ഒരിടത്ത് ഒരിടത്ത് ഒരു വനത്തിൽ ഒരു കുറുക്കാനുണ്ടായിരുന്ന അവന്റെ പേര് ചെമ്പൻ എന്നായിരുന്നു.
ചെമ്പൻ കുറുക്കൻ ഭയങ്കര സൂത്രക്കാരനായിരുന്നു .അവൻ എല്ലാരേയും കബിളിപ്പിച്ചാണ് ജീവിക്കുന്നത് .
ഒരു ദിവസം അവൻ ഇരതേടി വനത്തിലൂടെ നടക്കുകയായിരുന്നു .അപ്പോഴാണ് മരത്തിന്റെ കൊമ്പിൽ ഒരു കാക്ക ഇരിക്കുന്നത് അവൻ കണ്ടത്
അത് കണ്ടതും അവന്റെ വായിൽ വെള്ളമൂറി .ആഹ ഒത്തിരി നാളായി കാക്കയിറച്ചി കഴിച്ചിട്ട് ഇന്ന് ഇതിനെ പിടിച്ചിട്ട് തന്നെ കാര്യം
പെട്ടന്നാണ് അവൻ "എന്റമ്മോ " എന്ന് ഉറക്കെ നിലവിളിച്ചത് .കാര്യം എന്താണന്നു അറിയാമോ അവന്റെ കാലിൽ ഒരു മുള്ള് കയറിയതാണ്
അവൻ കാക്കയെ നോക്കി മുകളിലോട്ട് നോക്കി നടന്നതിനാൽ അവൻ പോന്ന വഴിയിൽ മുള്ള് കിടക്കുന്നത് അവൻ കണ്ടില്ല അവൻ ഉറക്കെ നിലവിളിച്ചു
ഒരു വിധത്തിൽ ഞൊണ്ടി ,ഞൊണ്ടി നടന്ന് അവൻ റോഡിലെത്തി അപ്പോഴാണ് ചെമ്പൻ കുറുക്കൻ റോഡിന്റെ സൈഡിലുള്ള മരത്തണലിൽ ഒരു അമ്മൂമ്മ ഇരിക്കുന്നത് കണ്ടത്
ചെമ്പൻ കുറുക്കൻ "ഞൊണ്ടി ,ഞൊണ്ടി" അമ്മൂമ്മയുടെ അടുത്ത് ചെന്നു എന്നിട്ട് ചെമ്പൻ കുറുക്കൻ അമ്മൂമ്മയോട് ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ചോദിച്ചു
അമ്മൂമ്മേ ,അമ്മൂമ്മേ എന്റെ കാലിൽ ഒരു മുള്ള് കയറി അതൊന്ന് എടുത്ത് കളയുമോ .അവന്റെ കരച്ചിൽ കണ്ടപ്പോൾ അമ്മൂമ്മയ്ക്ക് പാവം തോന്നി
പെട്ടന്ന് അമ്മൂമ്മ ചെമ്പൻ കുറുക്കന്റെ കാലിലെ മുള്ള് എടുത്ത് ദൂരെ എറിഞ്ഞു .മുള്ള് എടുത്തുകഴിഞ്ഞപ്പോൾ ചെമ്പൻ കുറുക്കന്റെ സ്വഭാവം ആകെ മാറി
അവൻ കരച്ചിൽ നിർത്തി ദേഷ്യത്തിൽ അമ്മൂമ്മയോട് ചോദിച്ചു എന്തിനാണ് കിളവി നിങ്ങൾ എന്റെ കാലിലെ മുള്ള് വലിച്ചെറിഞ്ഞത് എനിക്ക് ആ മുള്ളുകൊണ്ട് ഒരു ആവശ്യമുണ്ടായിരുന്നു
ആ മുള്ളുകൊണ്ട് നിനക്ക് എന്ത് ആവിശ്യമാണ് അമ്മൂമ്മ ചെമ്പൻ കുറുക്കനോട് ചോദിച്ചു
മുള്ള് കൊണ്ട് എനിക്ക് പല ആവിശ്യങ്ങളുമുണ്ട് അത് നിങ്ങളെന്തിനാ അറിയുന്നേ എന്നു പറഞ്ഞുകൊണ്ട് ചെമ്പൻ കുറുക്കൻ അമ്മൂമ്മയെ കടിക്കാൻ ചെന്നു
അമ്മൂമ്മ അകെ സങ്കടത്തിലായി അമ്മൂമ്മ അവിടെയെല്ലാം കളഞ്ഞ മുള്ള് നോക്കി എവിടെ കിട്ടാൻ അമ്മൂമ്മയ്ക്ക് ശെരിക്ക് കണ്ണ് കാണത്തുമില്ല
