മുലപ്പാൽ ഇരട്ടിയാക്കാൻ പ്രകൃതിദത്ത മരുന്നുകൾ
കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവിശ്യമായിട്ടുള്ള ഒന്നാണ് മുലപ്പാൽ .കുഞ്ഞിന് കുറഞ്ഞത് ആറ് മാസമെങ്കിലും മുലപ്പാൽ കൊടുക്കണം കാരണം അത്രയ്‌ക് ആരോഗ്യഗുണങ്ങളാണ് കുഞ്ഞിന് മുലപ്പാൽ നൽകുന്നതിലൂടെ കിട്ടുന്നത് .കുഞ്ഞിന്റെ ശരിയായ വളർച്ച, രോഗപ്രതിരോധശേഷി, ബുദ്ധിവികാസം എന്നിവയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ ആഹാരം മുലപ്പാലാണ് .എന്നാൽ അമ്മയ്ക്ക് മുലപ്പാൽ കുറവാണെങ്കിൽ എന്തു ചെയ്യും.പ്രസവം കഴിഞ്ഞ അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുലപ്പാൽ ഇല്ലായ്മവളരെ പെട്ടന്ന് മുലപ്പാൽ വർധിപ്പിക്കാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരിചയപ്പെടാം
10 ഗ്രാം നായ്കരുണ പരിപ്പ് പൊടിച്ചത് ഒരു ഗ്ലാസ് പാലിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ 3 ആഴ്ച കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും
ശതാവരിയുടെ കിഴങ്ങു ഉണക്കിപ്പൊടിച്ച് രണ്ട് സ്പൂൺ വീതം പാലിൽ കലക്കി ദിവസവും കഴിക്കുക
ചക്കക്കുരു ഉണക്കിപ്പൊടിച്ച് 20 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ ചേർത്ത് 3 ആഴ്ച കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും
അര ഔൺസ് തേൻ വീതം ദിവസവും കഴിക്കുക
നാടൻ മാങ്ങയുടെ അണ്ടി ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം ചെറുതേനിൽ ചേർത്ത് പതിവായി കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും
വെളുത്തുള്ളി നെയ്യിൽ വഴറ്റിയ ശേഷം ഉടച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും
പപ്പായ ദിവസവും ആഹാരത്തിന് ശേഷം കഴിക്കുക
ഉലുവകഞ്ഞി ദിവസവും കഴിക്കുക
മുരിങ്ങയുടെ ഇല വേവിച്ച് പതിവായി കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും
തവിടും ശർക്കരയും ചേർത്ത് കുറുക്കി ദിവസവും കഴിക്കുക
ഞൊട്ടാഞൊടിയൻ സമൂലം കഞ്ഞിവെള്ളത്തിൽ അരച്ച് മുലകളിൽ പുരട്ടുക ഒന്നര മണിക്കൂറിന് ശേഷം കഴുകിക്കളയാം ദിവസം രണ്ടുനേരം
പുരട്ടണം മുലപ്പാൽ വർദ്ധിക്കും .ഇതേപോലെ മുത്തങ്ങയുടെ കിഴങ്ങു അരച്ച് മുലയിൽ പുരട്ടിയാലും മുലപ്പാൽ വർദ്ധിക്കും
കൊത്തമ്പാലരിയും ഉലുവയും പൊടിച്ച് പാലിൽ ചേർത്ത് ദിവസവും കഴിക്കുക
പരുത്തിവേര് അരച്ച് അരിക്കാടിയിൽ ചേർത്ത് കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും
ചെറൂളയും ഉഴുന്നും ചേർത്ത് പാൽകഷായമുണ്ടാക്കി കഴിക്കുക
തേങ്ങാ ചിരകിയതും ,ഉള്ളി ചതച്ചതും ചേർത്ത് കഞ്ഞിവച്ച് പതിവായി കുടിച്ചാൽ മുലപ്പാൽ വർദ്ധിക്കും
മുലപ്പാൽ ദുഷിച്ചാൽ
കൂവളത്തിന്റെ വേര് അരച്ച് മുലയിൽ പുരട്ടുക ഒന്നര മണിക്കൂറിന് ശേഷം കഴുകിക്കളയാം ദിവസം രണ്ടുനേരം പുരട്ടണം കുറച്ചുദിവസം പതിവായി ചെയ്താൽ മുലപ്പാൽ ശുദ്ധിയാകും
ചന്ദനം അരച്ച് പഞ്ചസാരയും ചേർത്ത് ദിവസവും കഴിച്ചാൽ മുലപ്പാൽ ശുദ്ധിയാകും
അരത്ത ,ഇരട്ടിമധുരം ,നന്നാറി എന്നിവ കുറുന്തോട്ടി കഷായത്തിൽ അരച്ച് മുലയിൽ പുരട്ടുക ഒന്നര മണിക്കൂറിന് ശേഷം കഴുകിക്കളയാം ദിവസം രണ്ടുനേരം പുരട്ടണം കുറച്ചുദിവസം പതിവായി ചെയ്താൽ മുലപ്പാൽ ശുദ്ധിയാകും
ഇരട്ടിമധുരം ,അതിവിടയം ,ജീരകം ,മുത്തങ്ങ എന്നിവ തുല്യ അളവിൽ അരച്ച് മുലയിൽ പുരട്ടുക ഒന്നര മണിക്കൂറിന് ശേഷം കഴുകിക്കളയാം ദിവസം രണ്ടുനേരം പുരട്ടണം കുറച്ചുദിവസം പതിവായി ചെയ്താൽ മുലപ്പാൽ ശുദ്ധിയാകും
ശതകുപ്പ ,ദേവതാരം എന്നിവ കുറുന്തോട്ടി കഷായത്തിൽ അരച്ച് മുലയിൽ പുരട്ടുക ഒന്നര മണിക്കൂറിന് ശേഷം കഴുകിക്കളയാം ദിവസം രണ്ടുനേരം പുരട്ടണം കുറച്ചുദിവസം പതിവായി ചെയ്താൽ മുലപ്പാൽ ശുദ്ധിയാകും
മുലപ്പാൽ വറ്റിക്കാൻ
പിച്ചകത്തിന്റെ പൂവ് അരച്ച് മൂന്നോ നാലോ ദിവസം മുലകളിൽ പുരട്ടിയാൽ മുലപ്പാൽ വറ്റും
വെള്ളപയർ അരച്ച് മുലകളിൽ പുരട്ടുക മുലപ്പാൽ വറ്റും
ആവണക്കില വാട്ടി മുലകളിൽ വച്ച് ബ്രാസിയർ ധരിക്കുക ഇതേപോലെ വെറ്റില മുലകളിൽ വച്ച് ബ്രാസിയർ ധരിക്കുക മുലപ്പാൽ വറ്റും
Tags:
Ottamoolikal