ആര്‍ത്തവ വേദന പരിഹരിക്കാനുളള വീട്ടുവൈദ്യം
സ്ത്രീ ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയയാണ് ആർത്തവം .28 ദിവസങ്ങൾ കൂടുമ്പോഴാണ് ആരോഗ്യവതികളായ സ്ത്രീകളിൽ ആർത്തവം ഉണ്ടാകുന്നത് .സ്ത്രീകളെ സംബന്ധിച്ച് ആർത്തവദിനങ്ങൾ വളരെ പ്രയാസം നിറഞ്ഞതാണ് .മിക്ക സ്ത്രീകളെയും അലട്ടുന്ന ഒന്നാണ് ആർത്തവ സമയത്തുണ്ടാകുന്ന വേദന ഈ ദിവസങ്ങളിലെ വേദന പലർക്കും പേടിസ്വപ്നമാണ് .ആര്‍ത്തവ വേദന പരിഹരിക്കാനുളള ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം
ഉലുവ വറുത്ത് വെള്ളം തിളപ്പിച്ച് ആർത്തവ ദിവസങ്ങളിൽ പതിവായി കുടിക്കുന്നത് ആർത്തവവേദന ഇല്ലാതാക്കാൻ സഹായിക്കും
കറ്റാർവാഴ നീര് പഞ്ചസാരയും ചേർത്ത് ഒരൗൺസ് വീതം രണ്ടുനേരം കഴിച്ചാൽ ആർത്തവ സമയത്തെ വയറുവേദന മാറും
ഉമ്മം സമൂലം ഇട്ട് വെള്ളം തിളപ്പിച്ച് നാഭിയിൽ ആവി പിടിച്ചാൽ ആർത്തവ വേദന മാറുന്നതാണ്
അയമോദകമോ ,പുതിനയിലയോ ഇട്ട് വെള്ളം തിളപ്പിച്ച് ഇടവിട്ട് കുടിക്കുക ആർത്തവ സമയത്തെ വയറുവേദന മാറും
ത്രിഫല ചൂർണ്ണം ശർക്കരയും ചേർത്ത് ഒരു നെല്ലിക്ക വലിപ്പത്തിൽ വൈകുന്നേരം പതിവായി കഴിക്കുക ആർത്തവ വേദന ഇല്ലാതാകും
കീഴാർനെല്ലി സമൂലം അരച്ച് വരട്ടുമഞ്ഞളും പൊടിച്ചുചേർത്ത് കഴിക്കുക ആർത്തവ വേദന മാറും
ഒരു ടീസ്പൂൺ സുകുമാരം നെയ്യ് വൈകുന്നേരം പതിവായി കഴിച്ചാൽ ആർത്തവ വേദന ഇല്ലാതാകും
എള്ള് പൊടിച്ച് ചൂടുവെള്ളത്തിൽ ചേർത്ത് രണ്ടോ മൂന്നോ തവണ കഴിച്ചാൽ ആർത്തവ സമയത്തെ വയറുവേദന മാറും
ഒരൗൺസ് പാവയ്ക്ക നീരിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് പതിവായി കഴിക്കുക ആർത്തവ വേദന ഇല്ലാതാകും
മുരിങ്ങയിലയുടെ നീര് ഒരൗൺസ് വീതം രാവിലെ പതിവായി കഴിക്കുക ആർത്തവ വേദന ഇല്ലാതാകും