വായ്‌നാറ്റം ഇല്ലാതാക്കാൻ ചില പ്രകൃതിദത്ത മരുന്നുകൾ
വായിൽനിന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ദുർഗന്ധം വമിക്കുന്നതാണ് വായ്നാറ്റം .മോണരോഗം,വായിലെ വ്രണം,കേടുവന്ന പല്ലുകൾ,വായിൽ നടത്തിയ ശസ്ത്രക്രിയമായും ബന്ധപ്പെട്ട് വായിലുണ്ടാകാവുന്ന മുറിവുകൾ ,കുടൽ രോഗങ്ങൾ ,മലബന്ധം ,ആമാശയരോഗങ്ങൾ തുടങ്ങിയവ വായ്നാറ്റത്തിനു കാരണമായേക്കാം.വായ്‌നാറ്റം ഇല്ലാതാക്കാൻ ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
ജാതിപത്രി ഇട്ട് വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവശ്യം കവിൾകൊള്ളുക വായ്‌നാറ്റം ശമിക്കും അതേപോലെ അടയ്ക്ക ചതച്ച് വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവശ്യം കവിൾകൊണ്ടാലും വായ്നാറ്റം ശമിക്കും
വയമ്പ് ,ചന്ദനം ,പെരുംജീരകം ,രാമച്ചം ,ഉപ്പ് എന്നിവ ഇട്ട് വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവശ്യം കവിൾ കൊള്ളുക വായ്നാറ്റം മാറും
കടലാടിയുടെ ഇല (വലിയ കടലാടി ) 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 800 മില്ലിയാക്കി വറ്റിച്ച് ദിവസം പലപ്രാവിശ്യമായി ഇത് കഴിക്കുക വായ്‌നാറ്റം മാറും
ത്രിഫലപ്പൊടി മോരിൽ കലക്കി രാവിലെയും വൈകിട്ടും കവിൾകൊള്ളുകയും ഉള്ളിൽ കഴിക്കുകയും ചെയ്യുക വായ്നാറ്റം മാറും
ഗരുഡകൊടിയുടെ 10 ഗ്രാം ഇല 400 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 300 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം ദിവസം മൂന്നുനേരം ഒരാഴ്ച്ച കഴിക്കുക വായ്‌നാറ്റം മാറും
കാടിയിൽ ഇന്തുപ്പ് ചേർത്ത് ദിവസം പലപ്രാവശ്യം വായിൽ കൊള്ളുക വായ്നാറ്റം മാറും
റോസ് വാട്ടറിൽ നാരങ്ങാനീര് ചേർത്ത് രാവിലെയും വൈകിട്ടും പതിവായി കവിൾ കൊള്ളുക വായ്നാറ്റം മാറും