ലൈംഗിക താല്‍പര്യം വര്‍ധിപ്പിക്കാൻ
സന്തുഷ്ടമായ കുടുംബ ജീവിതത്തിന് ലൈംഗികത ഒരു പ്രധാനപ്പെട്ട ഘടകമാണ് തന്റെ ജീവിത പങ്കാളിയെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ അതൊരു പരാജയം തന്നെയാണ് . ആഴ്ചയിലൊരിക്കലെങ്കിലും ഇണകൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കണം. ഇല്ലെങ്കിൽ ആ കുടുംബത്തിൽ പല വിള്ളലുകളും വീഴാൻ സാധ്യതയുണ്ട്.
ഇന്ന് പല പുരുഷന്മാർക്കുമുള്ള ഒരു പ്രശ്നമാണ് ലൈംഗിക താല്പര്യകുറവ്. ജോലിത്തിരക്ക്. മാനസിക പ്രശ്നങ്ങൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾ അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാക്കാം. ലൈംഗികതാൽപര്യം കുറഞ്ഞാൽ ആയുർവേദത്തിൽ ചില പരിഹാരമാർഗങ്ങളുമുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.
നെല്ലിക്ക ,ഞെരിഞ്ഞിൽ, അമൃത് എന്നിവ സമം പൊടിച്ച് തേൻ ചേർത്ത് പതിവായി കഴിച്ചാൽ കാമാസക്തി കൂട്ടും .
മുല്ലപ്പൂവ് തലയിൽ ചൂടാനും മാല കെട്ടാനും മാത്രമല്ല മുല്ലപ്പൂവിനും ഗുണങ്ങൾ ഒരുപാടുണ്ട്. മുല്ലപ്പൂവ് ദിവസവും മണത്താൽ മനസിന് ഉല്ലാസം ലഭിക്കുകയും അതുവഴി കാമാസക്തി കൂടുകയും ചെയ്യും . പണ്ടുകാലം മുതലേ മണിയറയിൽ മുല്ലപ്പൂവ് വിതറുന്നതിന്റെ രഹസ്യം ഇതാണ് .
ഈന്തപ്പഴവും അതെ അളവിൽ ബദാംപരിപ്പും രാത്രിയിൽ വെള്ളത്തിൽ ഇട്ട് രാവിലെ അരച്ച് പാലിൽ ചേർത്ത് കാച്ചി പതിവായി കുടിക്കുക.
പൂവൻപഴം ദിവസവും കഴിക്കുന്നത് കാമാസക്തി കൂട്ടും.
ഇളം പച്ചനിറമുള്ള, വണ്ണം കുറഞ്ഞ ശതാവരിത്തണ്ടുകള്‍ കുറച്ചുദിവസം പതിവായി പുഴുങ്ങിക്കഴിച്ചാല്‍ ആണിലും പെണ്ണിലും കാമാസക്തി വര്‍ധിക്കും .
ലൈംഗിക താൽപര്യക്കുറവ് ,ശീഘ്രസ്‌ഖലനം ,കൗണ്ട് കുറവ് ,നാഡി തളർച്ച എന്നിവ പരിഹരിക്കാൻ വളരെ ഫലപ്രദമായ ഒരു മരുന്നാണ് മദനാശ്വഗന്ധ ലേഹ്യം. (madanaswagantha lehyam) അമുക്കുരം ,ശതാവരിക്കിഴങ്ങ് ,പാൽമുതുക്കിൻ കിഴങ്ങ് ,നെല്ലിക്ക ,ഞെരിഞ്ഞിൽ തുടങ്ങിയ അനവധി മരുന്നുകൾ ചേർത്താണ് ഈ ലേഹ്യം തയായാക്കുന്നത് .ഒരു ടീസ്പൂൺ മുതൽ രണ്ട് ടീസ്പൂൺ വരെ രാവിലെയും വൈകിട്ടും കഴിക്കാവുന്നതാണ് .
ലൈംഗീകതാല്പര്യം,ശരീരപുഷ്ടി ,ധാതുബലം,കാമാസക്തി ,ശുക്ലം,മാനസിക ഉല്ലാസം എന്നിവയെ വർധിപ്പിക്കുന്ന വളരെ ശ്രേഷ്ടമായ ഒരു ഔഷധമാണ് മദന കാമേശ്വരി ലേഹ്യം ( Madana Kameswari Lehyam) മറ്റ് എല്ലാ രസായനങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ടമായ ഒന്നാണ് ഇത് . നിലപ്പനക്കിഴങ്ങ് ,ഇരട്ടിമധുരം ,അമുക്കുരം ,മുന്തിരിപ്പഴം ,നായ്കരുണ വേര് ,കുറുന്തോട്ടിവേര് തുടങ്ങിയ അനേകം മരുന്നുകളോടൊപ്പം കഞ്ചാവും ചേർത്താണ് മദന കാമേശ്വരി ലേഹ്യം നിർമ്മിക്കുന്നത് 2 ഗ്രാം മുതൽ 6 ഗ്രാം വരെ രാത്രിയിൽ പാലിനൊപ്പം കഴിക്കാവുന്നതാണ് .
ആയുർവേദ മരുന്നുകളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഔഷധങ്ങളെ പരിചയപ്പെടുത്തുന്നത് .ഈ അറിവ് ഉപയോഗിച്ച് സ്വയം ചികിൽസിക്കാനോ മറ്റുള്ളവരെ ചികിൽസിക്കാനോ പാടില്ല ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം മരുന്ന് കഴിക്കുക
Also Read:- ഉദ്ധാരണശേഷി കൂട്ടാൻ ഫലപ്രദമായ നാച്ചുറൽ റെമഡി
ശീഘ്രസ്ഖലനം പെട്ടന്ന് മാറ്റിയെടുക്കാൻ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒറ്റമൂലി
ലിംഗ വലിപ്പത്തിനും ഉറപ്പിനും വീട്ടിൽ ചെയ്യാൻ പറ്റിയ ഒറ്റമൂലി