എന്റെ മുള്ള് തന്നില്ലെങ്കിൽ നിങ്ങളെ ഞാൻ ഇവിടുന്ന് വിടത്തില്ല ചെമ്പൻ കുറുക്കൻ അമ്മൂമയോട് പറഞ്ഞു
അമ്മൂമ്മ ശെരിക്കും പേടിച്ചുപോയി
നിനക്ക് ഞാൻ വേറെ ഒരു മുള്ള് എടുത്തു തരട്ടെ അമ്മൂമ്മ ചെമ്പൻ കുറുക്കനോട് ചോദിച്ചു
"വേണ്ട " എനിക്ക് എന്റെ മുള്ള് തന്നെ മതി ചെമ്പൻ കുറുക്കൻ ദേഷ്യത്തിൽ അമ്മൂമയോട് പറഞ്ഞു
അമ്മൂമ്മ ചെമ്പൻ കുറുക്കനോട് സ്നേഹത്തിൽ പറഞ്ഞു എന്റെ കൈയിൽ ഒരു മുട്ടയുണ്ട് മുള്ളിന് പകരം ആ മുട്ട തരാം
മുട്ടയെന്ന് കേട്ടപ്പോൾ ചെമ്പൻ കുറുക്കന്റെ നാവിൽ വെള്ളമൂറി "ആ "അത് മതി അമ്മൂമ്മേ ചെമ്പൻ കുറുക്കൻ സന്തോഷത്തോടെ സമ്മതിച്ചു
അങ്ങനെ ചെമ്പൻ കുറുക്കൻ അമ്മൂമ്മയുടെ കയ്യിൽനിന്നും മുട്ടയും വാങ്ങി അവിടുന്നുപോയി
ഈ മുട്ടകൊണ്ട് ആരെ പറ്റിക്കാം എന്ന് ചെമ്പൻ കുറുക്കൻ മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൻ വഴിയേ നടന്നപ്പോൾ ഒരു വീട് കണ്ടു അപ്പോഴേക്കും നേരം സന്ധ്യ ആയിരുന്നു
അവൻ വേറൊന്നും ആലോചിച്ചില്ല അവൻ ചെന്ന് വാതിലിൽ മുട്ടി വിളിച്ചു ,വാതിൽ തുറന്ന് വീട്ടുടമസ്ഥൻ പുറത്തുവന്നു
പുറത്തിറങ്ങി വന്ന വീട്ടുടമസ്ഥനോട് ചെമ്പൻ കുറുക്കൻ വളരെ വിനയത്തോടെ ചോദിച്ചു .നേരം ഒരുപാട് വൈകി പുറത്ത് നല്ല തണുപ്പും ഇന്ന് രാത്രി ഞാൻ ഇവിടെ കിടന്നോട്ടെ .
ചെമ്പൻ കുറുക്കന്റെ പാവം നടിച്ചുള്ള ചോദ്യം കേട്ട് വീട്ടുടമസ്ഥന് ദയ തോന്നി. ശെരി ഇന്നിവിടെ കിടന്നോളാൻ വീട്ടുടമസ്ഥൻ സമ്മതിച്ചു
അങ്ങനെ ചെമ്പൻ കുറുക്കൻ വീട്ടിനുള്ളിൽ കയറിയ ശേഷം വീട്ടുടമസ്ഥനോട് ചോദിച്ചു .എന്റെ കൈയിൽ ഒരു മുട്ടയുണ്ട് ഞാൻ ഇത് എവിടെയാണ് വയ്ക്കേണ്ടത്
വീട്ടുടമസ്ഥൻ ഒരു പാത്രം കാണിച്ചിട്ട് മുട്ട അതിൽ വച്ചോളു എന്നു പറഞ്ഞു
അങ്ങനെ എല്ലാവരും ഉറങ്ങാൻ കിടന്നു
ചെമ്പൻ കുറുക്കൻ മാത്രം ഉറങ്ങാതെ കിടന്നു എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ ചെമ്പൻ കുറുക്കൻ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു
