വയറിന് പിടിക്കാത്തതോ ,കഴിച്ച ഭക്ഷണങ്ങൾ ദഹിക്കാത്തതോ ,വയറ്റില്‍ വിഷാംശങ്ങള്‍ കടന്നു കൂടുമ്പോഴോ സാധാരണ ചര്‍ദ്ദി ഉണ്ടാകുന്നത് .ചില രോഗങ്ങളുടെ ലക്ഷണമായും ചര്‍ദ്ദിയുണ്ടാകാം . ചര്‍ദ്ദി ഉണ്ടായാൽ അത് മാറ്റുന്നതിനുള്ള പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
ഇഞ്ചിനീരും ,ഉള്ളിനീരും ചേർത്ത് കഴിച്ചാൽ ചര്‍ദ്ദി മാറുന്നതാണ്
മലർപ്പൊടി തേനിൽ കുഴച്ച് കഴിച്ചാൽ ചര്‍ദ്ദി മാറും
നെല്ലിക്കയുടെ നീരിൽ ഇന്തുപ്പും പശുവിൻ നെയ്യും ചേർത്ത് കഴിച്ചാൽ ചര്‍ദ്ദി മാറും
കണ്ടകരിച്ചുണ്ടവേര് ഇടിച്ചുപിഴിഞ്ഞ നീര് ഇഞ്ചിനീരും ചേർത്ത് കഴിച്ചാൽ ചര്‍ദ്ദി പെട്ടന്ന് ശമിക്കും
കടുക്ക പൊടിച്ചത് തേനിൽ ചാലിച്ച് കഴിച്ചാൽ ചര്‍ദ്ദി മാറും .
തുളസിയിലയുടെ നീരിൽ ഏലത്തരി പൊടിച്ചു ചേർത്ത് കഴിച്ചാൽ ചര്‍ദ്ദി പെട്ടന്ന് ശമിക്കും .കരിക്കിൻ വെള്ളത്തിൽ ഏലത്തരി പൊടിച്ച് ചേർത്ത് കഴിച്ചാൽ ചര്‍ദ്ദി മാറും
ഉണങ്ങിയ കച്ചോലം പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ ചര്‍ദ്ദി പെട്ടന്ന് ശമിക്കും
മൂന്നോ നാലോ ഗ്രാം കച്ചോലം അരച്ച് കരിക്കിൻവെള്ളത്തിൽ ചേർത്ത് കഴിച്ചാൽ ചര്‍ദ്ദി മാറും
ചന്ദനം ,ആടലോടകത്തിന്റെ ഇല ,താമരവളയം എന്നിവ സമം എടുത്ത് അരച്ച് അരിക്കാടിയിൽ ചാലിച്ച് തേനും ചേർത്ത് കഴിച്ചാൽ ചര്‍ദ്ദി മാറും
കുട്ടികൾക്കുണ്ടാകുന്ന ചര്‍ദ്ദി മാറാൻ
വെളുത്തുള്ളിയുടെ സ്വല്പം നീര് തേനിൽ ചേർത്ത് കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന ചര്‍ദ്ദി മാറും
അര സ്പൂൺ പാവലിന്റെ ഇലയുടെ നീരിൽ സ്വല്പം മഞ്ഞൾപ്പൊടിയും ചേർത്തത് കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന ചര്‍ദ്ദി മാറും
ഗർഭകാലത്തുണ്ടാകുന്ന ചര്‍ദ്ദി ഇല്ലാതാക്കാൻ
പച്ചീർക്കിൽ വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ ഗർഭകാലത്തുണ്ടാകുന്ന ചര്‍ദ്ദി മാറും
50 ഗ്രാം ജീരകം കഷായം വച്ച് അതിൽ 3 ഗ്രാം ഏലയ്ക്ക പൊടിച്ചുചേർത്ത് കഴിച്ചാൽ ഗർഭകാലത്തുണ്ടാകുന്ന ചര്‍ദ്ദി മാറും