മുറിവ് പെട്ടന്ന് ഉണങ്ങാൻ സഹായിക്കുന്ന പച്ചമരുന്നുകൾ
ദൈനംദിന ജീവിതത്തിൽ ആർക്ക് എപ്പോൾ വേണമെങ്കിലും ശരീരത്തിന്റെ ഏതുഭാഗങ്ങളിലും മുറിവുകൾ ഉണ്ടാകാം സാരമല്ലാത്ത ചെറിയ ചെറിയ മുറിവുകൾ നമുക്ക് വീട്ടിൽ തന്നെ പരിഹരിക്കാം എന്നാൽ ആഴമേറിയ മുറിവുകൾ ഉണ്ടായാൽ അടിയന്തര വൈദ്യസഹായം തേടണം
ശരീരത്തിൽ മുറിവുണ്ടായാൽ മുറിക്കൂട്ടി ,ഇലമരുന്ന് എന്നപേരിലും അറിയപ്പെടും ഇതിന്റെ ഇല അരച്ച് മുറിവിൽ വച്ച് കെട്ടിയാൽ മുറിവ് വേഗം സുഖപ്പെടും
ശരീരത്തിൽ മുറിവുണ്ടായാൽ മുറിവുണങ്ങാൻ ഏറ്റവും നല്ല മരുന്നാണ് വിശല്യകരണി,ശിവമൂലി, വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നീ പേരുകളിലും അറിയപ്പെടും ഇതിന്റെ ഇലയുടെ നീര് മുറിവുകളിൽ പുരട്ടിയാൽ എത്ര വലിയ മുറിവും വേഗന് സുഖപ്പെടും മാത്രമല്ല ജന്തുക്കളുടെ കടി, മുറിവു് എന്നിവയുടെ ചികിൽസക്ക് വളരെ നല്ലതാണ്
നറുനീണ്ടിയുടെ കിഴങ്ങ് അരച്ച് മുറിവിൽ പുരട്ടിയാൽ മുറിവ് വേഗം സുഖപ്പെടും
ആനക്കുറുതോട്ടിയുടെ വേര് ചതച്ച നീര് മുറിവിൽ പുരട്ടുന്നത് മുറിവ് വേഗം സുഖപ്പെടാൻ സഹായിക്കും
വേപ്പിലയും ,എള്ളും ,തേനും ചേർത്ത് അരച്ച് മുറിവിൽ പുരട്ടുക മുറിവ് വേഗം സുഖപ്പെടും
തൊട്ടാവാടിയും മഞ്ഞളും ചേർത്തരച്ച് മുറിവിൽ പുരട്ടുക
മഞ്ഞൾ അരച്ച് ചെറുതേനിൽ ചാലിച്ച് പുരട്ടിയാലും മുറിവുകൾ പെട്ടന്ന് ഉണങ്ങും
മുക്കുറ്റി വെള്ളം തൊടാതെ അരച്ച് മുറിവിൽ വച്ച് കെട്ടുകക മുറിവ് പെട്ടന്ന് ഉണങ്ങും മുറിവ് നനയ്ക്കാൻ പാടില്ല
പഞ്ചസാര പൊടിച്ച് മുറിവിൽ വച്ച് കെട്ടിയാൽ രക്തസ്രാവം പെട്ടന്ന് നിൽക്കുകയും മുറിവ് ഉണങ്ങുകയും ചെയ്യും