നടുവേദന ഇല്ലാതാക്കാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്
ഒരിക്കലെങ്കിലും നടുവേദന വന്നിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല .പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും ഉണ്ടാകാറുണ്ട് കുനിഞ്ഞുനിന്ന് ഭാരം എടുക്കുമ്പോഴും കുനിയുമ്പോഴോ നിവരുമ്പോഴോ ആയിരിക്കും നടുവിന് പെട്ടെന്ന് ഉളുക്കും വേദനയും അനുഭവപ്പെടുന്നത് എല്ല് തേയ്മാനം, നട്ടെല്ലിലെ കശേരുക്കൾക്കിടയിലുള്ള തരുണാസ്ഥികളുടെ തേയ്മാനം ,മലബന്ധം ഗ്യാസ്ട്രബിൾ തുടങ്ങിയ പല കാരണങ്ങൾകൊണ്ടും നടുവേദന വരാം നടുവേദന ഇല്ലാതാക്കാൻ ചില പരിഹാരമാർഗങ്ങളുമുണ്ട്
കരിനൊച്ചി ഇലയുടെ നീര് പാലിൽ ചേർത്ത് രാത്രിയിൽ കുറച്ചു ദിവസം കഴിക്കുക നടുവേദന മാറും ,കരിനൊച്ചിയിലയുടെ നീരുംആവണക്കെണ്ണയും തുല്യ അളവിൽ യോജിപ്പിച്ച് കഴിക്കുന്നതും നടുവേദന മാറാൻ നല്ലതാണ്
ആനച്ചുവടി സമൂലം അരച്ച് നടുവിൽ പുരട്ടിയാൽ നടുവേദന മാറും
ആവണക്കെണ്ണയിൽ വെളുത്തുള്ളി ഇട്ട് കാച്ചിയ എണ്ണ അര ഔൺസ് ചൂടുപാലിൽ ചേർത്ത് കഴിക്കുന്നതും നടുവേദന മാറാൻ നല്ലതാണ്
അധികം മൂക്കാത്ത 20 വെണ്ടയ്ക്ക ചെറുതായി നുറുക്കി ഇടങ്ങഴി വെള്ളത്തിൽ ചെറു തീയിൽ വേവിച്ച് നാഴിയാക്കി വറ്റിച്ച് പിഴിഞ്ഞു അരിച്ചെടുത്ത് കുറച്ച് ചുവന്നുള്ളി അരിഞ്ഞതും ,നെയ്യും ,ജീരകപൊടിയും ചേർത്ത് ദിവസം രണ്ടുനേരമായി കുറച്ചുദിവസം പതിവായി കഴിക്കുക എത്ര പഴകിയ നടുവേദന മാറാനും നല്ലതാണ്
മുത്തിൾ അരച്ച് നടുവിൽ പുരട്ടുകയും മുത്തിൾ വേവിച്ച് ഉള്ളിൽ കഴിക്കുകയും ചെയ്താൽ നടുവേദന മാറും
ഇഞ്ചി നീരിൽ ആവണക്കെണ്ണ ചേർത്ത് വെറുംവയറ്റിൽ കഴിക്കുന്നതും നടുവേദന മാറാൻ നല്ലതാണ്
ആവണക്കില തീയിൽ ചൂടാക്കി നടുവിന് ചൂടേൽപ്പിക്കുന്നതും നടുവേദന മാറാൻ നല്ലതാണ്
കവുങ്ങിന്റെ തളിരില ചതച്ച് നീരെടുത്ത് എണ്ണയിൽ ചേർത്ത് ചൂടാക്കി ചെറിയ ചൂടോടെ പുരട്ടുക നടുവേദന ശമിക്കും
കടുകെണ്ണ ചൂടാക്കി ചെറിയ ചൂടോടെ പുരട്ടുക നടുവേദന ശമിക്കും
നടുവേദന ഉള്ളവർ ഉലുവ വറത്തുപൊടിച്ച് കാപ്പിയിൽ ചേർത്ത് പതിവായി കുടിക്കുന്നതും നല്ലതാണ്