ചില വീടുകളുടെ മുൻപിൽ കോളിംഗ് ബെല്ലിനു പകരം മണി തൂക്കിയിടുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും .ചിലര് വീടിന് മുൻപിൽ മണി ഭംഗിക്കായി കെട്ടി തൂക്കുമെങ്കിലും അതിനു പിന്നിലുള്ള ശാസ്ത്രീയ വശത്തെക്കുറിച്ച് ചിന്തിക്കാറില്ല എന്നതാണ് സത്യം .വീടിന് മുന്നിലെ മണിമുഴക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം വളരെയധികം പോസറ്റീവ് എനർജി നിറഞ്ഞതാണന്ന് ശാസ്ത്രം പറയുന്നു
വീടിനു മുൻപിലുള്ള മണി മുഴങ്ങുമ്പോൾ വരുന്ന ശബ്ദം നമ്മുടെ തലച്ചോറിനെ പ്രചോദിപ്പിക്കും.ഓംകാരത്തെ സൂചിപ്പിക്കുന്ന ഈ ശബ്ദം കുറഞ്ഞത് 7 സെക്കന്റ് പ്രതിധ്വനിയായി നമ്മുടെ കാതിൽ നിലനില്ക്കുമെന്നും ശാസ്ത്രം പറയുന്നു
ഒരു അതിഥി വീടിനു മുൻപിൽ വന്ന് മണി മുഴക്കുമ്പോൾ അതിഥിയ്ക്കും വീട്ടുകാർക്കും ഒരുപോലെ പോസിറ്റീവ് എനർജി കിട്ടുകയും ഇവർ തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളത വർധിപ്പിക്കുകയും ചെയ്യുന്നു മാത്രമല്ല മണിയിൽ നിന്നുയരുന്ന പ്രതിധ്വനിയ്ക്ക് മനുഷ്യശരീരത്തിലെ ഹീലിംഗ് സെന്ററുകളെ ഉണർത്താനുള്ള കഴിവുമുണ്ട് .
മനുഷ്യ ശരീരത്തിലെ 7 ഹീലിംഗ് സെന്ററുകളും ഉണരുന്നതോടെ ഏകാഗ്രത വർധിക്കുകയും നെഗറ്റീവ് ചിന്തകൾ ഇല്ലാതാകുകയും വീട്ടിൽ പോസിറ്റീവിറ്റി നിറയ്ക്കാൻ വീടിനു മുന്നിൽ നിന്നും വരുന്ന മണിനാദത്തിനു കഴിയും
പ്രഭാതത്തിലും പ്രദോഷത്തിലും വീടിനു മുൻപിൽ മണി മുഴങ്ങുന്നത് വീടിന് ഐശ്വര്യമാണ്