എന്നിട്ട് പാത്രത്തിൽ വച്ചിരുന്ന മുട്ട അവൻ പൊട്ടിച്ച് കുടിച്ചു എന്നിട്ട് അവൻ ശബ്ദമുണ്ടാക്കാതെ വീണ്ടും വന്ന് കിടന്നു
പുലർച്ചെ ചെമ്പൻ കുറുക്കന്റെ നിലവിളി കേട്ടാണ് വീട്ടുകാർ ഉണർന്നത്
വീട്ടുടമസ്ഥൻ ചെമ്പൻ കുറുക്കനോട് ചോദിച്ചു എന്തിനാണ് നീ കരയുന്നത്
എന്റെ മുട്ട ആരോ രാത്രിയിൽ പൊട്ടിച്ച് കുടിച്ചു എനിക്കെന്റെ മുട്ട വേണം ഇതും പറഞ്ഞിട്ട് ചെമ്പൻ കുറുക്കൻ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി
സാരമില്ല നിനക്ക് ഞാൻ വേറൊരു മുട്ട തരാം വീട്ടുടമസ്ഥൻ ചെമ്പൻ കുറുക്കനോട് പറഞ്ഞു
അയ്യോ അത് പറ്റില്ല എനിക്ക് എന്റെ മുട്ട തന്നെ വേണം അത് വളരെ നല്ലയൊരു മുട്ട ആയിരുന്നു .ഇതും പറഞ്ഞിട്ട് ചെമ്പൻ കുറുക്കൻ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി
വീട്ടുടമസ്ഥൻ എന്തൊക്കെ പറഞ്ഞിട്ടും ചെമ്പൻ കുറുക്കൻ വഴങ്ങിയില്ല അവന്റെ മുട്ട തന്നെ വേണമെന്ന് അവൻ ശാഠ്യം പിടിച്ചു
ഒടുവിൽ വീട്ടുടമസ്ഥൻ മുട്ടയ്ക്ക് പകരം ഒരു കോഴിയെ തരാമെന്ന് ചെമ്പൻ കുറുക്കനോട് പറഞ്ഞു
ചെമ്പൻ കുറുക്കൻ കരച്ചിൽ നിർത്തി സന്തോഷത്തോടെ സമ്മതിച്ചു
അങ്ങനെ കൊഴിയുമായി ചെമ്പൻ കുറുക്കൻ അവിടെനിന്നും ഇറങ്ങി വഴിയേ നടന്നു സന്ധ്യ ആയപ്പോൾ വേറൊരു ഗ്രാമത്തിൽ എത്തി
അവിടെ ആദ്യം കണ്ട വീട്ടിൽ കയറി അവിടെ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത് .അവരോട് ചെമ്പൻ കുറുക്കൻ കിടക്കാൻ അനുവാദം ചോദിച്ചു
വീട്ടുകാരി ചെമ്പൻ കുറുക്കന് കിടക്കാൻ അനുവാദം കൊടുത്തു
എന്റെ കൈയ്യിലുള്ള കോഴിയെ എവിടെയാണ് സൂക്ഷിക്കുന്നത് എന്ന് ചെമ്പൻ കുറുക്കൻ വീട്ടുകാരിയോട് ചോദിച്ചു
അവിടെയുള്ള ആട്ടിൻ കൂട്ടിൽ കോഴിയെ ഇട്ടുകൊള്ളാൻ വീട്ടുകാരി അനുവാദം നൽകി
രാതിയിൽ വീട്ടുകാരി ഉറങ്ങി കഴിഞ്ഞപ്പോൾ ചെമ്പൻ കുറുക്കൻ എഴുന്നേറ്റ് ആട്ടിൻ കൂടിൽ കയറി കോഴിയെ തിന്നു .എന്നിട്ട് കോഴിയുടെ പൂടയെല്ലാം കുറച്ച് അകലെ കൊണ്ടിട്ടു എന്നിട്ട് വീണ്ടും വന്ന് കിടന്നുറങ്ങി
അതിരാവിലെ ചെമ്പൻ കുറുക്കൻ എഴുന്നേറ്റ് വീട്ടുകാരിയോട് പറഞ്ഞു എനിക്ക് കിടക്കാൻ ഇടം തന്നതിന് നന്ദിയുണ്ട് എന്റെ കോഴിയെ കിട്ടിയെങ്കിൽ എനിക്ക് പോകാമായിരുന്നു
