മുഖത്തെ കരുവാളിപ്പ് മാറ്റി മുഖം സുന്ദരമാക്കാൻ പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം.
ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖത്തുണ്ടാകുന്ന കരിവാളിപ്പ് .ഉറക്കക്കുറവ് ,മനഃസംഘർഷം ,പ്രായക്കൂടുതൽ, സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല കാരണങ്ങൾകൊണ്ടും മുഖത്ത് കരിവാളിപ്പ് ഉണ്ടാകാം .ചർമ്മത്തിലെ ഇത്തരത്തിലുള്ള നിറവ്യത്യാസം പരിഹരിക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന പറ്റുന്ന ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം.
ഉലുവ നന്നായി അരച്ച് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക ഇങ്ങനെ പതിവായി കുറച്ചുദിവസം ചെയ്താൽ മുഖത്തെ കരുവാളിപ്പ് മാറും മാത്രമല്ല മുഖത്തിന് നല്ല തിളക്കവും കിട്ടും
തക്കാളി നീരും ചെറുനാരങ്ങാ നീരും സമം യോജിപ്പിച്ച് പുരട്ടിയാലും മുഖത്തെ കരുവാളിപ്പ് ഇങ്ങനെ ചെയ്യുന്നത് കണ്ണിനടിയിലുള്ള കറുപ്പ് ഇല്ലാതാക്കാനും നല്ലതാണ്
രക്തചന്ദനം നന്നായി അരച്ച് ചെറുനാരങ്ങാ നീരും ,പനിനീരും ,തേനും യോജിപ്പിച്ച് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം പതിവായി കുറച്ചുദിവസം ചെയ്താൽ മുഖത്തെ കരുവാളിപ്പ് മാറും
പാലും നേത്രപ്പഴവും കുഴമ്പ് രൂപത്തിൽ അരച്ച് മുഖത്ത് പുരട്ടുന്നതും മുഖത്തെ കരിവാളിപ്പ് ഇല്ലാതാക്കാൻ വളരെ നല്ലതാണ്