പ്രമേഹം നിയന്ത്രിക്കാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്
ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം .പ്രായമായവരിൽ മാത്രമല്ല കൗമാരക്കാരിലും കുട്ടികളിലും വരുന്ന രോഗമാണ് പ്രമേഹം.നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണാണ് ഇൻസുലിൻ ഇൻസുലിന്റെ അളവിൽ കുറവ് ഉണ്ടാകുമ്പോഴോ ഉത്പാദിപ്പിക്കപ്പെട്ട ഇൻസുലിൻ ആവശ്യാനുസരണം ഉപയോഗിക്കാതെ വരുമ്പോഴോ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നു ഈ അവസ്ഥയാണ് പ്രമേഹം.
പാരമ്പര്യവും പ്രമേഹം വരാനുള്ള മുഖ്യ ഘടകമാണ് .കണ്ണ് ,വൃക്കകൾ ,ഹൃദയം എന്നീ അവയവങ്ങളെ തകരാറിലാക്കാൻ പ്രമേഹത്തിന് കഴിയും .ശരീരത്തിലെ രക്തപ്രവാഹത്തേയും നാഡികളുടെ സാധാരണ പ്രവർത്തനത്തേയും പ്രമേഹം ദോഷകരമായി ബാധിക്കുന്നു
പ്രമേഹം കൂടിയവരിൽ തലചുറ്റൽ ,തലവേദന ,ശരീരം ചൊറിച്ചിൽ ,ചിരങ്ങ് മൂതലായവ സാധാരണമാണ് ശരീരത്തിൽ മുറിവുണ്ടായാൽ അത് ഉണങ്ങാതെ വളരെക്കാലം വ്രണമായി നിന്ന് പഴുക്കുകയും ചെയ്യുന്നു .താരതമ്യേന പ്രമേഹ രോഗികളിൽ ലൈംഗീകശേഷി കുറവായിരിക്കും .പ്രമേഹം ഒരിക്കൽ വന്നാൽ അത് ചികിൽസിച്ചു മാറ്റാൻ കഴിയില്ല എന്നതാണ് സത്യം പിന്നീട് മരുന്നുകളും ,ഭക്ഷണം നിയന്ത്രിച്ചും ,ജീവിതശൈലികളിൽ മാറ്റം വരുത്തി ഈ രോഗം നിയന്ത്രിച്ചു നിർത്താൻ മാത്രമേ സാധിക്കുകയൊള്ളു .എന്നാൽ പ്രമേഹത്തെ നിയന്ത്രിക്കാൻ തികച്ചും ലളിതമായതും യാതൊരു പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
ഏകനായകം പച്ചച്ചമഞ്ഞൾ അരച്ച് പുളിക്കാത്ത മോരിൽ കലക്കി പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
നെല്ലിക്ക നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് അതിരാവിലെ പതിവായി കഴിക്കുന്നത് പ്രമേഹം ശമിക്കാൻ വളരെ നല്ലതാണ്
ചക്കരക്കൊല്ലിയുടെ ഇല ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ വീതം ചൂടുവെള്ളത്തിൽ കലക്കി പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും .ചക്കരക്കൊല്ലിയുടെ ഇല ഉണക്കിപ്പൊടിച്ച് പശുവിൻപാലിൽ ചേർത്ത് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
ഞാവൽക്കുരു ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം ദിവസവും 2 നേരം പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
കിഴാർനെല്ലി സമൂലം ഇടിച്ച്‌പിഴിഞ്ഞ 15 മില്ലി നീരും 5 ഗ്രാം മഞ്ഞൾപ്പൊടിയും 10 മില്ലി തേനും ചേർത്ത് ദിവസവും ഭക്ഷണത്തിന് മുൻപ് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
കൂവളത്തിലയുടെ നീര് 15 മില്ലി വീതം ദദിവസവും കഴിച്ചാൽ പ്രമേഹം ശമിക്കും
30 ഗ്രാം ഉലുവ കഴുകി വൃത്തിയാക്കി ഒരു ഓട്ടു പാത്രത്തിലിട്ട് മുടത്തക്കവണ്ണം വെള്ളമൊഴിച്ച് 24മണിക്കൂർ കുതിർത്തതിനു ശേഷം ആ വെള്ളത്തിൽ തന്നെ അരച്ച് കാലത്ത് വെറുംവയറ്റിൽ കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും
വെളുത്തുള്ളി ചതച്ച് പാൽ കാച്ചി പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
ത്രിഫലതോടും മരമഞ്ഞൾതൊലിയും ദേവദാരം എന്നിവ കഷായം വെച്ച് തേൻ മേമ്പൊടിയായി ചേർത്ത് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
മുരിക്കിൻ തൊലി കഷായം വച്ച് തേൻ ചേർത്ത് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
വാളൻപുളി കുരുവിന്റെ തൊലി ഉണക്കിപ്പൊടിച്ച് മൂന്ന് ഗ്രാം വീതം തേനിൽ ചേർത്തു പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
പച്ച നെല്ലിക്കയുടെ നീരും പച്ചമഞ്ഞളിന്റെ നീരും കൂടി മൂന്ന് ഔൺസ് വീതം അതിരാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
മഞ്ഞൾ നെല്ലിക്ക അമൃത് എന്നിവ ഇടിച്ചുപിഴിഞ്ഞ നീര് വെറും വയറ്റിൽ പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
ആര്യവേപ്പില അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ എടുത്ത് വെള്ളത്തിൽ കലക്കി രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
ഏഴിലംപാല തൊലി കഷായംവെച്ച് തേനിൽ ചേർത്ത് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
ബ്രഹ്മി അരച്ച് കാച്ചിയ പാലിൽ കലക്കി പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
മാവിന്റെ തളിരില ഉണക്കിപൊടിച്ചത് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും