ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍ / വിരുദ്ധാഹാരം
ഏതൊക്കെയാണ് വിരുദ്ധാഹാരങ്ങൾ
പാലും പഴവും ഒരുമിച്ചുകഴിക്കാൻ പാടില്ല കാരണം അത് പുളിച്ചുതികട്ടൽ ഉണ്ടാക്കും .അതുപോലെ പാലും മത്സ്യവും ഒരുമിച്ച്കഴിക്കാൻ പാടില്ല പ്രത്യേകിച്ച് ചെമ്മീൻ .നെല്ലിക്ക പാലിനൊപ്പം കഴിക്കാൻ പാടില്ല .പാല്പായസം കഴിച്ച ശേഷം മോര് കുടിക്കാരരുത് .ആഹാരത്തിന് മുൻപും ശേഷവും പാൽ കുടിക്കരുത് . പുളിയുള്ള ഒന്നും പാലിനൊപ്പം കഴിക്കാൻ പാടില്ല അതുപോലെ മീൻ ,നാരങ്ങാ ,കൈതച്ചക്ക നെല്ലിക്ക ,ചക്ക ,തുവര ,അമര എന്നിവയോടൊപ്പം പാൽ കഴിക്കാൻ പാടില്ല .എല്ലാ ഫലങ്ങളും പാലിനിപ്പം വിരുദ്ധമാണ്
നെയ്യ് കഴിച്ച ശേഷം തണുത്ത വെള്ളം കുടിക്കരുത് അത് നമ്മുടെ ദഹനവ്യവസ്ഥയെ സാരമായി ബാധിക്കും.നെയ്യും ,തേനും തുല്യ അളവിൽ കഴിക്കരുത് തുല്യമല്ലാതെ നെയ്യും തേനും കഴിക്കാം .തുല്യമല്ലാതെ നെയ്യും തേനും കഴിച്ചതിന്റെ പുറമെ വെള്ളം കുടിക്കരുത് വിരുദ്ധമാണ്
മോരും ,തൈരും എന്നിവയോടൊപ്പം വാഴയ്ക്കയും,വാഴപ്പഴവും കഴിക്കരുത് വിരുദ്ധമാണ് .മൽസ്യം ,മാംസം ,പാല് ,തൈര് ,നെയ്യ് എന്നിവയ്‌ക്കൊപ്പം കൂൺ കഴിക്കാൻ പാടുള്ളതല്ല .തേൻ ,നെയ്യ് ,ഉഴുന്ന് ,തൈര് ,ശർക്കര എന്നിവയ്‌ക്കൊപ്പം കൈതച്ചക്ക കഴിക്കാൻ പാടില്ല .കോഴിയിറച്ചിയും തൈരും ഒരുമിച്ച് കഴിക്കരുത്
മുള്ളങ്കിയും ഉഴുന്നുപരിപ്പും ചേർത്ത് കഴിക്കരുത് .പാല് ,മാംസം ,ഉഴുന്ന് എന്നിവയോടൊപ്പം താമരവളയം കഴിക്കരുത് .കൂണും ചെമ്മീനും ഒരുമിച്ച് കഴിക്കരുത്.ചേമ്പും വെണ്ണയും ഒരുമിച്ച് കഴിക്കരുത്
ഭക്ഷണം കഴിച്ച ശേഷം മധുര പലഹാരങ്ങൾ കഴിക്കുന്നതും തെറ്റാണ്
നിലക്കടല കഴിച്ചതിന് ശേഷം വെള്ളം കുടിക്കരുത്
Tags:
Ottamoolikal