സന്ധിവീക്കം ഇല്ലാതാക്കാൻ ഫലപ്രദമായ ഒറ്റമൂലി
ശരീരത്തിലെ സന്ധികളിലുണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണ് സന്ധിവീക്കം .ചലനശേഷിയെ ബാധിക്കുന്ന ഒരു രോഗമാണ് സന്ധിവീക്കം.ഇത് വന്നുകഴിഞ്ഞാൽ സന്ധികളിൽ നീരും വേദനയും ഉണ്ടാകാം സന്ധികൾ ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥ .ചിലപ്പോൾ ഒരു കാൽമുട്ടിന് മാത്രമായി നീരുണ്ടാകാം നീരിനൊപ്പം കാൽ മടക്കുകയും നിവർക്കുകയും ചെയ്യുമ്പോൾ ശബ്ദമുണ്ടാകുക വേദനയോടെ മാത്രം മടക്കാനും നിവർക്കാനും കഴിയുക എന്നിവയൊക്കെ സന്ധിവീക്കത്തിന്റെ ലക്ഷണങ്ങളാണ് സന്ധിവീക്കം ഇല്ലാതാക്കാൻ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം
നാഴി വെളിച്ചെണ്ണയിൽ ഒരു പിടി മുരിങ്ങയുടെ തൊലിയും ഒരു ടീസ്പൂൺ കടുകും ചേർത്ത് മുരിങ്ങത്തൊലി ബ്രൗൺ നിറമാകുന്നതുവരെ മൂപ്പിക്കുക ശേഷം അരിച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കാം ഈ എണ്ണ സന്ധികളിലുണ്ടാകുന്ന വീക്കക്കം ,നീര് ,വേദന എന്നിവ മാറാൻ വളരെ നല്ലതാണ്
നല്ലെണ്ണയിൽ മല്ലിപ്പൊടി ചേർത്ത് ചൂടാക്കി ചെറിയ ചൂടോടെ പുരട്ടിയാൽ സന്ധിവീക്കവും ,സന്ധിവേദനയും മാറാൻ നല്ലതാണ്
മുരിങ്ങയുടെ വേര് അരച്ച് പുറമെ പുരട്ടുന്നതും അല്ലങ്കിൽ മുരിങ്ങയുടെ ഇലയും ,ഉപ്പും ചേർത്ത് അരച്ച് പുറമെ പുരട്ടുന്നതും സന്ധിവീക്കം ഇല്ലാതാക്കാൻ നല്ലതാണ്
എരുക്കിന്റെ തൊലി ചതച്ച് വേപ്പണ്ണയിൽ കാച്ചി പുരട്ടുന്നത് സന്ധിവീക്കവും ,സന്ധിവേദനയും മാറാൻ നല്ലതാണ്
നിലപ്പനയുടെ ഇല അരച്ച് വേപ്പെണ്ണയും ചേർത്ത് പുറമെ പുരട്ടിയാൽ സന്ധിവീക്കം ശമിക്കുന്നതാണ്
ആവണക്കിൻ കുരുവിന്റെ പരിപ്പ് പാലും ചേർത്തരച്ച് പുറമെ പുരട്ടുന്നതും സന്ധിവീക്കം ഇല്ലാതാക്കാൻ നല്ലതാണ്
കരിനൊച്ചിയുടെ ഇലയും ,എരുക്കിൻ തൊലിയും ,കടുകും തുല്യ അളവിൽ തുണിയിൽ കിഴികെട്ടി പുഴുങ്ങി സന്ധികളിൽ പിടിക്കുക സന്ധിവീക്കവും വേദനയും നീരും മാറുന്നതാണ്