സ്വരശുദ്ധി വരുത്താൻ വളരെ ഫലപ്രദമായ നാച്ചുറൽ റെമഡി
ശബ്ദം കൊണ്ട് ജീവിക്കുന്നവരാണ് പ്രൊഫഷണല്‍ വോയ്സ് യൂസേഴ്സ്.ഗായകര്‍, സിനിമ ആര്‍ട്ടിസ്റ്റ്, ഡബ്ലിംഗ് ആര്‍ട്ടിസ്റ്റ് എന്നിവരെല്ലാം ഈ വിഭാഗത്തിൽ പെടും .ഇവരുടെ ശബ്ദത്തിനുണ്ടാകുന്ന നേരിയ വിത്യാസം പോലും ഇവരുടെ ജോലിയെ അല്ലങ്കിൽ വരുമാനത്തെ ബാധിക്കും അതുകൊണ്ടു തന്നെ ഇവരുടെ സ്വരം എപ്പോഴും മാധുര്യമുള്ളതായിരിക്കണം .പാട്ടുകാർക്ക് മാത്രമല്ല ആകർഷകമായ വ്യക്തിത്വം ഉണ്ടായിരിക്കുകയും ശബ്ദം മാത്രം ഇടറിയതും അടച്ചതുമായാൽ തീർന്നില്ലേ ഏതൊരാൾക്കും അത് ഒരു കുറവുതന്നെയാണ് .അതുപോലെ ചില പുരുഷന്മാർക്ക് സ്ത്രീകളുടെ ശബ്ദവും സ്ത്രീകൾക്ക് പുരുഷന്മാരുടെ കാണപ്പെടാറുണ്ട് എന്നാൽ സ്വരം മാധുര്യമുള്ളതായിരിക്കാൻ ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാംതൊണ്ടയ്ക്കുണ്ടാകുന്ന ഏതൊരു പ്രശ്നത്തിനും വൈദ്യന്മാർ നിർദ്ദേശിക്കുന്ന മരുന്നാണ് ഇരട്ടിമധുരം .ഇരട്ടിമധുരം പൊടിച്ച് വെണ്ണയിൽ ചാലിച്ച് സൗല്പം പഞ്ചസാരയും ചേർത്ത് പതിവായി കഴിക്കുന്നത് സ്വരശുദ്ധി വരുത്താൻ വളരെ നല്ല മരുന്നാണ്
വെളുത്തുള്ളി തൊലികളഞ്ഞു തേനിലിട്ട് ഒരുമാസം വയ്ക്കുക ഒരു മാസത്തിന് ശേഷം വെളുത്തുള്ളിയും തേനുമായി ഓരോ സ്പൂൺ വീതം ദിവസവും കഴിക്കുന്നത് സ്വരശുദ്ധി വരുത്താൻ വളരെ നല്ല മരുന്നാണ് .വെളുത്തുള്ളി തേനിലിട്ട് വയ്ക്കുമ്പൾ ദിവസവും കുറച്ചുസമയം വെയിൽ കൊള്ളിക്കണം അല്ലങ്കിൽ പുകയുള്ള അടുപ്പിന്റെ മുകളിൽ വയ്ക്കണം ഇല്ലങ്കിൽ തേൻ പൂത്ത് പോകാൻ സാധ്യത വളരെ കൂടുതലാണ്
കട്ടുതിപ്പലിയുടെ വേര് കഷായം വച്ച് രാവിലെ പതിവായി കഴിക്കുന്നത് സ്വരശുദ്ധി വരുത്താൻ വളരെ നല്ലതാണ്
വയമ്പ് ചെറുതേനിൽ അരച്ച് പതിവായി കഴിക്കുന്നതും സ്വരശുദ്ധി വരുത്താൻ വളരെ നല്ല മരുന്നാണ്
വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാൽ ചെറിയ ചൂടോടെ കുടിക്കുന്നതും സ്വരശുദ്ധി വരുത്താൻ വളരെ നല്ല മരുന്നാണ്
ബ്രഹ്മിയുടെ നീര് തേൻ ചേർത്ത് പതിവായി കഴിക്കുന്നതും സ്വരശുദ്ധി വരുത്താൻ വളരെ നല്ല മരുന്നാണ്
ചുക്ക് ,ശർക്കര ,തേൻ എന്നിവ സമം യോജിപ്പിച്ച് പതിവായി കഴിക്കുന്നതും സ്വരശുദ്ധി വരുത്താൻ വളരെ നല്ല മരുന്നാണ്
Tags:
Ottamoolikal