ക്രമം തെറ്റിയ ആർത്തവം ക്രമപ്പെടുത്താനും ആർത്തവ ദിനങ്ങളിലെ അസ്വസ്ഥത കുറയ്ക്കാനും സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം
കൃത്യമായ ആർത്തവം ഓരോ സ്ത്രീകളുടെയും ജീവിതത്തിൽ അനിവാര്യമായ ഒന്നാണ് .ഒരുവളെ സ്ത്രീയാക്കുന്നതും ആർത്തവമാണ് .എന്നാൽ പല സ്ത്രീകൾക്കും ആർത്തവം അത്ര എളുപ്പത്തിൽ കടന്നു പോകുന്ന ഒന്നല്ല .കൃത്യമായ ആർത്തവ ചക്രം സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രധാനപെട്ടതാണ് .എന്നാൽ ചില സ്ത്രീകളിൽ ആർത്തവം കൃത്യമായി നടക്കാറില്ല .ആദ്യ ആർത്തവത്തിന് ശേഷം ഓരോ 28 ദിവസം കൂടുമ്പോഴും ആർത്തവം ആവർത്തിക്കും ഇതിനെ ആർത്തവ ചക്രം എന്നാണ് പറയപ്പെടുന്നത് .എന്നാൽ 35 ദിവസം കഴിഞ്ഞിട്ടും ആർത്തവം നടക്കുന്നില്ലങ്കിൽ അത് ക്രമം തെറ്റിയ ആർത്തവം എന്ന് കണക്കാക്കാം
നിരവധി കാരണങ്ങൾ കൊണ്ട് സ്ത്രീകളിൽ ക്രമം തെറ്റിയ ആർത്തവം ഉണ്ടാകാറുണ്ട് ഹോർമോൺ അസന്തുലിതാവസ്ഥ,മാനസിക സമ്മർദ്ദം ,പോഷകക്കുറവ് ,അമിത വ്യായാമം ,ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം തുടങ്ങിയവ .ക്രമം തെറ്റിയ ആർത്തവം ക്രമപ്പെടുത്താനും ആർത്തവ ദിനങ്ങളിലെ അസ്വസ്ഥത കുറയ്ക്കാനും സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം
പത്ത് അങ്ങാടിമുളക് കുരുകളഞ്ഞ ്അല്പം ചെന്നിനായകവും ചേർത്ത് അരച്ച് നെയ്യിൽ ചാലിച്ച് രാത്രി കിടക്കാൻ നേരം കഴിക്കുക ഇതിനോടൊപ്പം തന്നെ ഒരു ഗ്ലാസ് കാച്ചിയ പാലിൽ ഒരു നാടൻ കോഴിമുട്ട ഉടച്ച് ചേർത്ത് കഴിക്കുക നാല് ദിവസം തുടർച്ചയായി കഴിക്കണം
അശോകത്തിന്റെ പൂവ് പതിവായി തോരൻ വച്ച് കഴിച്ചാൽ ആർത്തവം ക്രമമായി ഉണ്ടാകും
പച്ച പപ്പായ കുരുവും കറയും കളയാതെ ചതച്ച് നീരെടുത്ത് ഒരു ഔൺസ് വീതം ദിവസവും കഴിക്കുന്നത് ആർത്തവ ക്രമീകരണത്തിന് നല്ലതാണ്
അശോകാരിഷ്ടം ,ദ്രാക്ഷാരിഷ്ടം എന്നിവ തുല്യ അളവിൽ എടുത്ത് ദിവസവും ആഹാരത്തിന് ശേഷം കഴിച്ചാൽ ആർത്തവം ക്രമമായി ഉണ്ടാകും
ചിരട്ടയുടെ കരി നന്നായി പൊടിച്ച് രണ്ട് നുള്ള് വായിലിട്ട് ഇളം ചൂടുവെള്ളം കുടിക്കുക
ചങ്ങലംപരണ്ടയുടെ ഇലയും വള്ളിയും ചതച്ച് നീരെടുത്ത് അതെ അളവിൽ തേനും ചേർത്ത് ദിവസവും കഴിക്കുന്നത് ആർത്തവ ക്രമീകരണത്തിന് നല്ലതാണ്
മാങ്ങയണ്ടി ഉണക്കി പൊടിച്ച് തേനും ചേർത്ത് ദിവസവും കഴിക്കുന്നത് ആർത്തവ ക്രമീകരണത്തിന് നല്ലതാണ്
15 മില്ലി ആടലോടകത്തിന്റെ ഇലയുടെ നീരിൽ 15 ഗ്രാം ശർക്കരയും ചേർത്ത് ദിവസവും 2 നേരം കഴിക്കുന്നത് ആർത്തവ ക്രമീകരണത്തിന് നല്ലതാണ്
ആർത്തവ സംബന്ധായ രോഗങ്ങൾ വരാതിരിക്കാൻ എള്ള് ദിവസവും കഴിക്കുന്നത് നല്ലതാണ്