മരുന്നില്ലാതെ രക്തസമ്മർദ്ദം കുറയ്ക്കാൻ BP കുറയ്ക്കാൻ നാച്ചുറൽ മാർഗ്ഗങ്ങൾ
ഇക്കാലത്ത് ഒട്ടുമിക്കവരിലും കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം .ജീവിതശൈലി, മോശം ഭക്ഷണശീലം, മറ്റ് പല ഘടകങ്ങളും രക്തസമ്മർദ്ദം കൂടാൻ കാരണമാകാറുണ്ട്. രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുമ്പോള്‍ കുഴല്‍ഭിത്തികളിലുണ്ടാവുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം.ഹൃദയം സങ്കോചിച്ച് രക്തത്തെ ശക്തമായി പുറത്തേക്കു തള്ളുന്നതാണ് രക്തസമ്മര്‍ദത്തിനു പ്രധാന കാരണം.രക്തസമ്മർദ്ദം തുടക്കത്തിലേ നിയന്ത്രിച്ച് നിർത്തേണ്ടത് വളരെ അത്യാവശ്യമാണ് ഇല്ലങ്കിൽ ഹൃദ്രോഗം, ഹൃദയാഘാതം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലമുണ്ടാകാം
ശ്വാസം മുട്ടൽ ,കിതപ്പ് ,തലവേദന ,വിറയൽ ,കോപം ,ദാഹം ,മൂത്രതടസ്സം ,വസ്തുക്കളെ രണ്ടായി കാണുക എന്നീ രോഗലക്ഷണങ്ങൾ രക്തസമ്മർദ്ദം ഉള്ളവരിൽ കാണപ്പെടുന്നു
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഉണക്കമീൻ ,അച്ചാർ ,പപ്പടം എന്നിവ പരമാവധി ഒഴിവാക്കുക അതുപോലെ ഉപ്പ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക ,വറത്തതും പൊരിച്ചതുമായ ആഹാരങ്ങൾ പരമാവധി ഒഴിവാക്കുക ,ചായയും കാപ്പിയും പരമാവധി ഒഴിവാക്കുക ,കൊഴുപ്പു കൂടുതൽ അടങ്ങിയ മാംസങ്ങൾ ഒഴിവാക്കുക ,പുകവലിയും മദ്യപാനവും ഒഴിവാക്കുക ,പുളിയും എരിവുവും കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം ഒഴിവാക്കുക ,ശെരിയായ ആഹാരക്രമവും വ്യായാമവും ശീലമാക്കുക ,പഴവർഗ്ഗങ്ങളും ,പച്ചക്കറികളും ധാരാളം കഴിക്കുക ,അനുയോജ്യമായ മരുന്നുകൾ കൃത്യമായി കഴിക്കുക ഇടയ്ക്കിടെ രക്തസമ്മർദ്ദം പരിശോധിച്ച് ക്രമത്തിലാണെന്ന് ഉറപ്പ് വരുത്തുക .രക്തസമ്മർദ്ദം കുറയ്ക്കാൻ ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
വെളുത്തുള്ളിയും ,ഉലുവയും ,ജീരകവും തുല്യ അളവിൽ എടുത്ത് അരച്ച് കഴിക്കുക .അല്ലങ്കിൽ വെളുത്തുള്ളിയും ,ഉലുവയും ,ജീരകവും തുല്യ അളവിൽ എടുത്ത് വറത്തിട്ട് വെള്ളം തിളപ്പിച്ച് പതിവായി കുടിക്കുക
250 ഗ്രാം വെളുത്തുള്ളി തൊലികളഞ്ഞു കുപ്പിയിലാക്കി ഒരു കിലോ ചെറുതേനും ഒഴിച്ച് 40 ദിവസം വയ്ക്കുക 40 ദിവസത്തിന് ശേഷം 10 ഗ്രാം വീതം ദിവസവും ആഹാരത്തിന് ശേഷം കഴിക്കുക 3 മാസം തുടർച്ചായി കഴിച്ചാൽ രക്തസമ്മർദ്ദം കുറയും പിന്നീട് ഉണ്ടാകുകയുമില്ല
വെളുത്തുള്ളിയും ,മുരിങ്ങയിലയും ചേർത്ത് ചതച്ച് പാലിൽ ചേർത്ത് കാച്ചി ഒരു ഗ്ലാസ് വീതം ദിവസവും പതിവായി കഴിക്കുക
വെളുത്തുള്ളി ചതച്ചിട്ട് പാലുകാച്ചി സ്വല്പം പഞ്ചസാരയും ചേർത്ത് പതിവായി കഴിക്കുന്നതും രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്
മുരിങ്ങയുടെ ഇല അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ ദിവസവും കഴിക്കുക അല്ലങ്കിൽ മുരിങ്ങയിലയുടെ നീര് ഒരു ഔൺസ് വീതം രാവിലെ വെറുംവയറ്റിൽ കഴിക്കുക
കൂവളത്തിന്റെ തളിരില കഴിക്കുന്നതും രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ് കൂവളത്തിന്റെ രണ്ട് ഇലകൾ വീതം രാവിലെ വെറുംവയറ്റിൽ ചവച്ച് അരച്ച് 40 ദിവസം തുടർച്ചയായി കഴിക്കുക രക്തസമ്മർദ്ദം കുറയും
അമൽപൊരി വേര് ചതച്ചിട്ട് കാച്ചിയ പാൽ ഒരു ഗ്ലാസ് വീതം രാത്രിയിൽ ഭക്ഷണത്തിന് ശേഷം പതിവായി കഴിക്കുക
ത്രിഫലയും ,സർപ്പഗന്ധിയും ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ വീതം മോരിൽ ചേർത്ത് ആഹാരത്തോടൊപ്പം കഴിക്കുക
ജീരകവും ,ഉലുവയും പൊടിച്ച് കാപ്പിയിലിട്ട് പതിവായി കുടിക്കുക
തഴുതാമയുടെ ഇലയുടെ നീര് പതിവായി കഴിക്കുന്നതും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും .അതുപോലെ തഴുതാമ കറിവെച്ച് 40 ദിവസം തുടർച്ചയായി കഴിച്ചാൽ രക്തസമ്മർദ്ദം കുറയും