ഈസ്നോഫീലിയയ്ക്കുള്ള പ്രകൃതിദത്ത പ്രതിവിധി പരിചയപ്പെടാം
പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ കാണപ്പെടുന്ന ഒരു രോഗമാണിത് .രക്തത്തിലെ ഒരു ഘടകമായ ഇസ്നോഫീല്‍സിന്റെ അളവ് വർധിച്ചു കാണുന്ന അവസ്ഥയാണ്.സാധാരണ ഇതിന്റെ അളവ് 3 മുതൽ 4 ശതമാനം വരെയാണ് ഈ അളവിൽനിന്നും ഇസ്നോഫിൽസ് കൂടുമ്പോൾ രോഗം പ്രകടമാകുന്നു .മിക്കവരിലും തുമ്മലാണ് പ്രധാന രോഗലക്ഷണം പ്രത്യേകിച്ച് രാവിലെ ഉറങ്ങി എഴുനേൽക്കുമ്പോൾ തുടർച്ചയായി ഉള്ള തുമ്മൽ കൂടാതെ ചുമ ,തൊണ്ടവേദന ,വായ ചൊറിച്ചിൽ ,നെഞ്ചുവേദന ,ക്ഷീണം ,ശ്വാസവിമ്മിട്ടം തുടങ്ങിയവയാണ് മറ്റ് രോഗലക്ഷണങ്ങൾ ഈസ്നോഫീലിയയ്ക്കുള്ള പ്രകൃതിദത്ത പ്രതിവിധി പരിചയപ്പെടാം
50 ഗ്രാം വേപ്പിൻപട്ട ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 100 മില്ലിയാക്കി വറ്റിച്ച് അരിച്ചെടുത്ത് 25 മില്ലി വീതം രാവിലെയും വൈകിട്ടും ഭക്ഷണത്തിന് ശേഷം കുറച്ചുനാൾ പതിവായി കഴിക്കുക
കണ്ടകരിച്ചുണ്ട ,വേപ്പില ,വരട്ടുമഞ്ഞൾ ഇവ നന്നായി പൊടിച്ച് ചൂടുവെള്ളത്തിൽ പതിവായി കുറച്ചുനാൾ കഴിക്കുക
ആടലോടകത്തിന്റെ വേര് ,ത്രികടു ,ദശമൂലം എന്നിവ തുല്യ അളവിൽ എടുത്ത് കഷായം വെച്ച് തേനും ചേർത്ത് കുറച്ചുനാൾ പതിവായി കഴിക്കുക
കുരുമുളക് കഷായം വച്ച് കൽക്കണ്ടവും പാലും ചേർത്ത് കുറച്ചുനാൾ പതിവായി കഴിക്കുക
ചുവന്നുള്ളിയുടെ നീര് മുലപ്പാലും ചേർത്ത് നസ്യം ചെയ്യുക