സ്ത്രീകളുടെ മുഖത്ത് രോമം വളരുന്നതിന് ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ
പുരുഷന്മാരെപോലെ ചില സ്ത്രീകളുടെ മുഖത്തും രോമം വളരാറുണ്ട് .പല കാരണങ്ങൾ കൊണ്ട് സ്ത്രീകളുടെ മുഖത്ത് രോമവളർച്ചയുണ്ടാകാം. ജനിതകശാസ്ത്രം മുതല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വരെ ഇതിന് കാരണമാകാറുണ്ട്.സ്ത്രീകളുടെ മുഖത്ത് കണ്ടുവരുന്ന അനാവശ്യ രോമ വളർച്ച തടയാൻ ഫലപ്രദമായ വീട്ടു വൈദ്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
പച്ച പപ്പായയും പച്ചമഞ്ഞളും ചേർത്തരച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകികളയാം ഇങ്ങനെ കറച്ചുനാൾ പതിവായി ചെയ്താൽ മുഖത്തെ അനാവശ്യ രാമവളർച്ച ഇല്ലാതാക്കാം
കടലപ്പൊടിയും അതെ അളവിൽ മഞ്ഞൾപ്പൊടിയും വെള്ളത്തിൽ കുഴച്ച് മുഖത്ത് കനത്തിൽ പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ അനാവശ്യരോമങ്ങൾ കൊഴിഞ്ഞുപോകും
ചെറുനാരങ്ങാ നീരും, ചെറുപയർപ്പൊടിയും,പാലും കൂട്ടിക്കലർത്തി പതിവായി മുഖത്ത് പുരട്ടിയാൽ മുഖത്തെ അനാവശ്യ രാമവളർച്ച ഇല്ലാതാക്കാം
മഞ്ഞൾ അരച്ച് നല്ല കട്ടിയിൽ രാത്രി കിടക്കാൻ നേരം മുഖത്തുപുരട്ടി രാവിലെ കഴുകിക്കളയാം ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖത്തെ അനാവശ്യ രോമം മുഴുവൻ കൊഴിഞ്ഞുപോകും
കസ്തുരിമഞ്ഞളും ,പാൽപ്പാടയും ചേർത്തത് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖത്തെ അനാവശ്യ രോമം മുഴുവൻ കൊഴിഞ്ഞുപോകും
കുളിർമാവിന്റെ തളിരില അരച്ച് രോമമുള്ള ഭാഗത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക പതിവായി ചെയ്താൽ മുഖത്തെ അനാവശ്യ രോമം മുഴുവൻ കൊഴിഞ്ഞുപോകും