അമൃതാരിഷ്ടം ഗുണങ്ങൾ

 അമൃതാരിഷ്ടം ഗുണങ്ങൾ  എല്ലാത്തരം പനികൾക്കും അമൃതാരിഷ്ടം

അമൃതാരിഷ്ടം,അമൃതാരിഷ്ടം ഉപയോഗം,അമൃതാരിഷ്ടം ഗുണങ്ങള്,അമൃതാരിഷ്ടം amritharishtam,അമൃതാരിഷ്ടം എങ്ങനെ ഉപയോഗിക്കാം,ബലാരിഷ്ടം,വാശാരിഷ്ടം,അഭയാരിഷ്ടം,സാരസ്വതാരിഷ്ടം,ദന്ത്യരിഷ്ടം,ദശമൂലാരിഷ്ടം ഗുണങ്ങൾ,അരിഷ്ടം ഗുണങ്ങള്,ദേവദാര്‍വാരിഷ്,ജീർണ്ണജ്വരം. ദശമൂലാരിഷ്ടം:- മൂത്രാശയ രോഗങ്ങൾ,മഞ്ജിഷ്ടാദി കഷായം,വെട്ടുമാരൻ,വെട്ടുമാരൻ ഗുളിക,കോട്ടക്കല് ആയുര്വേദ മരുന്നുകള് അരിഷ്ടങ്ങള്,കാല് തരിപ്പ് കാരണം,കോട്ടക്കല് ആര്യവൈദ്യശാല മരുന്നുകള് അരിഷ്ടങ്ങള്,അഷ്ട ചൂര്ണ്ണം ഉപയോഗം,ഗൗട്ട്,amritharishtam,#amritharishtam,amrutharishtam,amritharishtam how to use,amritharishtam for fever,amrutharishtam use,അമൃതാരിഷ്ടം amritharishtam,amrutharishtam malayalam,amrutharishtam benefits in malayalam,amritarishta,amrutharishta,amritarishta use,amurtharishta,amritarishta syrup,amritarishta dabur,amritarishta baidyanath,amritarishta in hindi,amritarishta ke fayde,how to use amritarishta,amrutharishta kashaya,#abhayarishtam,balarishtam


ഒട്ടുമിക്ക മലയാളികൾക്കും ഏറെ സുപരിചിതമായ ഒരു ഔഷധമാണ് അമൃതാരിഷ്ടം അതുപോലെ പല വീടുകളിലും സൂക്ഷിക്കുന്ന ഒരു മരുന്നുകൂടിയാണ് അമൃതാരിഷ്ടം.പനിവരുമ്പോൾ അമൃതാരിഷ്ടം ഉപയോഗിക്കാത്തവർ തീരെ കുറവായിരിക്കും .എല്ലാത്തരം പനികൾക്കും പ്രധിവിധിയായി ഉപയോഗിക്കാവുന്ന ഒരു മരുന്നാണ്  അമൃതാരിഷ്ടം .വിട്ടുമാറാത്ത പനി ,ജലദോഷം ,ചുമ എന്നിവ അകറ്റാൻ അമൃതാരിഷ്ടം ഉപയോഗിക്കുന്നത് ഗുണം ചെയ്യും ,കൂടാതെ പനി ,ടൈഫോയ്ഡ്,മലേറിയ തുടങ്ങിയ രോഗങ്ങൾക്കും അമൃതാരിഷ്ടം വളരെ ഫലപ്രദമാണ് .കൂടാതെ വിശപ്പില്ലായ്മ പരിഹരിക്കുന്നതിനും നല്ലൊരു മരുന്നാണ്.

കുട്ടികളുടെയും മുതിർന്നവുരുടെയും പ്രധിരോധശേഷി കൂട്ടാൻ  അമൃതാരിഷ്ടം കഴിക്കുന്നത് ഗുണം ചെയ്യും .രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു  വൈറസ്,ബാക്ടീരിയ, തുടങ്ങിയ ആക്രമണകാരികളായ അണുക്കളെ ചെറുക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി ഒരു വ്യക്തിയെ രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നു.അതുപോലെ കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്ന പനിക്കും ജലദോഷവും ഇല്ലാതാക്കാൻ  അമൃതാരിഷ്ടം കഴിക്കുന്നത് വളരെ നല്ലതാണ് .

കരളിനെ തകരാറിലാക്കുന്ന വിവിധ ഘടകങ്ങളായ വൈറസുകൾ ,അമിത മദ്യപാനം ,പൊണ്ണത്തടി ,മഞ്ഞപിത്തം ,കരൾ വലുതാകൽ ,മറ്റ് കരൾ തകരാറുകൾ എന്നിവയ്ക്കും അമൃതാരിഷ്ടം  വളരെ ഫലപ്രദമാണ് .ഇത് കരളിനെ അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും കരളിന്റെ ശരിയായ പ്രവർത്തനം നിലനിർത്തുകയും കരളിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു .

അമൃതാരിഷ്ടം ഉപയോഗരീതി 


15 -20 മില്ലി അമൃതാരിഷ്ടം തുല്യ അളവിൽ വെള്ളവും ചേർത്ത് ഭക്ഷണത്തിന് ശേഷം ദിവസം രണ്ടുനേരം കഴിക്കാം .

അമൃതാരിഷ്ടത്തിന്റെ ചേരുവകൾ .

1 ,ചിറ്റമൃത് - Tinospora cordifolia

2 ,ചെറിയ ഞെരിഞ്ഞിൽ -Tribulus terrestris

3 ,കുമ്പിൾ -Gmelina arborea

4 ,പൃഷ്നിപർണി - Uraria picta

5 ,പലകപ്പയ്യാനി - Oroxylum indicum

6 ,കൂവളം - Aegle marmelos

7 .പാതിരി -Stereospermum suaveolens

8 ,മുഞ്ഞ - Premna mucronata

9 ,ഓരില - Desmodium gangeticum

10 ,വഴുതന - Solanum melongena

11 ,കണ്ടകാരിച്ചുണ്ട - Solanum surattense

12 ,ജീരകം - Cuminum cyminum

13 ,പർപ്പിടകപ്പുല്ല് - Fumaria parviflora

14 ,ഏഴിലംപാല - Alstonia scholaris

15 ,ഇഞ്ചി - Zingiber officinale

16 കുരുമുളക് - Piper nigrum

17 ,തിപ്പലി - Piper longum

18 ,നാഗകേസരം - Mesua ferrea

19 ,മുത്തങ്ങ - Cyperus rotundus

20 ,കടുകുരോഹിണി - Picrorrhriza kurroa

21 ,അതിവിടയം - Aconitum heterophyllum

22 ,കടുകപ്പാല - Holarrhena antidysenterica



Previous Post Next Post