ബാക്ടീരിയ മൂലം പകരുന്ന ഒരു ലൈംഗിക രോഗമാണ് സിഫിലസ് അഥവാ പറങ്കിപ്പുണ്ണ്. സിഫിലസ് ..ഈ രോഗം .ലൈംഗികബന്ധത്തിൽ കൂടെ മാത്രമാണ് പകരുന്നത്.ആദ്യ രോഗലക്ഷണം ലിംഗത്തിലും യോനിയിൽ വേദനയില്ലാത്ത കുരുക്കളോ മുറിവുകളോ ആണ് പ്രത്യക്ഷപ്പെടാറ്. ഇത് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്ന ഒരു ലൈംഗിക രോഗമാണ്. ഇത് ആദ്യമേ തന്നെ തിരിച്ചറിയുക എന്നതാണ് പ്രാധാന്യം
പറങ്കിപ്പുണ്ണ് അഥവാ സിഫിലിസ് എന്ന മാരക ലൈംഗിക രോഗം കൂടുതലറിയാം
മരമഞ്ഞളിന്റെ വേരും ,തൊലിയും ,തണ്ടും ചേർത്ത് കഷായം വച്ച് ഒരു ഔൺസ് വീതം ദിവസം മൂന്ന് നേരം കഴിക്കുകയും ഈ കഷായം കൊണ്ടുതന്നെ വ്രണങ്ങൾ കഴുകുകയും ചെയ്യുക
എരിക്കിൻ പാലും ,കള്ളിപ്പാലും ,പൊൻമെഴുകും ചേർത്ത് തൈലം കാച്ചി പതിവായി തേയ്ക്കുക
അഞ്ജനക്കല്ലും നെന്മേനി വാകത്തോലിയും ചേർത്ത് അരച്ചുപുരട്ടുക
കാടുകപ്പാല തൊലി കഷായം വച്ച് വ്രണം കഴുകുകയും കാടുകപ്പാല തൊലി അരച്ച് വ്രണങ്ങളിൽ പുരട്ടുകയും ചെയ്യുക
ത്രിഫലത്തോട് വറുത്ത് തേനിൽ ചാലിച്ച് വ്രണത്തിൽ പുരട്ടുക