പൊള്ളലേറ്റാൽ വീട്ടിൽ ചെയ്യാവുന്ന മികച്ച പരിഹാരമാർഗ്ഗങ്ങൾ
മിക്ക വീടുകളിൽ നിന്നും അടുക്കളയിൽ നിന്ന് കേൾക്കുന്ന ഒന്നാണ് അയ്യോ എന്റെ കൈ പൊള്ളിയെ എന്ന ശബ്ദം .ദൈനംദിന ജീവിതത്തിൽ പൊള്ളലേൽക്കാനുള്ള സാഹചര്യം വളരെ കൂടുതലാണ് ,പ്രത്യേകിച്ചും അടുക്കളയിൽ ജോലി ചെയ്യുന്നവരിൽ .ചില പൊള്ളലുകൾ നിസ്സാരമാണ് എന്നാൽ ഗൗരവമുള്ള ആഴത്തിലുള്ള പൊള്ളലുകൾക്ക് അടിയന്തിരചികിത്സ ആവിശ്യമാണ് .പൊള്ളലേറ്റ് കുമിളകൾ ഉണ്ടായാൽ അത് കുത്തിപ്പൊട്ടിക്കരുത് പൊട്ടിച്ചാല്‍ ചര്‍മം പൊട്ടി രോഗാണുബാധയുണ്ടാവും,പൊള്ളലേറ്റ ഭാഗത്ത് ഐസ് വയ്‌ക്കുകയോ ഐസ് വെള്ളമൊഴിക്കുകയോ ചെയ്യരുത്.പകരം വെള്ളം ധാരകോരുന്നത് നല്ലതാണ് .നിസ്സാരമായ പൊള്ളലേറ്റാൽ വീട്ടിൽ ചെയ്യാവുന്ന പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
മുക്കുറ്റി തൈരും ചേർത്ത് അരച്ച് പുരട്ടുന്നത് പൊള്ളൽ വേഗം സുഖപ്പെടാൻ സഹായിക്കും .തൊട്ടാവാടി സമൂലം അരച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുന്നതും പൊള്ളൽ വേഗം സുഖപ്പെടാൻ സഹായിക്കും
പൂങ്ങാപാക്ക് (അടയ്ക്ക അധികം വിളയാത്തത് ) വെളിച്ചെണ്ണയിൽ മൂപ്പിച്ച് പുരട്ടുന്നത് പൊള്ളലിന് നല്ല മരുന്നാണ് ,കപ്പയുടെ തളിരില അരച്ച് പുരട്ടുന്നതും പൊള്ളലിന് നല്ലതാണ് ,അതുപോലെ കാന്താരി മുളകിന്റെ തളിരില അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നതും നല്ലതാണ്
മുള്ളുമുരിക്കിന്റെ തൊലി അരച്ച് പുരട്ടുന്നതും പൊള്ളലിന് നല്ല മരുന്നാണ് ,ചെമ്പരത്തിപ്പൂവിന്റെ നീര് പുരട്ടുന്നതും പൊള്ളലിന് നല്ല മരുന്നാണ് ,വേപ്പില അരച്ചിടുന്നതും പൊള്ളലിന് നല്ലതാണ്
പുളിയും ,ഉപ്പും അല്പം വെള്ളവും ചേർത്ത് ചാലിച്ച് പുരട്ടുന്നത് പൊള്ളലിന് നല്ല മരുന്നാണ് .ചെറുകിഴങ്ങ് അരച്ച് തൈരിൽ ചാലിച്ച് പുരട്ടുന്നതും പൊള്ളലിന് നല്ല മരുന്നാണ്
നെല്ലിമരത്തിന്റെ ഇല അരച്ചിടുന്നതും പൊള്ളലിന് നല്ല മരുന്നാണ് ,മാത്തന്റെ ഇലയും വാഴപ്പോളയും ചേർത്ത് അരച്ചിടുന്നതും പൊള്ളലിന് നല്ലതാണ് ,വേങ്ങ മരത്തിന്റെ കറ പുരട്ടുന്നതും പൊള്ളലിന് നല്ലതാണ്
നന്ത്യാർവട്ടത്തിന്റെ ഇലയും ,വെറ്റിലയും ,മുളക് ,എന്നിവ കയ്യോന്നിയുടെ നീരിൽ അരച്ച് ശരീരത്ത് പുരട്ടിയാൽ തീപൊള്ളൽ ഏല്ക്കില്ല