സ്‌തന രോഗങ്ങൾ അകറ്റാൻ പ്രകൃതിദത്ത മരുന്ന്
പ്രസവശേഷം കുഞ്ഞിന് മുല കൊടുക്കാൻ തുടങ്ങുമ്പോൾ ചിലരിൽ ചില പ്രത്യേക രോഗങ്ങൾ മുലയിൽ ഉണ്ടാകാറുണ്ട് .സ്തനങ്ങളിൽ കല്ലിപ്പും വേദനയും ,മുലഞെട്ട് വിള്ളുക തുടങ്ങിയവ ഇതുമൂലം കുഞ്ഞിന് മുല കൊടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകാം ഇങ്ങനെയുള്ള അവസരത്തിൽ വീട്ടിൽത്തന്നെ ചെയ്യാൻ പറ്റിയ പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
ആവണക്കിൻ പരിപ്പ് പാലും ചേർത്ത് അരച്ച് ചൂടാക്കി ചെറിയ ചൂടോടെ മുലയിൽ പുരട്ടുക ഉണങ്ങിയ ശേഷം കഴുകിക്കളയാം മുലയിലെ നീരും ,വേദനയും ,ചുവപ്പുനിറവും എന്നിവ മാറാൻ നല്ലതാണ്
രാമച്ചവും ,ചന്ദനവും ചേർത്തരച്ച് പുരട്ടുന്നത് മുലയിലുണ്ടാകുന്ന നീര് ,മുലവിള്ളൽ എന്നിവ മാറാൻ നല്ലതാണ്
പൊൻകാരം പൊടിച്ച് നെയ്യിൽ ചേർത്ത് പുരട്ടുന്നത് മുലക്കണ്ണ് വിള്ളുന്നത് മാറാൻ നാല്ലതാണ്
എള്ള് പാലും ചേർത്ത് നന്നായി അരച്ച് പുരട്ടുന്നത് മുലയിലുണ്ടാകുന്ന നീരും വേദനയും മാറാൻ നല്ലതാണ്
കടുക്ക ,ചുക്ക് എന്നിവയിൽ ഏതെങ്കിലും ഒന്ന് പൊടിച്ച് ശർക്കരയും ചേർത്ത് കഴിക്കുന്നത് മുലയിലുണ്ടാകുന്ന നീര് മാറാൻ നല്ലതാണ്
ഇരട്ടിമധുരവും ,വായമ്പും ഒരേ അളവിൽ എടുത്ത് അരച്ച് മുലകളിൽ പുരട്ടി ഉണങ്ങുമ്പോൾ അരിക്കാടികൊണ്ട് കഴുകിക്കളയുക മുലയിലെ നീരും ,വേദനയും ,ചുവപ്പുനിറവും എന്നിവ മാറാൻ നല്ലതാണ്
Tags:
Ottamoolikal