രക്തപിത്തം
രോമകൂപങ്ങളിലൂടെയും ,മൂക്ക്,കണ്ണ് , വായ് ,ചെവി ,യോനി ,ഗുദം ,ലിംഗം എന്നിവടങ്ങളിലൂടെ രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയാണ് രക്തപിത്തം.തലചുറ്റൽ ,തലയ്ക്ക് ഭാരം അനുഭവപ്പെടുക ,രുചിയില്ലായ്മ ,ചർദ്ധി ,പുളിച്ചുതികട്ടൽ ,തണുപ്പിനോട് കൂടുതൽ താല്പര്യം ,എന്നിവയാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം .കൂടാതെ ചില നിറങ്ങൾ തിരിച്ചറിയാൻ കഴിയാതെ വരിക നീല ,ചുവപ്പ് ,മഞ്ഞ എന്നീ നിറങ്ങൾ .ചിലർക്ക് ഈ രോഗത്തോടൊപ്പം ചുമ ,പനി ,തലവേദന ശ്വാസതടസ്സം ,വിളർച്ച എന്നിവയും അനുഭവപ്പെടുന്നു .
കഠിനാദ്ധ്വാനം,അമിതമായ ചൂട് ,തെറ്റായ ആഹാര രീതിയും ,എരിവ് ,മസ്സാലകൾ ,പുളി ,ഉപ്പു ,മദ്യം എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവ മൂലം പിത്തം ദുഷിച്ച് രക്തത്തെ ദുഷിപ്പിക്കുകയും രക്തം മുകളിലോട്ടും കീഴ്‌പ്പോട്ടും ഒഴുകുകയും ചെയ്യുന്നു മുകളിലോട്ടുള്ള ദിശയിൽ മൂക്ക്,കണ്ണ് , വായ് ,ചെവി എന്നിവടങ്ങളിലൂടെയും ,താഴോട്ടുള്ള ദിശയിൽ യോനി ,ഗുദം ,ലിംഗം എന്നിവടങ്ങളിലൂടെ രക്തസ്രാവം ഉണ്ടാകുന്നു
ഈ രോഗത്തിന് കാരണമാകുന്നു രക്തപിത്തത്തിന് ഗുണം ചെയ്യുന്ന ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
രാമച്ചം ,ചന്ദനം ,പാർപ്പടകപ്പുല്ല് ,മുത്തങ്ങ ,കൂവളത്തിൻവേര് ഇവ കഷായം വച്ച് കഴിച്ചാൽ രക്തപിത്തം ശമിക്കും
രാമച്ചം ,ചന്ദനം ,ഇരുവേലി ,പാർപ്പടകപ്പുല്ല് ,മുത്തങ്ങാക്കിഴങ്ങ് എന്നിവ കഷായം വച്ച് പതിവായി കഴിച്ചാൽ രക്തപിത്തം ശമിക്കും
രക്തചന്ദനം ,ചന്ദനം ,പതിമുകം ,പടോലം ,വേപ്പിൻതൊലി ,പിച്ചകത്തില എന്നിവ കഷായം വച്ച് തേനും പഞ്ചസാരയും ചേർത്ത് കഴിക്കുക രക്തപിത്തം ശമിക്കും
ആടലോടകത്തിന്റെ ഇലയുടെ നീരും അതെ അളവിൽ തേനും ചേർത്ത് പതിവായി കഴിക്കുക
തിപ്പലി പൊടിച്ച് ആടലോടകത്തിന്റെ ഇലയുടെ നീരിൽ ചേർത്ത് പതിവായി കഴിക്കുക
വിഷ്ണുക്രാന്തി അരച്ച് പാലിൽ ചേർത്ത് പതിവായി കഴിക്കുക
മാതളത്തോട് പൊടിച്ച് തേനിൽ ചേർത്ത് പതിവായി കഴിക്കുക
അമൃതിന്റെ തണ്ടു ചതച്ച നീര് 10 മില്ലി വീതം തേനും ചേർത്ത് ദിവസം രണ്ടുനേരം വീതം പതിവായി കഴിക്കുക