ശെരി എങ്കിൽ ഞാൻ കോഴിയെ എടുത്തുകൊണ്ട് വരാം എന്നുപറഞ്ഞു വീട്ടുകാരി ആട്ടിൻ കൂട്ടിൽ ചെന്ന് നോക്കിയപ്പോൾ അവിടെ കോഴിയല്ല
വീട്ടുകാരി അവിടെയെല്ലാം കോഴിയെ തേടി നടന്നു അപ്പോഴാണ് അവർ കണ്ടത് കോഴിയുടെ പൂട അവിടെ കിടക്കുന്നത്
അപ്പോഴേക്കും ചെമ്പൻ കുറുക്കൻ തന്റെ സ്ഥിരം കലാപരിപാടി തുടങ്ങി അയ്യോ എന്റെ കോഴിയെ ഇവര് രാത്രിയിൽ കൊന്ന് തിന്നെ എന്നും പറഞ്ഞു ഉറക്കെ നിലവിളിക്കാൻ തുടങ്ങി
ഇത് കേട്ട വീട്ടമ്മയ്ക്ക് അപമാനം തോന്നി വല്ലവരുടെയും സാധനം മോഷ്ടിക്കുന്നത് ശെരിയാണോ അപമാനം പേടിച്ച് വീട്ടമ്മ ചെമ്പൻ കുറുക്കന് കോഴിക്ക് പകരം ഒരു ആടിനെ കൊടുക്കാമെന്ന് പറഞ്ഞു
ആടിനെ കൊടുക്കാമെന്ന് പറഞ്ഞപ്പോൾ ചെമ്പൻ കുറുക്കൻ കരച്ചിൽ നിർത്തി സന്തോഷത്തോടെ ആടിനെയും വാങ്ങി അവിടെനിന്നും ഇറങ്ങി
ആടിനെയും കൊണ്ട് ചെമ്പൻ കുറുക്കന് വഴിയേ നടന്നു വൈകുന്നേരം വേറൊരു ഗ്രാമത്തിൽ എത്തി അവിടെ ആദ്യം കണ്ട വീട്ടിൽ കയറി കിടക്കാൻ ഇടം ചോദിച്ചു
ചെമ്പൻ കുറുക്കനെ കണ്ടപ്പോൾ വീട്ടുകാരാണ് പാവം തോന്നി കിടക്കാൻ ഇടം കൊടുത്തു
അപ്പോൾ ചെമ്പൻ കുറുക്കൻ തന്റെ സ്ഥിരം സൂത്രപ്പണി ഉപയോഗിച്ചു വീട്ടുകാരനോട് തന്റെ ആടിനെ കിടത്താൻ സ്ഥലം ആവശ്യപ്പെട്ടു
വീട്ടിൽ സ്ഥലസൗകര്യം കുറവായതിനാൽ തന്റെ മകന്റെ മുറിയിൽ ആടിനെ കിടത്തിക്കൊള്ളാൻ വീട്ടുകാരൻ ചെമ്പൻ കുറുക്കനോട് പറഞ്ഞു
ചെമ്പൻ കുറുക്കൻ സന്തോഷത്തോടെ ആടിനെ മകന്റെ മുറിയിൽ കിടത്തി
എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോൾ ചെമ്പൻ കുറുക്കൻ മുറിയിൽ കയറി ആടിനെ അകത്താക്കിയതിന് ശേഷം വന്ന് കിടന്നുറങ്ങി
നേരം വെളുത്തപ്പോൾ ചെമ്പൻ കുറുക്കൻ തന്റെ പതിവ് പരിപാടി തുടങ്ങി അയ്യോ എന്റെ ആടിനെ കാണാനില്ല ഈ വീട്ടുകാർ എന്റെ ആടിനെ കൊന്നു തന്നെ എന്ന് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി
കാണാതെ പോയ ആടിന് പകരം വേറൊരു ആടിനെ വീട്ടുകാരൻ കൊടുക്കാമെന്ന് പറഞ്ഞിട്ടും ചെമ്പൻ കുറുക്കൻ സമ്മതിച്ചില്ല. എന്റെ ആടിനെ തന്നെ എനിക്ക് വേണം എന്നവൻ ശാഠ്യം പിടിച്ച്
