മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും ഇല്ലാതാക്കി മുഖകാന്തി വർധിപ്പിക്കുന്നതിനും മുഖം വെട്ടിത്തിളങ്ങുന്നതിനുമായി നമുക്ക് വീട്ടിൽ തയ്യാറാക്കാവുന്ന പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
മുഖക്കുരുവിന്
ചുവന്നുള്ളിയുടെ നീരും ചെറുനാരങ്ങാ നീരും ചേർത്ത് കിടക്കാൻ നേരം മുഖത്ത് പുരട്ടുക രാവിലെ കഴുകിക്കളയാം ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരു പരിപൂർണ്ണമായും മാറും
നല്ലതുപോലെ പഴുത്ത പേരയ്ക്ക അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു പാടെ ഇല്ലാതാക്കാൻ സഹായിക്കും
മൈലാഞ്ചിയിലയും പച്ചമഞ്ഞളും ചേർത്തരച്ച് മുഖത്ത് മുരട്ടുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും
പേരയുടെ തളിരിലയും പച്ചമഞ്ഞളും ചേർത്തരച്ച് മുഖത്തുപുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരു പരിപൂർണ്ണമായും മാറും മാത്രമല്ല മുഖത്തിന് നല്ല തിളക്കവും കിട്ടും
മുരിങ്ങയിലയുടെ നീര് പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു ഇല്ലാതാകും
തുളസിയിലയും പച്ചച്ചമഞ്ഞളും ചേർത്തരച്ച് മുഖത്ത് പുരട്ടിയാൽ മുഖക്കുരു ഇല്ലാതാകും
ഗരുഡക്കൊടിയുടെ ഇല അരച്ച് മുഖത്ത് കുറച്ചുനാൾ പുരട്ടിയാൽ മുഖക്കുരുവും അതുമൂലമുണ്ടായ പാടുകളും പാടെ മാറും
കരിംജീരകം ,ജീരകം ,വെളുത്ത കടുക് ,എള്ള് എന്നിവ തുല്ല്യ അളവിൽ എടുത്ത് പശുവിൻ പാൽ ചേർത്തരച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരു പരിപൂർണ്ണമായും മാറും
തുളസി നീരോ ,ചെറുനാരങ്ങാ നീരോ പതിവായി മുഖത്തു പുരട്ടിയാലും മുഖക്കുരു ഇല്ലാതാകും
വേപ്പില ,കടലമാവ് ,മഞ്ഞൾപ്പൊടി എന്നിവ പാൽ ചേർത്തരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരു മുഖത്തെ കറുത്ത പാടുകളും പരിപൂർണ്ണമായും മാറും
രാത്രിയിൽ വേപ്പിലയിട്ട് വെള്ളം തിളപ്പിച്ച് രാവിലെ ആ വെള്ളംകൊണ്ട് മുഖം കഴുകുക ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരു പരിപൂർണ്ണമായും മാറും
കുങ്കുമപ്പൂവ് അരച്ച് തേങ്ങാപ്പാലിൽ ചാലിച്ച് പതിവായി മുഖത്തു പുരട്ടിയാലും മുഖക്കുരു പരിപൂർണ്ണമായും മാറും
മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ
തേങ്ങയും ,ഉമിക്കരിയും ഒരേ അളവിൽ എടുത്ത് അരച്ച് ഒരാഴ്ച്ച പതിവായി മുഖത്തുപുരട്ടിയാൽ മുഖത്തെ പാടുകൾ മാറും മാത്രമല്ല മുഖത്തിന് നല്ല തെളിച്ചവും കിട്ടും
തുളസി നീരും ,മഞ്ഞളും ചേർത്ത് മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തെ പാടുകൾ ഇല്ലാതാകും
