ശരീരം ചുട്ടുനീറ്റൽ കൈകാൽ പുകച്ചിൽ എന്നിവ മാറാൻ പ്രകൃതിദത്ത മരുന്ന്
ഒരുപാട് പേരിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ചുട്ടുപുകച്ചിൽ .ചിലർക്ക് ശരീരം മുഴുവൻ ചുട്ടുപുകച്ചിലും ചിലർക്ക് കാലിന്റെ അടിഭാഗത്തും .ചിലർക്ക് അരയ്ക്കു കീഴ്‌പ്പോട്ട് .ഉള്ളം കയ്യിൽ ചുട്ടുപുകച്ചിൽ അങ്ങനെ പലർക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത് .ചില രോഗങ്ങളുടെ ഭാഗമായും അന്തരീക്ഷ ഊഷ്മാവ് വർധിക്കുമ്പോഴും ഇത്തരത്തിൽ ചുട്ടുപുകച്ചിൽ അനുഭവപ്പെടാം .ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അത് പരിഹരിക്കാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരിചയപ്പെടാം
നറുനീണ്ടിക്കിഴങ്ങ്,ശതാവരിക്കിഴങ്ങ്,രാമച്ചം ,ഇരുവേലി ഇവ തുല്ല്യ അളവിൽ എടുത്ത് അരച്ച് പശുവിൻ പാലിൽ കലക്കി ശരീരത്ത് ചുട്ടുപുകച്ചിലുള്ള ഭാഗത്ത് പുരട്ടുക ഉണങ്ങിയതിന് ശേഷം കഴുകികളായാം തുടർച്ചയായി രണ്ട് ആഴ്ച ചെയ്താൽ ശരീരത്തിലുണ്ടാകുന്ന ചുട്ടുപുകച്ചിൽ മാറും
കരിക്കിൻ വെള്ളത്തിൽ മഞ്ഞൾപ്പൊടിയും കുറച്ച് ചുണ്ണാമ്പുവെള്ളവും ചേർത്ത് പുരട്ടിയാൽ ചുട്ടുപുകച്ചിൽ മാറും
ഉലുവയൊ,കടുകോ നന്നായി അരച്ച് ശരീരത്തിൽ പൂശുന്നതും ശരീരത്തിലുണ്ടാകുന്ന ചുട്ടുപുകച്ചിൽ മാറും
നറുനീണ്ടിക്കിഴങ്ങ് ചതച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും,ശതാവരിക്കിഴാങ്ങിന്റെ നീര് തേൻ ചേർത്ത് കഴിക്കുന്നതും ശരീരത്തിലുണ്ടാകുന്ന ചുട്ടുപുകച്ചിൽ ഇല്ലാതാക്കാൻ സഹായിക്കും
തൈരിൽ കൽക്കണ്ടം പൊടിച്ച് ചേർത്ത് കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന ചുട്ടുപുകച്ചിൽ മാറും