ഗ്രഹണി മാറാൻ ആയുർവ്വേദ പരിഹാരമാർഗങ്ങൾ
ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഗ്രഹണി.കഴിച്ച ആഹാരം ശെരിക്ക് ദഹിക്കാതെ പുറത്തുപോകുന്ന അവസ്ഥയാണ് ഈ രോഗം .ശരീരത്തിന് വേണ്ട പോഷകങ്ങൾ ശെരിക്ക് ആഗിരണം ചെയ്യപ്പെടാത്തതിനാൽ രക്തമാംസാദിധാതുക്കൾ പുഷ്ടിപ്പെടാതെ ശരീരം മെലിയുകയും വയറ് ഉന്തി വരികയും ചെയ്യുന്നു .കൂടാതെ വിശപ്പ് കുറയുക ,ഇടക്കിടെ ടോയ്ലറ്റില്‍ പോകണമെന്ന തോന്നല്‍,വയര്‍ നിറഞ്ഞതായി തോന്നുക,മലത്തോടൊപ്പം കഫം പോകുക ,മുൻകോപം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ .ഇത് ഓരോത്തരിലും വിത്യസ്തപ്പെടാം
പൂവാങ്കുറുന്തലിന്റെ വേര് ഒരു വെള്ള ചരടിൽ കെട്ടി ഒരു കന്യകയെ കൊണ്ട് ഗ്രഹണിരോഗമുള്ള ആളുടെ കയ്യിൽ കെട്ടിച്ചാൽ ഗ്രഹണിരോഗം ശമിക്കും
ചുക്ക് ,തിപ്പലി ,കടുക്ക ,കുരുമുളക് ,ഇന്തുപ്പ് എന്നിവ പൊടിച്ച് മോരിൽ ചേർത്ത് പതിവായി കഴിക്കുക ഗ്രഹണി മാറും
ചുക്ക് ,തിപ്പലി ചെറിയ കടുക് ,അയമോദകം ,ഇന്തുപ്പ് എന്നിവ അരച്ച് ഒരു മൺകലത്തിന്റെ ഉള്ളിൽ പുരട്ടി അതിൽ പാല് കാച്ചി ഉറയൊഴിച്ച് ആ തൈരും മോരും പതിവായി ഉപയോഗിക്കുക ഗ്രഹണി മാറും
നിലപ്പനക്കിഴങ്ങ് അരച്ച് മോരിൽ കലക്കി പതിവായി കുടിക്കുക ഗ്രഹണി മാറും
മുള്ളുമുരിക്കിന്റെ തൊലി ചതച്ച നീര് 15 മില്ലി വീതം ദിവസവും രാവിലെ കഴിക്കുക ഗ്രഹണി മാറും
പേരകത്തിന്റെ കുരുന്ന് ഇലയും മഞ്ഞളും ചേർത്ത് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ദിവസവും കഴിക്കുക ഗ്രഹണി മാറും
കിഴാർനെല്ലി സമൂലം അരച്ച് പുളിയുള്ള മോരിൽ കലക്കി പതിവായി കഴിക്കുക
അര ഗ്ലാസ് വെള്ളത്തിൽ കുറച്ച് ചെറുനാരങ്ങയുടെ നീരും ഇഞ്ചി നീരും ചേർത്ത് രാവിലെ വെറുംവയറ്റിൽ പതിവായി കഴിക്കുക
മുത്തങ്ങ മൊരി കളഞ്ഞ് ഉണക്കി പൊടിച്ച് തേനിൽ ചേർത്ത് പതിവായി കഴിക്കുക / മുത്തങ്ങ കിഴങ്ങ് അരച്ച് ആട്ടിൻപാലിൽ പാലിൽ ചേർത്ത് ദിവസം രണ്ടുനേരം 30 മില്ലി വീതം കഴിക്കുക ഗ്രഹണി മാറും