ചിരങ്ങ് മാറാൻ പലപ്രദമായ പ്രകൃതിദത്ത മരുന്ന്
ഒരുതരം ത്വക്‌രോഗമാണ് ചിരങ്ങ് .വിരലിടുക്കുകളിലും കാല്‍മുട്ടുകളിലും കണങ്കാലുകളിലും ചട്ടത്തിലും ഉണ്ടാകുന്നു. കുരുവും ചൊറിച്ചിലുമാണ് പ്രധാന ലക്ഷണം .ചൊറിഞ്ഞുപൊട്ടി കൊഴുത്ത സ്രവം വരുകയും ചെയ്യും .രാത്രി കാലങ്ങളിലാണ് ചൊറിച്ചിൽ കൂടുന്നത് .സ്പര്ശനത്തിൽ കൂടെയും വസ്ത്രങ്ങളിൽ കൂടെയും പകരുന്ന രോഗമാണ് ഇത് .ചിരങ്ങിന് ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം
വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി അരിഞ്ഞിട്ടു ഉള്ളി മൂക്കുന്നത് വരെ തിളപ്പിച്ച് വാങ്ങി അരിച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കാം ഈ എണ്ണ തേച്ചാൽ ചിരങ്ങ് മാറും
തേങ്ങാപ്പീരയും ,എരുക്കിലയും എണ്ണയിൽ കാച്ചി ഗന്ധകവും പൊടിച്ച് ചേർത്ത് പുരട്ടിയാൽ ചിരങ്ങ് മാറും .എരുക്കിലയുടെ നീരും മഞ്ഞളും ചേർത്തരച്ച് പുരട്ടിയാലും ചിരങ്ങ് മാറും
നിലനാരകത്തിന്റെ ഇല അരച്ച് പുരട്ടുന്നതും ചിരങ്ങ് മാറാൻ നല്ലതാണ്
പിച്ചകത്തിന്റെ പൂവിട്ട് എണ്ണ കാച്ചി പുരട്ടുന്നതും ചിരങ്ങ് മാറാൻ നല്ലതാണ്
അശോകത്തൊലി അരച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടിയാലും ചിരങ്ങ് മാറും
ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചുപിഴിഞ്ഞു നീരെടുത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ ചിരങ്ങ് മാറും
വേങ്ങയുടെ ഇലയും തൊലിയും ചേർത്ത് അരച്ച് പുരട്ടുന്നതും ചിരങ്ങ് മാറാൻ നല്ലതാണ്