അഭയാരിഷ്ടത്തിന്റെ ഔഷധഗുണങ്ങൾ
ആയുർവേദത്തിൽ വളരെ ശ്രേഷ്ഠമായഒരു ഔഷധമാണ് അഭയാരിഷ്ടം .മൂലക്കുരു ,മലബന്ധം ,മൂത്രതടസ്സം ,ഗ്രഹണി ,ഹൃദ്രോഗം ,നീര് ,കൃമിരോഗങ്ങൾ ,എന്നിവയ്ക്കാണ് അഭയാരിഷ്ടം കൂടുതലായും ഉപയോഗിച്ച് വരുന്നത് .ദഹനത്തെ ശക്തിപ്പെടുത്താനും വിശപ്പുണ്ടാകാനും അഭയാരിഷ്ടത്തിന് കഴിവുണ്ട് .മലബന്ധത്തിന്റെ ഏത് അവസ്ഥയിലും അഭയാരിഷ്ടം ആർക്കും കഴിക്കാവുന്നതാണ് .പതിവായി രാത്രിയിൽ കിടക്കാൻ നേരം 30 മില്ലി വീതം അഭയാരിഷ്ടം കഴിക്കുന്നത് എല്ലാത്തരം മലബന്ധങ്ങളിൽ നിന്നും അതിനോട് സംബന്ധിച്ച അനുബന്ധ പ്രശ്നങ്ങളിൽ നിന്നും മോചനം കിട്ടുന്നതാണ്
അഭയാരിഷ്ടം എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കാം
കടുക്കത്തോട് 480 ഗ്രാം,വിളങ്കായ മജ്ജ 600 ഗ്രാം,നെല്ലിക്കത്തോടു് 960 ഗ്രാം, കാട്ടുവെള്ളരി വേർ 300 ഗ്രാം,കുരുമുളകു്,ഏലാവാലുകം,പാച്ചോറ്റിത്തൊലി, വിഴാലരി കാമ്പ് ,ചീനത്തിപ്പലി എന്നിവ 120 ഗ്രാം വീതം എടുത്ത് കഴുകി വൃത്തിയാക്കി ചതച്ചെടുത്ത് 122.880 ലിറ്റർ തിളച്ച വെള്ളത്തിൽ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് (30.720 ലിറ്റർ) അരിച്ചെടുത്ത് 12 കിലോ ശർക്കരയും ചേർത്ത് 960 ഗ്രാം താതിരിപ്പൂവും ചേർത്ത് നെയ് പുരട്ടിയ ഭരണിയിലാക്കി അടച്ച് മൂടിക്കെട്ടി 15 ദിവസം വയ്ക്കുക 15 ദിവസത്തിന് ശേഷം അരച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം
ആയുർവേദ മരുന്നുകളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഔഷധങ്ങളെ പരിചയപ്പെടുത്തുന്നത് .ഈ അറിവ് ഉപയോഗിച്ച് സ്വയം ചികിൽസിക്കാനോ മറ്റുള്ളവരെ ചികിൽസിക്കാനോ പാടില്ല ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം മരുന്ന് കഴിക്കുക