വയറുകടി പെട്ടന്ന് ഇല്ലാതാക്കാൻ പ്രകൃതിദത്ത മരുന്ന്
വൻകുടലിനെ ബാധിക്കുന്നതും വേഗം പടരുന്നതുമായ ഒരു ഭക്ഷ്യജന്യ രോഗമാണ് വയറുകടി.വയറുവേദനയോടൊപ്പം കൂടെകൂടെ മലമൂത്ര വിസർജനത്തിന് തോന്നുകകയും ചെയ്യും .എന്നാൽ മലമൂത്ര വിസർജന സമയത്ത് മലം തീരെ കുറവും മലത്തോടൊപ്പം കഫവും രക്തവും പോകുകയും ചെയ്യും വയറുകടി പെട്ടന്ന് മാറാനുള്ള ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
കൂവളത്തിന്റെ പച്ചക്കായ് ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം ചെറുതേനും ചേർത്ത് ദിവസം മുന്ന് നേരം കഴിക്കുക വയറുകടി പെട്ടന്ന് മാറാൻ നല്ലൊരു മരുന്നാണ്
മാതളനാരകത്തിന്റെ തോട് കഷായം വച്ച് കുറച്ച് തേനും ചേർത്ത് ദിവസം മൂന്ന് നേരം കഴിക്കുക വയറുകടി പെട്ടന്ന് ശമിക്കും
കറിവേപ്പിന്റെ തളിരില അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ദിവസം മുന്ന് നേരം കഴിക്കുക വയറുകടി ശമിക്കും
ശതാവരിയുടെ കിഴങ്ങ് അരച്ച് പാലിൽ കലക്കി കഴിക്കുന്നതും വയറുകടി മാറാൻ നല്ല മരുന്നാണ്
പറങ്കിമാവിന്റെ തളിരില ഉപ്പും ചേർത്ത് അരച്ച് ദിവസം രണ്ടോ മൂന്നോ തവണ കഴിച്ചാൽ വയറുകടി ശമിക്കും അതുപോലെ പറങ്കിമാവിന്റെ തൊലി ചതച്ച് നീരെടുത്ത് ഉപ്പും ചേർത്ത് കഴിക്കുന്നതം വയറുകടി മാറാൻ നല്ല മരുന്നാണ്
നിലമ്പുളി സമൂലം അരച്ച് മോരിൽ കലക്കി ദിവസം മൂന്നുനേരം കഴിക്കുക വയറുകടി മാറും
ഉലുവയും ജീരകവും അരച്ച് തൈരിൽ ചേർത്ത് കഴിക്കുക വയറുകടി ശമിക്കും
ആനച്ചുവടി അരച്ച് കഞ്ഞിവെന്ത് കുടിച്ചാൽ വയറുകടി ശമിക്കും
കട്ടൻ ചായയിൽ അരമുറി ചെറുനാരങ്ങയുടെ നീരും സ്വല്പം ഉപ്പും ചേർത്ത് കഴിക്കുന്നത് വയറുകടി മാറാൻ നല്ലതാണ്
പാണലിന്റെ തളിരിലയും ,പേരയുടെ തളിരിലയും അരച്ച് മോരിൽ കലക്കി ദിവസം മൂന്നുനേരം കഴിച്ചാൽ വയറുകടി ശമിക്കും
ആട്ടിൻപാലിൽ മുത്തങ്ങക്കിഴങ്ങ് ഇട്ട് കാച്ചി കുറുക്കി കഴിക്കുക വയറുകടി ശമിക്കും
പെരുങ്ങലത്തിന്റെ പൂവും ,കായും ,തളിരിലയും വറത്ത് പൊടിച്ച് ചെറുതേനിൽ ചാലിച്ച് കഴിച്ചാൽ വയറുകടി ശമിക്കും
അതിവിടയം ,ജാതിക്ക എന്നിവ അരച്ച് തേനിൽ ചാലിച്ച് കഴിക്കുന്നതും വയറുകടി മാറാൻ നല്ല മരുന്നാണ്
ഒരുപിടി കറിവേപ്പില അരച്ച് ഒരു മുട്ടയും ചേർത്ത് പച്ചയ്‌ക്കോ പൊരിച്ചോ കഴിക്കുന്നത് വയറുകടി മാറാൻ നല്ല മരുന്നാണ്
കുട്ടികൾക്ക് ഉണ്ടാകുന്ന വയറുകടിക്ക്
മുത്തങ്ങാക്കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന വയറുകടി ശമിക്കും
മായക്കാ പൊടിച്ച് സ്വല്പം തേനും ചേർത്ത് ദിവസം മൂന്ന് നേരം കുട്ടികൾക്ക് കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന വയറുകടി മാറും