടി ഇവയെല്ലാം ചേർത്ത് നന്നായി പൊടിച്ച് ഓരോ ടീസ്പൂൺ വീതം ദിവസം 3 നേരം കഴിച്ചാൽ എല്ലാ ചുമയും മാറും
ചുവന്നുള്ളിയുടെ നീരും ,ഇഞ്ചിയുടെ നീരും ,തേനും തുല്യ അളവിൽ കലർത്തി ദിവസം മൂന്നുനേരം കഴിച്ചാൽ എല്ലാ ചുമയും മാറും
5 ഗ്രാം അയമോദകം പൊടിച്ച് ചെറുതേനിൽ ചാലിച്ച് കുറച്ചുദിവസം പതിവായി കഴിച്ചാൽ ചുമ മാറും
ചെറുനാരങ്ങാ നീരിൽ തേൻ ചേർത്ത് കഴിക്കുന്നതും .തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുന്നതും.ആടലോടകത്തിന്റെ ഇലയുടെ നീരിൽ തേൻ ചേർത്ത് കഴിക്കുന്നതും .വയമ്പ് തേനിൽ ചാലിച്ച് കഴിക്കുന്നതും .കുരുമുളകുപൊടി തേനിൽ ചാലിച്ച് കഴിക്കുന്നതും .തിപ്പലി സമൂലം ചതച്ച് എടുത്ത നീര് തേൻ ചേർത്ത് കഴിക്കുന്നതും ചുമ ഇല്ലാതാക്കാൻ സഹായിക്കും
ഒന്നോ രണ്ടോ തുളസിയില രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ ചുമ പരിപൂർണ്ണമായും മാറും
5 ഗ്രാം വയമ്പിൽ 10 തുള്ളി ചെറുതേൻ ചേർത്ത് കഴിക്കുന്നത് എത്ര പഴകിയ ചുമയും ഇല്ലാതാകും
ചുക്കും ,ജീരകവും ,പഞ്ചസാരയും തുല്യ അളവിൽ പൊടിച്ച് ദിവസം പല പ്രാവിശ്യം കഴിക്കുന്നതും ചുമ ഇല്ലാതാക്കാൻ സഹായിക്കും
ചുക്ക് ,തിപ്പലി ,ആടലോടകം ,കിരിയാത്ത എന്നിവ കഷായം വെച്ച് കഴിക്കുന്നതും ചുമ ഇല്ലാതാക്കാൻ സഹായിക്കും
ആടലോടകവും ശർക്കരയും ചേർത്ത് കഷായം വച്ചോ .ആടലോടകവും കുരുമുളകും ചേർത്ത് കഷായം വച്ചോ കഴിച്ചാൽ ഒരുവിധപ്പെട്ട എല്ലാ ചുമയും ശമിക്കും
തിപ്പലിയും കൽക്കണ്ടവും തുല്യ അളവിൽ പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുന്നതും ചുമ ഇല്ലാതാക്കാൻ സഹായിക്കും
ആടലോടകത്തിന്റെ ഇല വറത്ത് കൽക്കണ്ടവും ചേർത്ത് പൊടിച്ച് ദിവസം പല പ്രാവിശ്യം കുറേശ്ശേ കഴിക്കുന്നത് ചുമ ഇല്ലാതാക്കാൻ സഹായിക്കും
കരിനൊച്ചിയുടെ ഇലയുടെ നീരും നെയ്യും ചേർത്ത് കാച്ചി കഴിക്കുന്നതും ചുമ ഇല്ലാതാക്കാൻ സഹായിക്കും
ഓറഞ്ചുനീരും മുട്ടയുടെ മഞ്ഞക്കരുവും ചേർത്ത് കഴിക്കുന്നതും ചുമ ഇല്ലാതാക്കാൻ സഹായിക്കും
10 മില്ലി ആടലോടകത്തിന്റെ ഇലയുടെ നീരും 10 മില്ലി തേനും കലർത്തി കുട്ടികൾക്ക് കൊടുക്കുന്നത് കുട്ടികളിലെ ചുമ ഇല്ലാതാക്കാൻ വളരെ നല്ലതാണ്
ശരീരത്തിന് ക്ഷതം പറ്റിയത് കൊണ്ടുണ്ടാകുന്ന ചുമയ്ക്ക്
50 ഗ്രാം തൊട്ടാവാടിയും 50 ഗ്രാം വെണ്ടക്കയും രണ്ടിടങ്ങഴി വെള്ളത്തിൽ തിളപ്പിച്ച് 8 തുടമാക്കി വറ്റിച്ച് രണ്ട് തുടം വീതം രാവിലെയും വൈകിട്ടും കഴിക്കുക ക്ഷതം കൊണ്ടുള്ള ചുമയ്കും ,ശരീരത്തിന്റെ ക്ഷതം മാറ്റുവാനും വളരെ നല്ലതാണ്
തൊട്ടാവാടിയുടെ തളിരിലയും സ്വല്പം ജീരകവും ചേർത്തരച്ച് രണ്ടാഴ്ച പതിവായി കഴിക്കുന്നത് ശരീരത്തിന് ക്ഷതം പറ്റിയത് കൊണ്ടുണ്ടാകുന്ന ചുമ മാറും