തുമ്മൽ മാറുന്നതിന് പ്രകൃതിദത്ത മരുന്ന്
ദിവസത്തിൽ ഒന്നോ രണ്ടോ തവണ മിക്കവരും തുമ്മാറുണ്ട് അഴുക്ക്, പുക, പൊടി തുടങ്ങിയ വസ്തുക്കൾ മൂക്കിലേക്ക് കടക്കുമ്പോൾ അവയെ പറം തള്ളാൻ ശരീരത്തിന്റെ ഒരു പ്രധിരോധ സംവിധാനമാണ് തുമ്മൽ .ശ്വാസകോശത്തിൽ നിന്ന് വായുവിനെ അതിശക്തിയായി പുറന്തള്ളുന്ന പ്രക്രിയയാണ് തുമ്മൽ.നാം തുമ്മുമ്പോൾ നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒരു നിമിഷത്തേക്കു നിർത്തപ്പെടുന്നു.തുമ്മി കഴിഞ്ഞു വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു .നിർത്താതെ കുറച്ചുസമയം തുമ്മിയാൽ നമ്മൾ ക്ഷീണിതരാകും കാരണം നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ തുടർച്ചയായി നിറുത്തുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.എന്നാൽ നിർത്താതെയുള്ള തുമ്മൽ അനുഭവിക്കുന്നവർ ധാരാളമുണ്ട്.അലർജി ,കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം ,ജലദോഷം തുടങ്ങിയ കാരണങ്ങൾ കൊണ്ട് തുമ്മലുണ്ടാകാം .ഇതിന് പ്രതിവിധിയായി പല മാർഗ്ഗങ്ങളും പഴമാക്കാർ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. അലോപ്പതി മരുന്നുകളുടെ സഹായമില്ലാതെ വീട്ടിലിരുന്ന് തന്നെ തുമ്മലിനെ നേരിടാം
ചുവന്ന തുളസിയുടെ ഇലയുടെ നീരും അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ തേച്ചാൽ തുമ്മൽ മാറും
10 ഗ്രാം ചെറിയ ആടലോടകത്തിന്റെ ഇല 100 മില്ലി വെളിച്ചെണ്ണയിൽ മൂപ്പിച്ച് പതിവായി തലയിൽ തേച്ചാൽ തുമ്മൽ ജലദോഷം എന്നിവ മാറും
കരിനൊച്ചിയിലയുടെ നീരും അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് എണ്ണ കാച്ചി തലയിൽ തേച്ചാൽ തുമ്മൽ മാറും
50 ഗ്രാം വേപ്പിൻതൊലിയും 50 ഗ്രാം ഏലത്തരിയും ചതച്ച് 100 ഗ്രാം വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേച്ച് കുളിച്ചാൽ തുമ്മൽ മാറും
കടലാടിയുടെ ഇലയുടെ നീരോ ,ഇഞ്ചി നീരോ മൂക്കിനകത്ത് ദശയിൽ പുരട്ടിയാൽ തുമ്മൽ മാറും
വേപ്പെണ്ണ തലയിൽ തേച്ച് കുളിച്ചാലും തുമ്മൽ മാറും
ഇരട്ടിമധുരവും ,പൂവാംകുറുന്തലും ചതച്ച് വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ തേയ്ക്കുന്നത് തുമ്മൽ ഇല്ലാതാക്കാൻ ഗുണകരമാണ്
രക്തചന്ദനവും ,പച്ചകർപ്പൂരവും ചേർത്ത് എണ്ണകാച്ചി തലയിൽ തേച്ചാൽ തുമ്മൽ മാറും
വാതം കൊല്ലിയുടെ വേര് കഴുകി വൃത്തിയാക്കി ചതച്ച് തുണിയിൽ കിഴികെട്ടി ദിവസം പല പ്രാവിശ്യം മൂക്കിൽ വലിക്കുക തുമ്മൽ മാറും