എത്ര കറുത്ത ചുണ്ടും ചുവന്നു തുടുക്കും ഇങ്ങനെയൊന്ന് ഉപയോഗിച്ചുനോക്കൂ അത്ഭുതകരമായ മാറ്റം ഉണ്ടാകും
ചുവന്ന തുടുത്ത ചുണ്ടുകൾ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും .പുകവലി ,ലിപ്സ്റ്റിക്കുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ചുണ്ടുകളുടെ നിറം കുറയാൻ കാരണമാകും .എന്നാൽ ഈ പ്രശ്നത്തിനുള്ള പരിഹാരം നമ്മുടെ വീട്ടിൽത്തന്നെയുണ്ട്
കിടക്കാൻ നേരം ഗ്ലിസറിനും ,നാരങ്ങാനീരും സമം യോജിപ്പിച്ച് പഞ്ഞിയിൽ മുക്കി അല്പസമയം ചുണ്ടിൽ തടവുക രാവിലെ കഴുകിക്കളയാം ദിവസവും ഇങ്ങനെ ചെയ്താൽ ഒരാഴ്ചകൊണ്ട് ഫലം കിട്ടും
ചന്ദനം അരച്ച് പതിവായി ചുണ്ടിൽ പുരട്ടിയാൽ ചുണ്ടിന്റെ കറുപ്പ് നിറം മാറും
രാവിലെ വെറുംവയറ്റിൽ ഒരു ടീസ്പൂൺ നാരങ്ങാനീര് പതിവായി കഴിച്ചാൽ ചുണ്ടിന് നിറം വയ്ക്കും ,ദിവസവും ഒരു ആപ്പിൾ കടിച്ചു തിന്നാലും ചുണ്ടിന് നിറം വെയ്ക്കും
ദിവസവും കളിമണ്ണ് വെള്ളത്തിൽ ചാലിച്ച് ചുണ്ടിൽ പുരട്ടിയാലും ചുണ്ടിന് നിറം വെയ്ക്കും
ചെറുനാരങ്ങ മുറിച്ച് ചുണ്ടിൽ സ്‌ക്രബ് ചെയ്യുന്നത് ചുണ്ടുകളുടെ നിറം കൂട്ടാൻ സഹായിക്കും
കിടക്കുന്നതിന് മുൻപ് ബീറ്റ്റൂട്ട് നീര് ചുണ്ടിൽ പുരട്ടുന്നതും ചുണ്ടുകൾക്ക് നിറം കൂട്ടാൻ സഹായിക്കും