ചരിത്രവും പുരാണവുമൊക്കെ ഇടകലർന്നു നിൽക്കുന്ന ഒട്ടനവധി സ്ഥലങ്ങൾ ഇൻഡ്യയിലുണ്ട് അത്തരം സ്തലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശ്രീലങ്കയിലെ സിഗിരിയ ഈ സ്ഥലം ഒരുപാട് ഐതീഹ്യങ്ങൾ നിറഞ്ഞതാണ് മനോഹരമായ ഭൂപ്രകൃതി കൊണ്ടും നിർമാണ ശൈലികൊണ്ടും ലോകാത്ഭുതങ്ങളിൽ എട്ടാം സ്ഥാനമാണ് ശ്രീലങ്കയിലെ സിഗിരിയ എന്ന സ്ഥലത്തിനുള്ളത് .
മലമുകളിലെ കോട്ടയും കൊട്ടാരത്തിന്റെ അവശിഷ്ടഠങ്ങളും ഗുഹകള്ജം തുടങ്ങിയ സിഗിരിയയിലുണ്ട് .ഐതീഹ്യങ്ങളിലൂടെ സഞ്ചരിച്ചാൽ രാമായണത്തിലെ ശ്രദ്ധേയ സംഭവങ്ങൾ ഇവിടെയാണ് അരങ്ങേറിയത് എന്ന് പറയപ്പെടുന്നു.രാമായണ കഥയിലെകാഴ്ചകൾ ഇവിടെയെത്തിയാല്‍ കാണാൻ കഴിയും. അസുര രാജാവായ രാവണനുമായി ഈ സ്ഥലം ബന്ധപ്പെട്ട് കിടക്കുന്നു.അതാണ് ശ്രീലങ്കയിലെ സിഗിരിയ
.ഇവിടത്തെ രാവണന്റെ കൊട്ടാരവും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് .നൂറ്റാണ്ടുകൾക്കു മുൻപ് അത്യാഡംബരത്തിൽ നിർമ്മിച്ച കൊട്ടാരമാണ് ഇതെന്നു പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാം .സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഈ കൊട്ടാരത്തിൽ എല്ലാവിധ അത്യാഡംബര സൗകര്യങ്ങളും ഉണ്ടായിരുന്നു .ആയിരം പടികൾ കയറിവേണം കൊട്ടാരത്തിന്റെ ഉള്ളിലെത്താൻ .രാജാവിനും സന്ദര്‍ശകര്‍ക്കുമായി ഇവിടെ ലിഫ്റ്റുകളും നിർമ്മിച്ചിട്ടുണ്ടായിരുന്നു
ഈ പാറ പീഠഭൂമിയുടെ താഴേക്ക് നോക്കിയാല്‍ നിരവധി ഗുഹകള്‍ കാണാന്‍ കഴിയും ഈ ഗുഹകളിലാണ് രാവണൻ സീതയെ അപഹരിച്ചുകൊണ്ടു വന്നു് പാർപ്പിച്ചിരുന്നത് എന്ന് പറയപ്പെടുന്നു .ഗുഹയുടെ ചുവരുകളില്‍ പണ്ടു വരച്ച കടുംനിറത്തിലുള്ള ചിത്രങ്ങൾ ഇപ്പോഴും കാണാന്‍ കഴിയും .ഈ ചിത്രങ്ങൾ പലതും രാമായണത്തിലെ പ്രശസ്ത ഭാഗങ്ങളെ സൂചിപ്പിക്കുന്നതുമാണ് .ഇതു കൂടാതെ ഗുഹയിൽ നിരവധി സ്ത്രീകളുടെ ചിത്രങ്ങളും വരച്ചിട്ടുണ്ട് ഇത് രാവണന്റെ ഭാര്യയുടെ ആണന്നു പറയപ്പെടുന്നു
രാക്ഷസരാജാവായ രാവണൻ ലങ്ക കൈവശപ്പെടുത്തിയതിനെപറ്റി പല കഥകളുണ്ട്.ഹിന്ദു പുരാണ പ്രകാരം ലങ്ക പണി കഴിച്ചത് പ്രപഞ്ചത്തിന്റെ ശില്പി എന്നറിയപ്പെടുന്ന വിശ്വകർമ്മാവാണ്.ശിവഭഗവാന്റെ വിവാഹ ശേഷം തനിക്കും തന്റെ ഭാര്യ പാർവ്വതിക്കും താമസിക്കാൻ ഭംഗിയുള്ള ഒരു ഇടം വേണമെന്ന് ശിവ ഭഗവാൻ വിശ്വകർമ്മാവിനോട് ആവശ്യപ്പെട്ട പ്രകാരം വിശ്വകർമ്മാവാണ് സ്വർണ്ണം കൊണ്ട് ലങ്കയിൽ കൊട്ടാരം രൂപകൽപ്പന ചെയ്തത്