സഹികെട്ട വീട്ടുകാരൻ നഷ്ട്ടപ്പെട്ട ആടിനെ ഞാൻ എവിടുന്ന് താരാനാ പകരം മറ്റ് എന്ത് വേണമെങ്കിലും തരാമെന്ന് ചെമ്പൻ കുറുക്കനോട് പറഞ്ഞു
അങ്ങനെ ആണെങ്കിൽ നിങ്ങളുടെ മകനെ എനിക്ക് തരണമെന്ന് ചെമ്പൻ കുറുക്കൻ വീട്ടുകാരനോട് ആവശ്യപ്പെട്ടു
ഇത് കേട്ട വീട്ടുകാരൻ ഞെട്ടി "എന്ത്" മകനെ തരാനോ പറ്റില്ല എന്ന് വീട്ടുകാരൻ പറഞ്ഞു സ്വന്തം മകനെ ആരെങ്കിലും കൊടുക്കുമോ
ചെമ്പൻ കുറുക്കൻ ഒരേ വാശ്ശി ഒന്നുകിൽ എന്റെ ആടിനെ തരണം അല്ലങ്കിൽ മകനെ തരണം
ചെമ്പൻ കുറുക്കൻ ഒരുവിധത്തിലും സമ്മതിക്കില്ല എന്ന് കണ്ട വീട്ടുകാരൻ പറഞ്ഞു ശെരി നിനക്ക് ഞാൻ എന്റെ മകനെ തരാം .നീ ഇവിടെ നിൽക്കു ഞാൻ മകനെ ഒരു ചാക്കിൽ കെട്ടികൊണ്ടുവരാം ചെമ്പൻ കുറുക്കന് സന്തോഷമായി
വീട്ടുകാരൻ എന്ത് ചെയ്‌തെന്ന് അറിയാമോ അവിടെ വലിയ ഒരു പട്ടിയുണ്ടായിരുന്നു അതിനെ പിടിച്ച് ഒരു ചാക്കിനകത്താക്കി ചെമ്പൻ കുറുക്കന് കൊണ്ടു കൊടുത്തു
എന്നിട്ട് ചെമ്പൻ കുറുക്കനോട് പറഞ്ഞു ദാ എന്റെ മകനെ നിനക്ക് തരുന്നു കൊണ്ടു പൊയ്ക്കോളൂ പക്ഷെ ദുഷ്ട്ടാ ഒന്നു നീ ഓർത്തോ ഇതിനുള്ള തക്കതായ പ്രതിഫലം നിനക്ക് ഉടനെ കിട്ടും
അതൊന്നും ചെവി കൊടുക്കാതെ ചെമ്പൻ കുറുക്കൻ ചാക്ക് വാങ്ങി തലയിൽ വച്ച് കുട്ടിയെ ശാപ്പിടുന്ന കാര്യമോർത്ത് പെട്ടന്ന് നടന്നു നീങ്ങി
ആരുമില്ലാത്ത ഒരു സ്ഥലത്തെത്തി ചെമ്പൻ കുറുക്കൻ ചാക്ക് താഴെയിറക്കി
കുട്ടിയെ ശാപ്പിടാനുള്ള ആക്രാന്തത്തിൽ വേഗം ചാക്കിന്റെ കെട്ടഴിച്ചു നോക്കിയതും ചാക്കിനുള്ളിൽ കിടന്ന പട്ടി ചെമ്പൻ കുറുക്കന്റെ കഴുത്തിന് പിടിത്തമിട്ടു
ചെമ്പൻ കുറുക്കൻ ഉറക്കെ നിലവിളിച്ചു അയ്യോ എന്നെ ആരെങ്കിലും രക്ഷിക്കണേ ആര് കേൾക്കാനാണ്
പട്ടി ചെമ്പൻ കുറുക്കനെ ശെരിക്ക് പെരുമാറി കടിച്ചു കുടഞ്ഞുകളഞ്ഞു
ഒരു വിധത്തിൽ ചെമ്പൻ കുറുക്കൻ രക്ഷപ്പെട്ടു ചെമ്പൻ കുറുക്കന്റെ കയ്യും കാലും ആകെ മുറിഞ്ഞു ആക്കെ അവശനായി
ചെമ്പൻ കുറുക്കൻ ഏന്തിയും വലിഞ്ഞും വീട്ടിലെത്തിയപ്പോൾ നേരം ഇരുട്ടി
അതോടെ ചെമ്പൻ കുറുക്കൻ തന്റെ സൂത്രപ്പണിയൊക്കെ നിർത്തി നല്ലവനായി ജീവിക്കാൻ തുടങ്ങി
കഥ എഴുതുന്ന കൂട്ടുകാക്ക് ഇവിടെ കഥകൾ സമർപ്പിക്കാം