പുളിയാറില പനിനീരിൽ അരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തെ പാടുകൾ ഇല്ലാതാകും
അരി കഴുകിയ കാടിവെള്ളം ഊറ്റി മട്ടെടുത്ത് രക്തചന്ദനവും അരച്ച് ചേർത്ത് മുഖത്ത് കുറച്ചുനാൾ പതിവായി പുരട്ടിയാൽ മുഖത്തെ പാടുകൾ ഇല്ലാതാകും
ചുവന്നുള്ളിയുടെ നീരിൽ തേൻ ചേർത്ത് പതിവായി മുഖത്ത് പുരട്ടിയാൽ മുഖത്തെ പാടുകൾ ഇല്ലാതാകും
അര കപ്പ് പഴുത്ത തക്കാളിയുടെ നീരിൽ ഒരു സ്പൂൺ തൈരും ,ഒരു സ്പൂൺ വെള്ളരിക്കയുടെ നീരും ,ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പതിവായി പുരട്ടിയാൽ വെയിലുകൊണ്ട് മങ്ങിയ നിറം തിരിച്ചുകിട്ടും
മുഖകാന്തി വർധിപ്പിക്കാൻ
കളിമണ്ണ് വെള്ളവും ചേർത്ത് കുഴച്ച് മുഖത്തുപുരട്ടുന്നത് മുഖത്തിന് നല്ല നിറം കിട്ടാൻ സഹായിക്കും . പ്രത്യേകിച്ച് വെയിൽ കൊണ്ട് മുഖത്തിന്റെ നിറം മങ്ങിയാൽ പഴയ നിറം വീണ്ടെടുക്കുന്നതിന് ഈ പ്രയോഗം വളരെ നല്ലതാണ്
നിലപ്പനക്കിഴങ്ങ് ആട്ടിൻപ്പാലും ചേർത്തരച്ച് തേനും ചാർത്ത് മുഖത്ത് പുരട്ടുന്നത് മുഖകാന്തി വർദ്ധിക്കാൻ വളരെ നല്ല മരുന്നാണ് ,കടലമാവ് പശുവിൻ പാലിൽ കുഴച്ച് മുഖത്തുപുരട്ടുന്നതും മുഖകാന്തി വർധിപ്പിക്കാൻ വളരെ നല്ലതാണ്
പച്ചമഞ്ഞൾ ,മരമഞ്ഞൾ ,കാട്ടുമഞ്ഞൾ ,കസ്തുരി മഞ്ഞൾ ,രക്തചന്ദനം ,വേപ്പില ,കയ്യറാപ്പൻ എന്നിവ തുല്യ അളവിൽ എടുത്ത് അരച്ച് കുഴമ്പാക്കി തൈരും ചേർത്ത് മുഖത്തു പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചെയ്താൽ മുഖത്തിന് നല്ല നിറവും തിളക്കവും ഉണ്ടാകും
കസ്തുരി മഞ്ഞൾ അരച്ചതിൽ ഉഴുന്നുപൊടിയും ചേർത്ത് മുഖത്ത് പുരട്ടി പത്ത് മിനിട്ടിന് ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖത്തിന് നല്ല നിറവും തിളക്കവും ഉണ്ടാകും
തേങ്ങാപ്പാലും തേനും ചേർത്ത് മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തിന് നല്ല തിളക്കമുണ്ടാകും
വെള്ളരിക്കയുടെ നീരും പശുവിൻ പാലും ചേർത്ത് പതിവായി പുരട്ടിയാൽ മുഖത്തിന് നല്ല തിളക്കമുണ്ടാകും
രാത്രിയിൽ കിടക്കാൻ നേരം വെണ്ണ മുഖത്തുപുരട്ടി കിടന്നാൽ മുഖത്തിന് നല്ല ശോഭയുണ്ടാകും
ഉലുവ അരച്ച് മുഖത്തുപുരട്ടി ഉണങ്ങിയ ശേഷം ചെറിയ ചൂടുവെള്ളത്തിൽ മുഖം കഴുകുക ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തിന് നല്ല തിളക്കവും തൊലിക്ക് നല്ല മാര്ദ്ദവും ഉണ്ടാകും
രണ്ട് സ്പൂൺ ചെറുപയർ പൊടിയിൽ ഒരു സ്പൂൺ നാരങ്ങാ നീരും ,ഒരു സ്പൂൺ തൈരും ,ഒരു സ്പൂൺ തേനും ചേർത്ത് കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തെ പാടുകൾ എല്ലാം മാറി മുഖം ചന്ദ്രനെപ്പോലെ തിളങ്ങും