കൊട്ടാരത്തിന്റെ പണി പൂർത്തിയായപ്പോൾ ഗ്രഹപ്രവേശന ചടങ്ങുകൾ നടത്താൻ ഒരു പുരോഹിതനെ വിളിച്ചിരുന്നു .രാവണനായിരുന്നു ഈ പുരോഹിതൻ .രാവണൻ രാക്ഷസ രാജാവ് ആകുന്നതിനു മുൻപ് പണ്ഡിതനായ ഒരു ബ്രാഹ്മണനായിരുന്നു .അതിമനോഹരമായ ലങ്കയും കൊട്ടാരവും കണ്ടപ്പോൾ രാവണന് അതു സ്വന്തമാക്കണമെന്നു മോഹിച്ചു .ഗ്രഹ പ്രവേശന ചടങ്ങുകൾ കഴിഞ്ഞപ്പോൾ തന്റെ ദക്ഷിണയായി ഈ കൊട്ടാരവും ലങ്കയും വേണമെന്ന് രാവണൻ ശിവ ഭഗവാനോടു ആവശ്യപ്പെടുകയായിരുന്നു ശിവ ഭഗവാൻ അത് നൽകുകയും ചെയ്തു
ഒരു പരമ ശിവഭക്തനും എന്നാൽ തന്റെ അഹങ്കാരത്താൽ വിഷ്‌ണു ഭഗവാന്റെ അവതാരമായ ശ്രീരാമനാൽ വധിക്കപ്പെടുകയും ചെയ്ത ഒരു അസുരനായിരുന്നു രാവണൻ .എന്നാൽ രാവണന്റെ പത്തു തലകൾ എന്ന വിശേഷണം അധി ബുദ്ധിസാമർഥ്യമുള്ള ഒരു അസുര രാജാവായതിനാലാണ് എന്നു പറയപ്പെടുന്നു .രാവണൻ അതീവ തന്ത്രശാലിയും ബുദ്ധിമാനും ആയിരുന്നു .
അദ്ദേഹത്തിന്റെ സ്വർണ്ണം കൊണ്ടുള്ള കൊട്ടാരത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പുഷ്പക വിമാനത്തെക്കുറിച്ചും ഏവർക്കും അറിയാവുന്നതാണ് .രാമായണത്തിൽ സീതാ ദേവിയെ അപഹരിച്ചു കൊണ്ടുപോകുന്നത് പുഷ്പക വിമാനത്തിലാണ് . അതുപോലെ രാവണനെ തോൽപ്പിച്ചുകൊണ്ട് സീതയെ ശ്രീരാമൻ വീണ്ടും സ്വന്തമാക്കി. ശ്രീരാമനും സീതയും തിരികെ നാട്ടിലേക്ക് പറന്നത് അതേ ] പുഷ്പക വിമാനത്തിൽ തന്നെയായിരുന്നു .ഈ വിമാനത്തിനു യാത്രക്കാരുടെ എണ്ണമനുസരിച്ച് ചെറുതാകാനും വലുതാകാനും സാധിക്കുമെന്നു രാമായണത്തിൽ പറയുന്നു
രാവണൻ സീതയെ തട്ടിക്കൊണ്ടു ലങ്കയിൽ വന്നതുമൂലം പല സംഭവങ്ങൾക്കും വഴിവച്ചു അത്തരത്തിലൊന്നാണ് ഹനുമാൻ സീതയെ തേടി ലങ്കയിൽവരാൻ കാരണമായത് .ലങ്കയുടെ സൗന്ദര്യം കണ്ടു ഹനുമാൻ പോലും ഞെട്ടിയെന്നാണ് കഥകളിൽ പറയുന്നത് .തന്റെ വാലിൽ തീ കൊളുത്തി ഹനുമാൻ ലങ്കാ നഗരത്തിനു തീ ഇട്ടുവെങ്കിലും അതു പൂർണ്ണമായും വിജയിച്ചില്ല കരണം കൊട്ടാരം സ്വർണ്ണംകൊണ്ടു നിർമ്മിച്ചതിനാലായിരുന്നു ഇക്കാര്യം ഹനുമാൻ ശ്രീരാമനോടും പറഞ്ഞിരുന്നു .ഈ കൊട്ടാരത്തിനു ചുറ്റും ഒരു കോട്ടയും ഉണ്ടായിരുന്നു ഈ കോട്ടയും സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരുന്നത്