എന്താണ് ഉരുക്ക് വെളിച്ചെണ്ണ ഉരുക്ക് വെളിച്ചെണ്ണയുടെ ഗുണങ്ങൾ
പണ്ടുകാലത്ത് വെളിച്ചെണ്ണ എന്നാൽ ഉരുക്ക് വെളിച്ചെണ്ണ മാത്രമായിരുന്നു .നാളികേരത്തിന്റെ ഗുണങ്ങൾ ഒട്ടുംതന്നെ നഷ്ടപ്പെടാതെ തലമുറകളായി തുടർന്നുവന്ന രീതിയുടെ ഫലമാണ് ഉരുക്കുവെളിച്ചണ്ണ. ഇതിന് വെന്ത വെളിച്ചണ്ണ എന്നും പേര് പറയാറുണ്ട് .അല്പം മെനക്കെടാമെങ്ങിൽ നമുക്ക് തന്നെ നമുക്ക് തന്നെ തയാറാക്കാവുന്നതേയുള്ളു .ഉരുക്ക് വെളിച്ചണ്ണയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരും തയാറാക്കി ഉപയോഗിക്കും .രണ്ട് തേങ്ങയുടെ പാലെങ്കിലും വേണം 200 മില്ലി വെളിച്ചെണ്ണ തയാറാക്കാൻ
തേങ്ങാ ചിരകിയെടുത്ത ശേഷം ഞെരുടി പിഴിഞ്ഞ് പാലെടുത്ത് ഉരലിപോലെ കട്ടിയുള്ള പാത്രത്തിൽ അടുപ്പിൽ വച്ച് ചൂടാക്കും .കുറെ സമയത്തിന് ശേഷം മുകളിൽ എണ്ണയും അടിയിൽ കൽക്കനുമായി വേർതിരിഞ്ഞു വരും ഈ സമയം ഒരു പ്രത്യേക മണം തന്നെയാണ് വെളിച്ചെണ്ണയ്ക്ക് .എണ്ണ അരിച്ചെടുത്ത് ശേഖരിച്ച് വയ്ക്കുന്നതാണ് ഉരുക്ക് വെളിച്ചെണ്ണ ,വെന്ത വെളിച്ചെണ്ണ ,വെർജിൻ ഓയിൽ എന്ന പേരുകളിൽ അറിയപ്പെടുന്നത്
ഉരുക്ക് വെളിച്ചെണ്ണയുടെ ഗുണങ്ങൾ
ചർമ്മസംബന്ധമായ ഒരുവിധപ്പെട്ട എല്ലാ രോഗങ്ങൾക്കും ഉരുക്ക് വെളിച്ചണ്ണ ഒരു പരിഹാര മാർഗമാണ് .വരണ്ടതും പരുപരുത്തതുമായ ചര്മ്മത്തിനെ നല്ല തിളക്കമുള്ളതും മിനുസമുള്ളതുമാക്കാൻ ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് കഴിയും .മുഖത്തെ പാടുകളും ചുളിവുകളും ഇല്ലാതാക്കാൻ ഉരുക്ക് വെളിച്ചെണ്ണ മുഖത്ത് പുരട്ടുന്നത്ത് വളരെ നല്ലതാണ് .
എല്ലാ പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാനും കഴിയും
താരൻ ,മുടികൊഴിച്ചിൽ എന്നിവ അകറ്റി മുടി നല്ല കറുപ്പ് നിറത്തോടെ തഴച്ചുവളരാനും ഉരുക്ക് വെളിച്ചണ്ണ തലയിൽ തേച്ചു കുളിക്കുന്നതുകൊണ്ട് സാധിക്കും
കുട്ടികൾളിലെ ചൊറി ,ചിരങ്ങ്,വട്ടച്ചൊറി എന്നിവ ഇല്ലാതാക്കാൻ ഉരുക്ക് വെളിച്ചെണ്ണ പുരട്ടുന്നത് കൊണ്ട് സാധിക്കും .ഏറ്റവും നല്ല ബേബി ഓയിൽ ഉരുക്ക് വെളിച്ചെണ്ണയാണ് .പ്രസവിച്ച ഉടൻ കുഞ്ഞുങ്ങളെ രണ്ട് മൂന്ന് ആഴ്ച ഉരുക്ക് വെളിച്ചണ്ണ ശരീരത്തിൽ പുരട്ടി കുളിപ്പിക്കുന്നതും കുട്ടികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്
രക്തത്തിലെ ഇൻസുലിന്റെ അളവ് ക്രമപ്പെടുത്താൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്കും ഇത് ഒരു ഉത്തമ ഔഷധമാണ്.ഷുഗർ നിയന്ത്രിക്കുന്നു ,ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കുന്നു കുടവയർ ഇല്ലാതാക്കാനും ,തടി കുറയ്ക്കാനും ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് സാധിക്കും
മുറിവ് ഉണക്കാനും ,തീപൊള്ളലിനും ഉരുക്ക് വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ് അതുപോലെ അലർജി മൂലമുള്ള ചൊറിച്ചിലുനും,ഷേവ് ചെയ്തതിനു ശേഷമുള്ള ബ്ലേഡിന്റെ അലർജി കൊണ്ടുള്ള ചൊറിച്ചിലിനും ഉരുക്ക് വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്
കൈകാൽ തരിപ്പ് ,കഴപ്പ്, കടച്ചിൽ എന്നിവ ഇല്ലാതാക്കാനും ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് കഴിയും
കൊതുക് കടിയിൽ നിന്ന് രക്ഷ നേടാനും കൊതുക് കടിച്ച തടിപ്പ് ഇല്ലാതാക്കാനും ഉരുക്ക് വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്
മനുഷ്യ ശരീരത്തിലെ ദഹന പ്രക്രിയ പൂർണമായി നിയന്ത്രിച്ച് ശാരീരിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു
Tags:
ഔഷധങ്ങൾ