എള്ള് വറത്തു പൊടിച്ചു പഴുത്ത അടയ്കയുടെ തോൽ ചതച്ച് പിഴിഞ്ഞ നീരിൽ ചാലിച്ച് ചിണ്ടുകളിൽ പുരട്ടിയാൽ ചുണ്ട് ചൊറിഞ്ഞുതടിക്കൽ മാറും
എള്ള് പാലിൽ അരച്ച് ചിണ്ടുകളിൽ പുരട്ടിയാൽ ചുണ്ട് ചൊറിഞ്ഞുതടിക്കൽ മാറും
എരുക്കില ചുട്ടു കിട്ടുന്ന ചാരം എരുമനെയ്യിൽ ചാലിച്ച് പുരട്ടുന്നത് ചുണ്ട് ചൊറിഞ്ഞു തടിക്കുന്നതിന് വളരെ നല്ലതാണ്
അമരയ്ക്ക അരച്ച് ചുണ്ടിൽ പുരട്ടുന്നതും ചുണ്ട് ചൊറിഞ്ഞു തടിക്കുന്നതിന് വളരെ നല്ലതാണ്
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ
പഴുത്ത അടയ്കയുടെ തൊലിയുടെ നീരിൽ കർപ്പൂരവും ചേർത്ത് ചൂടാക്കി വെള്ളം വറ്റിച്ച് കിട്ടുന്ന കുഴമ്പുപോലെയുള്ള മിശ്രിതം ചുണ്ടിൽ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ നല്ല മരുന്നാണ്
ഉപ്പ് പൊടി നെയ്യിൽ ചാലിച്ച് പുരട്ടുന്നതും ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ നല്ല മരുന്നാണ്
Tags:
ചർമ്മ രോഗങ്ങൾ