അമിതമായ ആർത്തവം കൊണ്ട് ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്ക് ഇതാ ചില ഒറ്റമൂലികൾ
ഇന്ന് ധാരാളം സ്ത്രീകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിത രക്തസ്രാവം .35 മില്ലി മുതൽ 80 മില്ലി വരെയാണ് ഓരോ ആർത്തവത്തിലും രകതം പുറത്തുപോകുന്നത് .80 മില്ലി കൂടുതൽ ആർത്തവരക്തം ഒരു ആർത്തവത്തിന് പുറത്ത് പോകുന്നുണ്ടങ്കിൽ അത് അമിത രക്തസ്രാവം എന്നുപറയാം .എന്നാൽ ഇത് അളക്കാൻ വേണ്ടി വീട്ടിൽ നമുക്ക് മാർഗ്ഗങ്ങൾ ഒന്നുംതന്നെയില്ല കുറച്ച് ലക്ഷണങ്ങൾ വച്ച് നമുക്കിത് മനസിലാക്കാം .7 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ബ്ലീഡിങ് ,പാഡുകള്‍ നിറഞ്ഞ് രക്തം അടിവസ്ത്രങ്ങളില്‍ പറ്റുക ,അഞ്ചോ ,ആറോ പാഡുകൾ ഒരു ദിവസം മാറ്റേണ്ടി വരിക ,കട്ടയായി രക്തം പുറത്ത് പോകുക ,കൂടാതെ ശരീരത്തിന് വിളർച്ചയുണ്ടാകുക ,കടുത്ത ക്ഷീണം ,വീട്ടിലെ സാധാരണ ജോലികൾ പോലും ആ സമയത്ത് ചെയ്യാൻ പറ്റാതെ വരിക ഇങ്ങനെയുള്ള ലക്ഷണങ്ങൾ എല്ലാം നമുക്ക് അമിത രക്തസ്രാവമായി കണക്കാക്കാം
അമിതമായ ആർത്തവം കൊണ്ട് ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്ക് ഇതാ ചില ഒറ്റമൂലികൾ
കീഴാർനെല്ലിയുടെ വേര് 5 ഗ്രാം അരിക്കാടിയും ചേർത്ത് അരച്ച് 3 ദിവസം പതിവായി കഴിക്കുക
ഒരുപിടി ജീരകം അരച്ച് ഒരു ഗ്ലാസ് തൈരിൽ കലക്കി കഴിക്കുക
മുക്കുറ്റി സമൂലം അരച്ച് തേനോ ,വെണ്ണയോ ചേർത്ത് , കഴിക്കുക
ഒരു ഗ്ലാസ് പാലിൽ 5 ചെമ്പരത്തിയുടെ മൊട്ട് അരച്ച് ചേർത്ത് കഴിക്കുക
കോലരക്ക് പൊടിച്ച് നെയ്യിൽ ചേർത്ത് കഴിക്കുക
ചെറുകടലാടി സമൂലം അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ നല്ലെണ്ണയിൽ ചാലിച്ച് രാവിലെ വെറുംവയറ്റിൽ കഴിക്കുക
ചെമ്പരത്തിപ്പൂവ് എള്ളണ്ണയും ചേർത്ത് കഴിക്കുക
കോഴിമുട്ടയുടെ തോടിന്റെ അകത്തെ പാട നീക്കിയ ശേഷം പൊടിച്ച് ചെറുനാരങ്ങയുടെ നീരിൽ കഴിക്കുക
മാങ്ങയണ്ടിപ്പരിപ്പ് തേനും ചേർത്ത് അരച്ച് കഴിക്കുക
തെങ്ങിൻപൂക്കുല ഇടിച്ച് പിഴിഞ്ഞ നീരിൽ തേനും ചേർത്ത് കഴിക്കുക
ഞെരിഞ്ഞിൽ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ജീരകം പൊടിച്ച് ചേർത്ത് കഴിക്കുക