തലനീരിറക്കം, നീർവീഴ്ച, നീരിളക്കം മാറാൻ പ്രകൃതിദത്ത മരുന്ന്
മിക്കവരിലും കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് തലനീരിറക്കം .ശിരസ്സിൽ അധികമായി കഫം ഉണ്ടാകുന്നതും ഈ കഫം ദുഷിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇറങ്ങുമ്പോൾ ശരീരത്തിന്റെ ഒരൊരോ ഭാഗങ്ങളിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണ് തലനീരിറക്കം .വിട്ടുമാറാത്ത ജലദോഷം ,ചുമ ,കഫക്കെട്ട് ,പനിക്കുന്നതുപോലെ തോന്നുക ,ദഹനക്കുറവ് ,അരുചി ,ഗ്യാസ്ട്രബിൾ ,മലബന്ധം ,തലവേദന ,തുമ്മൽ ,മൂക്കടപ്പ് ,വായിൽ കയ്പ്പ് തോന്നുക ,വായിലെ തൊലി പോകുക ,കഴുത്തിലും കഴുത്തിന് പുറകിലും ,തോൾ സന്ധി ,നട്ടെല്ല് ,അരക്കെട്ട് ,കൈകാൽ മുട്ടുകൾ കണങ്കാൽ എന്നിവിടങ്ങളിൽ നീരും വേദനയും ,ഉണ്ടാകുക ,ദേഹത്ത് ചൊറിച്ചിൽ ,നീല നിറത്തിലുള്ള പാടുകൾ ,കുരുക്കൾ;തുടങ്ങിയ രോഗലക്ഷണങ്ങളാണ് തലനീരിറക്കത്തിന്
തലയിൽ എണ്ണ തേച്ചുകൊണ്ട് വെയിൽകൊള്ളുക ,അതുപോലെ തലയിൽ സ്ഥിരമായി കാച്ചിയ എണ്ണ ഉപയോഗിക്കുന്നവരിൽ കാരണം കാച്ചിയ എണ്ണയിൽ കൂടുതലും തണുപ്പുള്ള മരുന്നുകളാണ് ചേർക്കുന്നത് ,സമയം തെറ്റി കുളിക്കുക .അതായത് രാത്രിയിൽ കുളിക്കുക ,കുളിച്ചതിന് ശേഷം തല നന്നായി തോർത്താതിരിക്കുക ,സ്ഥിരമായി കാറ്റ് കൊള്ളുക തുടങ്ങിയവ തലനീരിറക്കം ഉണ്ടാകാനുള്ള കാരണങ്ങളാണ്
കൊട്ടം ചന്ദനം എന്നിവ ചുവന്ന തുളസിയുടെ നീരിൽ അരച്ച് വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ തലനീരിറക്കം മാറും
നെല്ലിക്കാത്തോട് ,വാളന്‍പുളിയിലയുടെ ഞരമ്പ്,മുത്തങ്ങാക്കിഴങ്ങ് എന്നിവ തുല്യ അളവിൽ എടുത്ത് കരിനൊച്ചിയിലയുടെ നീരിൽ അരച്ച് വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ തലനീരിറക്കം മാറും ( എത്ര എണ്ണയായണോ കാച്ചാൻ എടുക്കുന്നത് അതിന്റെ ഇരട്ടി കരിനൊച്ചിയിലയുടെ നീരിൽ വേണം നെല്ലിക്കാത്തോട് ,വാളന്‍പുളിയിലയുടെ ഞരമ്പ്,മുത്തങ്ങാക്കിഴങ്ങ് എന്നിവ അരയ്ക്കാൻ )
തലനീരിറക്കം ഉള്ളവർ ചുക്കും കുരുമുളകും ചേർത്ത് കാപ്പിയുണ്ടാക്കി കുടിക്കുക കുളികഴിഞ്ഞ് രാസ്നാദിപ്പൊടി തലയിൽ തിരുമ്മുക